google.com, pub-8217960641958662, DIRECT, f08c47fec0942fa0 Malayalam Current Affairs - 2022 February 10

Malayalam Current Affairs - 2022 February 10


76. 2022 ലെ ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ഏത് ജില്ലയിലാണ് 'കാൻസെൽഫി ക്യാമ്പയിൻ' ആരംഭിച്ചത് ?

ആലപ്പുഴ

സ്വയം പരിശോധനയിലൂടെ ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ ഉറപ്പാക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിടുന്ന ക്യാമ്പയിൻ ആണ് 'കാൻസെൽഫി ക്യാമ്പയിൻ'

ഫെബ്രുവരി 04 :- ലോക ക്യാൻസർ ദിനം

2022 ലെ ലോക ക്യാൻസർ ദിനത്തിന്റെ തീം :- ക്ലോസ് ദി കെയർ ഗ്യാപ് 

2022 ലെ ലോക അർബുദ ദിനത്തിന്റെ ഭാഗമായി പ്രശസ്ത അർബുദചികിത്സ വിദഗ്ധരെ അണിനിരത്തി സ്വസ്തി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓൺലൈൻ പരിപാടി :- നിസ്സംശയം

77. സംസ്ഥാനത്തെ പോലീസ് കാൻറീനുകളുടെ പേര് മാറ്റൻ കേന്ദ്രസർക്കാർ നിർദ്ദേശം.

സബ്സിഡിയറി  പോലീസ് കാൻറീൻ എന്നായിരുന്നു ഇതുവരെ അറിയപ്പെട്ടിരുന്നത്. ഇനിമുതൽ സംസ്ഥാനത്തെ പോലീസ് കാൻറീനുകൾ _സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാൻ ബന്ദർ എന്ന പേരിൽ അറിയപ്പെടും.

സംസ്ഥാന പോലീസ് മേധാവി :- അനിൽ കാന്ത്

78. സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമാക്കി കൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?

ട്രാക്ക് സപ്ലൈകോ

സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :- ഫീഡ് സപ്ലൈകോ

ഓൺലൈൻ വിൽപ്പനയ്ക്കും ഹോം ഡെലിവറികൾക്കുമായി സപ്ലൈകോ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ :- സപ്ലൈ കേരള

കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി :- ജി.ആർ. അനിൽ

79.  ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്ത വ്യാപാരികൾ നികുതി ഒടുക്കുന്നതിൽ കാട്ടുന്ന സമയനിഷ്ടയും കൃത്യതയും രേഖപ്പെടുത്തുന്നതിനായി സംസ്ഥാന ജിഎസ്ടി വകുപ്പ് 2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി ?

ടാക്സ് പേയർ പ്രൊഫൈൽ കാർഡ് പദ്ധതി

കേരള ധനകാര്യ മന്ത്രി :- കെ.എൻ ബാലഗോപാൽ

80. ഏത് കേന്ദ്ര ഗവേഷണ സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലിയാണ് (75 വയസ്സ്) 2022 ഫെബ്രുവരി 3 ന് ആചരിച്ചത് ?

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം സ്ഥാപിതമായത് :- 1947 ഫെബ്രുവരി 3

കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് :- കൊച്ചി

81. 2022 ഫെബ്രുവരിയിൽ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയുടെ (ഐ.ബി.ബി.ഐ.) പുതിയ ചെയർമാനായി നിയമിതനാകുന്നത് ?

രവി മിത്തൽ

അഞ്ചുവർഷത്തേക്ക് അല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകുന്നതുവരെയാണ് നിയമനം.

82. എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലൻഡ്സിൽ കണ്ടെത്തിയെന്ന് ഒക്സ്ഫോർഡ് ഗവേഷകർ.

വി.ബി വേരിയന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദത്തിന് രക്തത്തിൽ മറ്റു വകഭേദങ്ങളെക്കാൾ 3.5 - 5.5 മടങ്ങിലധികം വൈറസിന്റെ സാന്നിധ്യത്തിന് കാരണമാകാൻ സാധിക്കും.

