🔹ആധാരം എഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കണ്ടുപിടിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന :- ഓപ്പറേഷൻ പഞ്ചികിരൺ
▪️സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽനിന്ന് ആധാരം എഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷൻ പഞ്ചികിരൺ' എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്
🔹അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയുടെ ആർട്ടെമിസ് - 1 വിജയകരമായി വിക്ഷേപിച്ചു. (2022 നവംബർ 16)
▪️മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമാണ് ആർട്ടെമിസ്
🔹ഇന്ത്യൻ ബാസ്ക്കറ്റ്ബോളിലെ ഇതിഹാസതാരം ഗുലാം അബ്ബാസ് മൊണ്ടസിർ അന്തരിച്ചു.
▪️2022 നവംബറിൽ അന്തരിച്ച 'ഗുലാം അബ്ബാസ് മൊണ്ടസിർ' ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു :- ബാസ്ക്കറ്റ്ബോൾ
🔹എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് (GAF8) വേദി :- കൊച്ചി
🔹ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബിന്റെ (ഐഎഐഎച്ച്) പരിസ്ഥിതി ഉപസമിതി ഉപാധ്യക്ഷനായി 2022 നവംബറിൽ ചുമതലയേറ്റ വ്യക്തി :- ഡോ. ബിപിൻ നായർ
🔹കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സമഗ്ര മുന്നറിയിപ്പ് സംവിധാനം :- കവചം
🔹ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2021ൽ ഏത് രാജ്യത്തെ വിദേശികളാണ് ഇന്ത്യ ഏറ്റവും കൂടുതലായി സന്ദർശിച്ചത് :- അമേരിക്ക (രണ്ടാം സ്ഥാനം :- ബംഗ്ലാദേശ്, മൂന്നാർ സ്ഥാനം :- ബ്രിട്ടൻ)
🔹മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപന തടയുന്നതിനായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച പരിശോധന :- ഓപ്പറേഷൻ ഓയിൽ
🔹പിജി സംസ്കൃത കേന്ദ്രത്തിന്റെ പി ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം 2022 നവംബറിൽ ലഭിച്ചത് :- എൻ. റാം
🔹സാമ്പത്തിക-സ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 2021-22 ൽ സ്ഥിരവിലയിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച :- 12.01 ശതമാനം
🔹എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.ഐ.ഐ) ദക്ഷിണ മേഖല റീജണൽ എക്സിക്യൂട്ടീവ് ഡയറക്ടറായി 2022 നവംബറിൽ ചുമതലയേറ്റത് :- എസ്.ജി. പണിക്കർ
🔹പ്രശസ്ത നരവംശശാസ്ത്രജ്ഞനും ഗവേഷകനും ഗ്രന്ഥകർത്താവുമായ ഡോ. പി.ആർ.ജി. മാത്തൂർ (പൊടിക്കുളങ്ങര രാമസ്വാമി ഗോവിന്ദൻകുട്ടി മാത്തൂർ) അന്തരിച്ചു
🔹'ജൻജാതിയ ഗൗരവ് ദിവസ്' എന്ന പേരിൽ ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മവാർഷികമാണ് ആഘോഷിച്ചത് :- ബിർസാ മുണ്ടയുടെ
▪️ബിർസ മുണ്ഡ ജയന്തി :- നവംബർ 15
🔹18- മത് (2023) ജി-20 ഉച്ചകോടി വേദി :- ന്യൂഡൽഹി (ഇന്ത്യ)
▪️18- മത് (2023) ജി-20 ഉച്ചകോടിയുടെ ആപ്തവാക്യം :- ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി
▪️17-മത് (2022) ജി 20 ഉച്ചകോടി വേദി :- ബാലി (ഇന്തോനേഷ്യ)
🔹2022 ലെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
▪️മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്ത് :- കണ്ണൂർ
▪️മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടം :- കോഴിക്കോട്
▪️മികച്ച ഭിന്നശേഷി സൗഹൃദ
കോർപ്പറേഷൻ :- തിരുവനന്തപുരം
▪️മികച്ച ഭിന്നശേഷി സൗഹൃദ
ബ്ലോക്ക് പഞ്ചായത്ത് :- നിലമ്പൂർ
▪️മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് :- അരിമ്പൂർ (തൃശൂർ)
▪️മികച്ച പുനരധിവാസ കേന്ദ്രം :- ആശ്വാസ് വൊക്കേഷണൽ ട്രയിനിങ് സെന്റർ (കോട്ടയം),
▪️മികച്ച ഭിന്നശേഷി സൗഹൃദ സർക്കാർ/സ്വകാര്യ സ്ഥാപനം :- കേരള സ്‌കൂൾ ഫോർ ദി ബ്ലൈൻഡ് (മലപ്പുറം)
▪️ലോക ഭിന്നശേഷി ദിനം :- ഡിസംബർ 03
▪️കേരള ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി :- ഡോ.ആർ ബിന്ദു

0 Comments