google.com, pub-8217960641958662, DIRECT, f08c47fec0942fa0 ഇന്നത്തെ (2022 November 20) പത്രങ്ങളിലെ പ്രധാന ആനുകാലിക ചോദ്യങ്ങൾ - Daily Current Affairs in malayalam

ഇന്നത്തെ (2022 November 20) പത്രങ്ങളിലെ പ്രധാന ആനുകാലിക ചോദ്യങ്ങൾ - Daily Current Affairs in malayalam

 🔹ശുദ്ധമായ കുടിവെള്ളം കുറഞ്ഞനിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കുടിവെള്ള ബ്രാൻഡ് :- ഹില്ലി അക്വ

🔹ട്രാവൽ പ്ലസ് ലിഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാഗസിൻ 2022ലെ മികച്ച വിവാഹ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്തെയാണ് :- കേരളത്തെ

🔹ഏഷ്യൻകപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടുന്ന ഇന്ത്യൻ വനിതാ താരം :- മണിക ബത്ര ( വെങ്കല മെഡൽ നേടി)

🔹അരുണാചൽ പ്രദേശിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം :- ഡോണി പോളോ വിമാനത്താവളം (നിലവിൽ വന്നത് :- ഹോളോങ്കി, ഇറ്റാനഗർ)

▪️സൂര്യനെയും (ഡോണി) ചന്ദ്രനെയും (പോളോ) ആരാധിക്കുന്ന പ്രാദേശിക വിശ്വാസം കണക്കിലെടുത്തുള്ള പേരാണിത്

▪️കാമെങ് ജലവൈദ്യുത പദ്ധതി നിലവിൽ വരുന്നത് :- അരുണാചൽ പ്രദേശ്

▪️അരുണാചൽ പ്രദേശ് മുഖ്യമന്ത്രി :-  പേമ ഖാണ്ഡു

▪️അരുണാചൽ പ്രദേശ് ഗവർണർ :-  ബി.ഡി. മിശ്ര

🔹ഉത്തർപ്രദേശിലെ വാരണാസിയിൽ ഒരു മാസം നീളുന്ന 'കാശി തമിഴ് സംഗമം' പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

▪️തമിഴ്നാടും വാരണാസിയും തമ്മിലുള്ള പുരാതനമായ ബന്ധം പുനരുജ്ജീവിപ്പിക്കാനും ആഘോഷിക്കാനുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഗമം സംഘടിപ്പിക്കുന്നത്.

▪️ഉത്തർപ്രദേശ് മുഖ്യമന്ത്രി :- യോഗി ആദിത്യ നാഥ്

▪️ഉത്തർപ്രദേശ് ഗവർണർ :- ആനന്ദി ബെൻ പട്ടേൽ

▪️കേന്ദ്ര വിദ്യാഭ്യാസ മന്ത്രി :- ധർമ്മേന്ദ്ര പ്രധാൻ

🔹ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിൽ ആദ്യമായി, പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു ബില്ലിൽ എല്ലാ ലിംഗഭേദങ്ങളെയും സൂചിപ്പിക്കാൻ 'അവൾ' ( She ) 'അവളുടേത്'( Her) എന്നീ സർവ്വനാമങ്ങൾ ഉപയോഗിക്കുന്നു.

▪️പൊതുവെ ബില്ലുകളിൽ കാണുന്ന 'അവൻ' 'അവന്റേത് ' എന്നീ സർവനാമങ്ങൾ ഒഴിവാക്കിയാണ് സ്‌ത്രീലിംഗം ഉപയോഗിക്കുന്നത്.

▪️പൊതുഅഭിപ്രായ രൂപീകരണത്തിനായി കേന്ദ്ര ഐടി വകുപ്പ് പരസ്യപ്പെടുത്തിയ ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിന്റെ കരടിലാണിത്.

▪️കേന്ദ്രത്തിന്റെ സ്‌ത്രീ ശാക്തീകരണ ദൗത്യത്തിന്റെ ഭാഗമായാണ് പരിഷ്‌കാരം.

 ▪️കേന്ദ്ര ഐടി മന്ത്രി :- അശ്വിനി വൈഷ്ണവ്

🔹ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി ചൈത്ര തെരേസ ജോൺ ചുമതലയേറ്റു

▪️സംസ്ഥാനത്ത് നക്‌സൽ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലെത്തിയ ആദ്യ ഉദ്യോഗസ്ഥ :- ചൈത്ര തെരേസ ജോൺ

🔹പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി :- മിൽക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതി 

▪️പശു, എരുമ എന്നിവയെ വാങ്ങാനും തൊഴുത്ത് നിർമ്മിക്കാനുമായി ചെലവഴിക്കുന്ന തുകയുടെ 90 ശതമാനം വരെ സബ്സിഡിയായി ക്ഷീരവികസന വകുപ്പ് നൽകുന്നതാണ് പദ്ധതി.