1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവമെന്നും എന്നാൽ ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു

83. കൊവിഡിന് കാരണമാകുന്ന സാർസ് സി.ഒ.വി 2 വൈറസിനെ ഇല്ലാതാക്കാൻ നൈട്രിക് ഓക്‌സൈഡ് ശ്വസിച്ചാൽ മതിയെന്ന് പഠനറിപ്പോർട്ട്.

കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരും അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃത സ്‌കൂൾ ഒഫ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

84. കൊവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം വന്നത് എലികളിൽ നിന്നാകാമെന്ന് ചൈനീസ് ഗവേഷകർ.

ഒമിക്രോൺ വേരിയന്റിന്റെ അഞ്ച് മ്യൂട്ടേഷനുകൾ എലിയുടെ ശ്വാസകോശ സാമ്പിളുകളിൽ കണ്ടെത്തിയതാണ് ഗവേഷകരുടെ വാദം.

വൈറസ് മനുഷ്യരിൽ നിന്ന് എലികളിലേക്ക് പകരുകയും പിന്നീട് അത് ഒന്നിലധികം വകഭേദങ്ങൾക്ക് വിധേയമാകുകയും ചെയ്തുവെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

85. പ്രമുഖ  ഫുട് വെയർ ശൃംഖലയായ സിൽകോണിന്റെ സ്ഥാപക ചെയർമാൻ കെ. ഹംസു 2022 ഫെബ്രുവരിയിൽ നിര്യാതനായി

.

86. 2022 ഫെബ്രുവരിയിൽ യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) ചെയർമാനായി നിയമിതനായത് ?

ഡോ. ജഗദേഷ് കുമാർ

87. രാജ്യത്ത് ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള രണ്ടാമത്തെ ദേശീയ പതാക സ്ഥിതി ചെയ്യുന്നത് ? 

തവാങ് ബുദ്ധമത പാർക്ക് (അരുണാചൽ പ്രദേശ്), 104 അടി ഉയരം 

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി :- പേമ ഖണ്ഡു

88. നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഏത് സംഭവത്തിന്റെ 100 ആം (ശതാബ്ദി) വാർഷികമാണ് 2022 ഫെബ്രുവരി 5 ന് ആചരിച്ചത്/ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന ഏത് സംഭവത്തിന്റെ 100 ആം (ശതാബ്ദി) വാർഷികമാണ് 2022 ഫെബ്രുവരി 5 ന് ആചരിച്ചത് ?

ചൗരി ചൗരാ സംഭവം

ചൗരിചൗരയിൽ പ്രകടനം നടത്തുകയായിരുന്ന ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിവെച്ചതിൽ പ്രതിഷേധിച്ച് ജനങ്ങൾ പോലീസ് സ്റ്റേഷന് തീ കൊളുത്തുകയും 22 പോലീസുകാർ മരിക്കുകയും ചെയ്തതാണ് ചൗരിചൗര സംഭവം

ചൗരി ചൗരാ സംഭവം നടന്നത് :- 1922 ഫെബ്രുവരി 05

ചൗരിചൗര ഗ്രാമം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :- ഉത്തർപ്രദേശ് (ഗൊരഖ്പൂർ ജില്ല)

89. ഇന്ത്യയിൽ ആദ്യമായി ഏത് കമ്പനിയാണ് വാഹനങ്ങളുടെ ചില്ലുകളിലടിയുന്ന മഞ്ഞ് അലിയിച്ചു കളയുന്ന 'സെർവോ ഡിഫ്രോസ്റ്റ്' വിപണിയിലിറക്കിയത് ?

ഇന്ത്യൻ ഓയിൽ

ഇന്ത്യൻ ഓയിൽ ചെയർമാൻ :-  എം.എസ്. വൈദ്യ

90. ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസായ ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടറായി 2022 ഫെബ്രുവരിയിൽ നിയമിതനായത് ?

