google.com, pub-8217960641958662, DIRECT, f08c47fec0942fa0 ഇന്നത്തെ (2022 November 18) പത്രങ്ങളിലെ പ്രധാന ആനുകാലിക ചോദ്യങ്ങൾ - Daily Current Affairs in malayalam

ഇന്നത്തെ (2022 November 18) പത്രങ്ങളിലെ പ്രധാന ആനുകാലിക ചോദ്യങ്ങൾ - Daily Current Affairs in malayalam


🔹മെറ്റയുടെ പുതിയ ഇന്ത്യൻ മേധാവിയും വൈസ് പ്രസിഡന്റുമായി നിയമിതയാകുന്നത് :- സന്ധ്യ ദേവനാഥൻ

▪️മെറ്റ ഇന്ത്യ മേധാവിയായിരുന്ന മലയാളി അജിത് മോഹൻ രാജിവച്ച ഒഴിവിലാണ് നിയമനം.

▪️സന്ധ്യ ദേവനാഥൻ 2023 ജനുവരി ഒന്നിന് ചുമതല ഏറ്റെടുക്കും. അതുവരെ മെറ്റ ഇന്ത്യ ഡയറക്‌ടർ മനീഷ് ചോപ്ര ഇടക്കാല മേധാവിയായി തുടരും.

🔹ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് :- സൂര്യകുമാർ യാദവ് (ഇന്ത്യൻ താരം)

🔹സാക്ഷരതാ പരീക്ഷയിൽ 96-ാം വയസ്സിൽ നൂറിൽ 96 മാർക്ക് നേടി നാലാംക്ലാസ് ജയിച്ച കാർത്യാനി അമ്മയുടെ ജീവിത ആസ്പദമാക്കി വികാസ് ഖന്ന രചിച്ച ചിത്രകഥാ പുസ്തകം :- ബെയർഫൂട്ട് എംപ്രസ്

🔹2022 നവംബറിൽ ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ലഭിച്ച വ്യക്തി :- ദയാബായ്

🔹ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് :- ഹൊസൂർ (തമിഴ്നാട്)

🔹നടനും എഴുത്തുകാരനുമായ ബി. ഹരികുമാർ അന്തരിച്ചു

🔹സ‌കൂളുകളിലും കോളേജുകളിലും ക്ലാസ് കട്ടു ചെയ്തു പാർക്കുകളിലും ബീച്ചുകളിലും സിനിമാ തീയേറ്ററുകളിലും കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തി അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പോലീസ് ആരംഭിച്ച പദ്ധതി :- വാച്ച് ടു ചിൽ‌ഡ്രൺ പദ്ധതി

🔹അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ 2022 ലെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ചത് :- ഉണ്ണിക്കൃഷ്ണൻ മുതുകുളം

🔹വിരമിച്ച സൈനികരുടെ പെൻഷൻ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിൽ വന്ന സംവിധാനം :- സ്പർശ് (സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ രക്ഷ)

🔹പ്രാഥമിക ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ കെ-ഡിസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതി :- മഞ്ചാടി പദ്ധതി

🔹ഫിഫ പ്രസിഡന്റ് ആയി 'ജിയാനി ഇൻഫന്റിനോ' എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു (ഫിഫ പ്രസിഡന്റ് :- ജിയാനി ഇൻഫന്റിനോ)

▪️2026 വരെയാണ് കാലാവധി

🔹2022 നവംബറിൽ പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായ മലയാളി :- സി.വി. ആനന്ദ ബോസ് (പശ്ചിമ ബംഗാളിലെ 22-മത് ഗവർണർ)

▪️ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായ ഒഴിവിലാണ് നിയമനം.

🔹ഭിന്നശേഷിക്കുട്ടികളുടെ ശാക്തീകരണത്തിലൂടെ അവർക്കു ജീവിതമാർഗമൊരുക്കുക എന്ന ലക്ഷ്യത്തോടെ യൂണിവേഴ്‌സൽ എംപവർമെന്റ് സെന്റർ(യു.ഇ.സി.) നിലവിൽ വരുന്നത് :- കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്‌ (ചന്തവിള, തിരുവനന്തപുരം)

▪️ചന്തവിളയിലെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ മാജിക് പ്ലാനറ്റിനോടനുബന്ധിച്ചാണ് യൂണിവേഴ്‌സൽ എംപവർമെന്റ് സെന്റർ തയ്യാറാകുന്നത്

▪️ഇത്തരത്തിലൊരു സെന്റർ ലോകത്തുതന്നെ ആദ്യത്തേതാണ്. തെറാപ്പികേന്ദ്രങ്ങൾ, കലകൾ പരിശീലിക്കാനും അവതരിപ്പിക്കാനുമുള്ള വേദികൾ, സ്‌പോർട്‌സ് പരിശീലനത്തിനു കളിക്കളങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ തുടങ്ങിയവ പാർക്കിലെ അഞ്ചേക്കറിൽ ഭിന്നശേഷിസൗഹൃദപരമായാണ് തയ്യാറാക്കുന്നത്.

🔹വിക്രം എസ് വിക്ഷേപണം ഇന്ന് (2022 നവംബർ 18) 11.30ന്

▪️ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിർമ്മിത റോക്കറ്റ് :- വിക്രം എസ്

▪️ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസാണ് റോക്കറ്റ് വികസിപ്പിച്ചിരിക്കുന്നത്

▪️ഇന്ത്യൻ ബഹിരാകാശപദ്ധതിക്കു തുടക്കമിട്ട വിക്രം സാരാഭായിയോടുള്ള ആദരമായാണ് റോക്കറ്റിന് ‘വിക്രം’ എന്നു പേരിട്ടത്.

▪️'പ്രാരംഭ്' എന്നാണ് സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ ഈ കന്നി ദൗത്യത്തിന്റെ പേര്.

▪️‘വിക്രം – എസ്’ 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക.

▪️ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്കൈറൂട്ട് മാറും.

▪️ഐഎസ്ആർഒ ചെയർമാൻ :- എസ്.സോമനാഥ്

Post a Comment

0 Comments