🔹ഇടനിലക്കാരില്ലാതെ ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്കു ലഭ്യമാക്കാനും മത്സ്യത്തൊഴിലാളികൾക്ക് ന്യായവില ഉറപ്പാക്കാനുമായി മത്സ്യഫെഡ് ആവിഷ്കരിച്ച പദ്ധതി :- അന്തിപ്പച്ച പദ്ധതി

▪️മത്സ്യത്തിന്റെ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ :- മീമി ഫിഷ് ആപ്പ്

▪️മീനിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ :- ഓപ്പറേഷൻ മത്സ്യ

🔹53-മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദി :- ഗോവ

▪️53-മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം :- അൽമ ആൻഡ് ഓസ്‌കർ (ഓസ്ട്രിയൻ ചിത്രം)

🔹65 -മത് ദേശീയ റൈഫിൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് വേദി :- വട്ടിയൂർക്കാവ് (തിരുവനന്തപുരം)

🔹2022 ലെ (5-മത്) ജെ.സി.ബി സാഹിത്യ പുരസ്കാര ജേതാവ് :- ഖാലിദ് ജാവേദ് (ഉറുദു എഴുത്തുകാരൻ)

▪️നിമത് ഖാനാ (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് ബഹുമതി.

▪️ദി പാരഡൈസ് ഓഫ് ഫുഡ് എന്ന പേരിൽ നിമത് ഖാനാ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് :- ബാരൺ ഫാറൂഖി

▪️രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണ് ജെ.സി.ബി സാഹിത്യ പുരസ്കാരം

🔹മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേരിലുള്ള ഇന്റർനാഷണൽ സയൻസ് ആൻഡ് റിസർച്ച് ലൈബ്രറി ആരംഭിക്കുന്നത് :- പുനലാൽ ഡെയിൽ വ്യൂ (വെള്ളനാട്)

🔹2022 നവംബറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിമിതനായത് :- അരുൺ ഗോയൽ 

▪️നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ :- രാജീവ്‌ കുമാർ 

▪️കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം :- 03 (അനൂപ് ചന്ദ്ര പാണ്ഡെ, രാജീവ്‌ കുമാർ, അരുൺ ഗോയൽ)

🔹 ലോകകപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ തുടക്കം

▪️2022 ഖത്തർ ലോകകപ്പിൽ ഉദ്ഘാടന മത്സരത്തിൽ വിജയിച്ചത് :- ഇക്വഡോർ (ഖത്തറിനെ തോൽപ്പിച്ചു)

▪️2022 ലെ ഫിഫ ലോകകപ്പ് വേദി :- ഖത്തർ

▪️ഏഷ്യയിൽ രണ്ടാം തവണയാണ് ലോകകപ്പ് നടക്കുന്നത്

🔹 2022 ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം :- ഹയ്യാ ഹയ്യാ (Better Together)

▪️'മികവോടെ ഒരുമിച്ച്' എന്നാണ് ഹയ്യാ ഹയ്യായുടെ അർത്ഥം

▪️അമേരിക്കൻ‍ ഗായകൻ ട്രിനിഡാഡ് കാർഡോണയും ആഫ്രോ ബീറ്റ്‌സ്‌ ഐക്കണായ ഡേവിഡോയും ഖത്തർ ഗായിക ഐഷയും ചേർന്നാണ് ഹയ്യാ ഹയ്യാ ഒരുക്കിയിരിക്കുന്നത്.

🔹2022 ലെ ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നം :- ലഈബ്

▪️പന്ത് തട്ടുന്ന അറബ് ബാലന്റെ രൂപത്തിലാണ് ഭാഗ്യചിഹ്നമായ ലഈബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്

▪️ലഈബ് എന്ന അറബി വാക്കിനര്‍ഥം പ്രതിഭാധനനായ കളിക്കാരൻ

🔹2022 ലെ ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഔദ്യോഗിക പന്തിന്റെ പേര് :- അല്‍ റിഹ്‌ല (അഡിഡാസാണ് പന്തിന്റെ നിര്‍മാതാക്കള്‍)

▪️'അല്‍ റിഹ്‌ല' എന്ന അറബി വാക്കിന്റെ അര്‍ഥം 'യാത്ര' എന്നാണ്.

🔹2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ :- ബൈജൂസ്

(ആദ്യമായാണ് ഇന്ത്യയിൽ നിന്നൊരു സ്ഥാപനം ഫുട്ബോൾ ലോകകപ്പിന്റെ സ്പോൺസറാകുന്നത്.) 

▪️ ഫിഫയുടെ സ്പോൺസർ ആകുന്ന ആദ്യ ഇന്ത്യൻ കമ്പനി :- ബൈജൂസ്

▪️ ഫുട്ബോൾ ലോകകപ്പിന്റെ സ്പോൺസർ ആകുന്ന ആദ്യ എജ്യൂടെക് കമ്പനി :- ബൈജൂസ്









Post a Comment

0 Comments