രാഹുൽ ഭാട്ട്യ

2022 ഫെബ്രുവരി 4 മുതൽ അഞ്ചു വർഷത്തേക്കാണ് നിയമനം

91.  2022 വിന്റർ ഒളിമ്പിക്സ് വേദി :- ബീജിങ്

2022 ലെ വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ താരം :- ആരിഫ് ഖാൻ (ആരിഫ് മുഹമ്മദ് ഖാൻ)

സകീയിങ്ങിലാണ്  ആരിഫ് ഖാൻ പങ്കെടുക്കുന്നത്

2022 ലെ വിന്റർ ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത് :- ആരിഫ് ഖാൻ ( നാലു പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്)

92. കാട്ടാനകളെ നാട്ടാനകളാക്കി മാറ്റിയ കഥകളുറങ്ങുന്ന കോന്നി ആനക്കൂടിന് 80 വയസ്സ് 

കോന്നി ആനക്കൂട് സ്ഥാപിതമായത് :- 1942 

കോന്നി ആനക്കൂട് സ്ഥാപിച്ചത് :-  ശ്രീചിത്തിര തിരുനാൾ

കോന്നി ആനക്കൂട് നിർമ്മിക്കുന്നതിന് ഉപയോഗിച്ച മരം :- കമ്പകം

93. കൊവിഡ് മരണം 5 ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചത് :-  അമേരിക്ക (ഇതുവരെ 9.2 ലക്ഷം മരണം റിപ്പോർട്ട്‌ ചെയ്തു)

രണ്ടാം സ്ഥാനം :- ബ്രസീൽ (ഇതുവരെ 6.3 ലക്ഷം മരണം റിപ്പോർട്ട്‌ ചെയ്തു)

3 സ്ഥാനം :- ഇന്ത്യ (മരണം 5 ലക്ഷം കഴിഞ്ഞു)

94. 2022 (73 മത്) ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരം ലഭിച്ചത് ഏത് സംസ്ഥാനത്തിനാണ് ?

ഉത്തർപ്രദേശ് 

2021 ലും മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിനാണ് ലഭിച്ചത്

216 അടി ഉയരമുള്ള 'സമത്വ പ്രതിമ' അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

സമത്വ പ്രതിമ - പ്രത്യേകതകൾ

11ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യൻ ശ്രീരാമാനുജാചാര്യരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ചു

അദ്ദേഹം ജനിച്ചിട്ട് 1000 വർഷങ്ങൾ തികയുന്നതിന്റെ ഭാഗമായുള്ള 12 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഉദ്ഘാടനം

ഉയരം - 216 അടി

സഥിതി ചെയ്യുന്നത് - ഹൈദരാബാദിൽ നിന്ന് 40കിലോമീറ്റർ അകലെയുള്ള രാമനഗറിലെ രാമാനുജാചാര്യ ക്ഷേത്രത്തിൽ 45 ഏക്കർ ഭൂമിയിൽ

ചെലവ് - 1000 കോടി രൂപ

തറക്കല്ല് സ്ഥാപിച്ചത് - 2014ൽ

പ്രതിമ നിർമ്മിക്കാനുള്ള ആശയം അവതരിപ്പിച്ചത് - ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ശ്രീ ചിന്ന ജീയർ സ്വാമി

നിർമ്മാണം - പഞ്ചലോഹത്തിൽ ( 120 കിലോ സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, സിങ്ക് )

ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹ പ്രതിമകളിൽ ഒന്ന്

പ്രതിമ സ്ഥാപിച്ചിരിക്കുന്ന 'ഭദ്ര വേദി' എന്ന കെട്ടിടത്തിന്റെ ഉയരം - 54 അടി

പുരാതന ഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, തീയേറ്റർ, എജ്യുക്കേഷൻ ഗാലറി എന്നിവ ഭദ്ര വേദിയിലുണ്ട്

95. 2022 ലെ അണ്ടർ 19 ലോകപ്പ് ക്രിക്കറ്റ് ജേതാവ് :- ഇന്ത്യ (റണ്ണർ അപ്പ് :- ഇംഗ്ലണ്ട്)

ഇന്ത്യയുടെ അഞ്ചാം അണ്ടർ-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വർഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു.

