🔹2022 ലെ അർജുന പുരസ്കാരം ലഭിച്ച മലയാളികൾ :- എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൺ താരം), എൽദോസ് പോൾ (ട്രിപ്പിൾജമ്പ് താരം)
▪️2022 ലെ അർജുന പുരസ്കാരം 25 പേർക്കാണ് ലഭിച്ചത്.
▪️കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൽ ജംപിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം :- എൽദോസ് പോൾ
▪️ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ താരം :- എൽദോസ് പോൾ
▪️അർജുന പുരസ്കാരത്തിന്റെ സമ്മാനത്തുക - 15 ലക്ഷം രൂപ
🔹2022 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാര ജേതാവ് :- അജന്ത ശരത് കമൽ (ടേബിൾ ടെന്നീസ് താരം)
▪️ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്‌കാരം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഖേൽരത്ന അവാർഡ്
▪️മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്‌കാരം തുടക്കത്തിൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരമെന്നാണ് അറിയപ്പെട്ടിരുന്നത്. 2021 മുതലാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തെ മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്‌കാരം എന്നാക്കിമാറ്റിയത്.
▪️മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം സമ്മാനത്തുക :- 25 ലക്ഷം
🔹2022 ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ചവർ : ജിവൻജോത് സിങ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമർ (ബോക്സിങ്), സുമ സിദ്ധാർഥ് ഷിരൂർ (പാരാ ഷൂട്ടിങ്), സുജീത് മാൻ (ഗുസ്തി).
🔹പി.ടി കുര്യാക്കോസിന്റെ സ്മരണയ്ക്കായി കേരള സംസ്കൃത അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരം 2022 നവംബറിൽ ലഭിച്ചത് :- പി. നാരായണൻ നമ്പൂതിരി
🔹എം.ജി സോമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എം.ജി സോമൻ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2022 ഡിസംബറിൽ ലഭിക്കുന്ന വ്യക്തി :- കമൽഹാസൻ
🔹ലഹരിക്കെതിരെ 2022 ലെ ഗാന്ധി ജയന്തി ദിനത്തിൽ (ഒക്ടോബർ 02) കേരളം ആരംഭിച്ച ക്യാമ്പയിൻ :- നോ ടു ഡ്രഗ്‌സ് ക്യാമ്പയിൻ
▪️നോ ടു ഡ്രഗ്‌സ് ക്യാമ്പയിൻ ബ്രാൻഡ് അംബാസിഡർ :-സൗരവ് ഗാംഗുലി
🔹ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള വനിത/മലയാളി വനിത :- അശ്വതി വേണുഗോപാൽ
▪️കൊച്ചി ആസ്ഥാനമായുള്ള വിദ്യാഭ്യാസ-ടെക്നോളജി സ്റ്റാർട്ടപ്പായ 'അവസർശാല' യുടെ സഹ സ്ഥാപകയും സി.ഇ.ഒ.യുമാണ് അശ്വതി.
🔹ശ്രീനാരായണ ഗുരു - ടാഗോർ കൂടിക്കാഴ്ചയുടെ 100 ആം വാർഷികം (ശതാബ്ദി) ആചരിച്ചത് :- 2022 നവംബർ 15
▪️ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വർഷം :- 1922 നവംബർ 15 (ശിവഗിരി)
🔹ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ആദ്യ വധശിക്ഷ വിധിച്ച് ഇറാൻ കോടതി
🔹സലോവേനിയയുടെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് :- നടാഷ പിർക് മുസാർ
🔹കട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പൊലീസ് ആരംഭിച്ച പദ്ധതി :- ചിരി പദ്ധതി
🔹ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ ക്ളാസിക്കൽ ഡാൻസ് ബാൻഡ് :- ആനന്ദ വൈഭവം.
🔹പൊതു ജനങ്ങൾക്ക് ധാതു ഖനനാനുമതി ഓൺലൈനായി ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പോർട്ടൽ :- കോംപസ് (കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാർഡീ സർവീസസ്)
🔹41-മത് (2022) അന്താരാഷ്ട്ര വ്യാപാരമേളയുടെ വേദി :- പ്രഗതി മൈതാൻ (ഡൽഹി)
🔹സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭവയ്ക്കുള്ള 2021 ലെ പുരസ്കാരം ലഭിച്ചത് :- ശ്രീകുമാരൻ തമ്പി
🔹മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതി :- ‘സ്നേഹപൂർവ്വം’ പദ്ധതി
🔹പ്രസാർ ഭാരതിയുടെ പുതിയ സി.ഇ.ഒ ആയി 2022 നവംബറിൽ നിയമിതനായത് :- ഗൗരവ് ദ്വിവേദി
🔹ഗോവയിൽ നടക്കുന്ന 53-ാമത് (2022) ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) 'സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ സത്യജിത് റേ ആജീവനാന്ത പുരസ്കാരം' ലഭിച്ചത് :- കാർലോസ് സൗറ (സ്പാനിഷ് സംവിധായകൻ)
🔹തെരുവിൽ കഴിയുന്നവർ, ആശ്രയമില്ലാത്തവർ, വിവിധ കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവർ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി ഏത് ജില്ല നടപ്പിലാക്കിയ പദ്ധതിയാണ് 'ഉദയം ഹോം പദ്ധതി' :- കോഴിക്കോട്
▪️കേരള ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി :- ഡോ.ആർ ബിന്ദു
🔹2024 ലെ ഒളിമ്പിക്സ് വേദി :- പാരിസ് (ഫ്രാൻസ്)
▪️2024 ലെ പാരിസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം :- ഫ്രൈജെസ്
🔹യുഎൻ റിപ്പോർട്ട് പ്രകാരം ലോക ജനസംഖ്യ 800 കോടിയിലെത്തിയത് :- 2022 നവംബർ 15 (എയ്റ്റ് ബില്യൻ ഡേ)
▪️നിലവിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയാണ്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2023 ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു
▪️ലോക ജനസംഖ്യ 500 കോടിയിലെത്തിയത് :- 1987 ജൂലൈ 11
▪️ലോക ജനസംഖ്യാദിനം :- ജൂലൈ 11

0 Comments