96. രാജ്യാന്തര ഏകദിന ചരിത്രത്തിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം എന്ന റിക്കാർഡ് കുറിച്ച് ഇന്ത്യ

വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു മത്സരം .

97. ലത മങ്കേഷ്കർ അന്തരിച്ചു

2022 ഫെബ്രുവരിയിൽ അന്തരിച്ച ലതാ മങ്കേഷ്കർ ഏത് മേഖലയിൽ പ്രശസ്തയായ വ്യക്തിയാണ് :-  ചലച്ചിത്ര പിന്നണി ഗായിക

ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത് - ലതാ മങ്കേഷ്കർ

ലതാ മങ്കേഷ്കർ പാടിയിട്ടുള്ള ഏക മലയാള സിനിമ :- നെല്ല് ("കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം)

ലതാ മങ്കേഷ്കറിന് ഭാരതരത്നം നൽകി രാജ്യം ആദരിച്ച വർഷം :- 2001 (പത്മഭൂഷൺ ലഭിച്ചത് :- 1969, പത്മവിഭൂഷൺ ലഭിച്ചത് :- 1999, ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ ലഭിച്ചത് :- 1989)

പിന്നണി ഗായികയെന്ന നിലയിൽ പ്രശസ്തയായ ഭാരതരത്നം ജേതാവ് - ലതാ മങ്കേഷ്കർ

ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ ഏക വനിത - ലതാ മങ്കേഷ്കർ

 ലതാ മങ്കേഷ്കറിന് ഭാരതരത്നം ലഭിച്ച വർഷം - 2001

ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ച ഭാരതരത്നം ജേതാവ് - ലതാമങ്കേഷ്‌കർ 

ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ പാടിയ ഗായിക ആര്? - ലതാമങ്കേഷ്‌കർ

ആശ ബോൺസ്ലെയുടെയും ലത മങ്കേഷ്കറുടെയും സഹോദരനായ സംഗീത സംവിധായകൻ ആര്? - ഹൃദയനാഥ് മങ്കേഷ്‌കർ

ലത മങ്കേഷ്‌കർ ഫിലിം ഫെയർ അവാർഡ് കൈകൊള്ളുവാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ട്? - പല തവണ നേടിയിട്ടുള്ളതിനാൽ ഇനി മറ്റ് ഗായകർക്ക് അവസരം ലഭിക്കുന്നതിനുവേണ്ടി

ലത മങ്കേഷ്‌കർ ഇതുവരെ എത്ര ചലച്ചിത്രഗാനങ്ങൾ പാടിയിട്ടുണ്ട്? - ഏകദേശം 25,000

ലത മങ്കേഷ്‌കർ ഡി.ലിറ്ററേച്ചർ ബിരുദം നേടിയിട്ടുള്ളത് ഏത് സർവകലാശാലയിൽ നിന്നാണ് - പൂനെ സർവകലാശാലയിൽ നിന്ന്

ലത മങ്കേഷ്‌കർ ആദ്യമായി നിർമ്മിച്ച ഹിന്ദി ചലച്ചിത്രം ഏത്? - ലേക്കിൻ

98. പട്ടികവർഗ കോളനികളിലെ വിദ്യാഭ്യാസ പരിപോഷണത്തിനായി  'ഗോത്ര വെളിച്ചം' എന്ന പേരിൽ പദ്ധതി 2022 ഫെബ്രുവരിയിൽ ആരംഭിച്ച ജില്ലാ പഞ്ചായത്ത് ?

കണ്ണൂർ

99. കോവിഡ് കാലത്ത് ബ്രിട്ടനിൽ മുൻനിര പോരാളിയായി പ്രവർത്തിച്ചതിന് 2022 ഫെബ്രുവരിയിൽ ബി.സി.എ പുരസ്കാരം ലഭിച്ച മലയാളി ഡോക്ടർ ?

ഡോ. രമ അയ്യർ

100. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ഭാരതീയ പ്രകൃതികൃഷി പദ്ധതി ?

സുഭിക്ഷം-സുരക്ഷിതം പദ്ധതി

Post a Comment

0 Comments