🔹കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ,ഗ്രാമവണ്ടി എന്നിവയ്ക്ക് കേന്ദ്രസർക്കാർ പുരസ്‌കാരം ലഭിച്ചു.
▪️ഭവന നഗരകാര്യ വകുപ്പിന്റെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരമാണ് സിറ്റി സർക്കുലർ ബസുകളെ തേടിയെത്തിയത്.മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിലാണ് ഗ്രാമവണ്ടി പദ്ധതിക്ക് അംഗീകാരം ലഭിച്ചത്
▪️ഗ്രാമപ്രദേശങ്ങളിലെ/ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കെ.എസ്.ആർ.ടി.സി ആരംഭിച്ച ബസ് സർവീസ് :- ഗ്രാമവണ്ടി
🔹ഇരുപത്തിഏഴാമത് അന്താരഷ്‌ട്ര ചലച്ചിത്ര മേളയുടെ സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ചത് :- മെഹ്നാസ് മൊഹമ്മദി (ഇറാനിയൻ സംവിധായിക)
🔹വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതിയിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ് ഡിസി) നിർമ്മിച്ച ആദ്യ ചിത്രം :- നിഷിദ്ധോ (സംവിധായിക :- താര രാമാനുജൻ)
▪️കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ :- രഞ്ജിത്
🔹ജനവാസ മേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെക്കുറിച്ച് വിവരം നൽകാൻ വനംവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ :- സർപ്പ ആപ്പ് (സ്‌നേക്ക് അവയർനെസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ)
▪️കേരളത്തില്‍ കാണപ്പെടുന്ന പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ :- സ്‌നേക്പീഡിയ
🔹2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി പൊതുജനങ്ങളിലും കുട്ടികളിലും ഫുട്ബോൾ കളിയെ ക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേരള സർക്കാരിന്റെ നേ തൃ ത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ :- വൺ മില്ല്യൺ ഗോൾ - ക്യാമ്പയിൻ 2022
🔹അടുത്തിടെ ആറളം വന്യജീവിസങ്കേതത്തിനു സമീപത്ത് നിന്നും കണ്ടെത്തിയ പുതിയ ഇനം സൂചിത്തുമ്പി :- പ്രോട്ടോസ്റ്റിക്രറ ഫ്രാൻസി
▪️ആറളം വന്യജീവിസങ്കേതത്തിനു സമീപത്ത് ബ്രഹ്മഗിരി മലനിരകളിൽപെട്ട കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിൽ നിന്നുമാണ് പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തിയത്
▪️കേരളത്തിൽ തുമ്പികളുടെ ശാസ്ത്രീയ പഠനങ്ങൾക്ക് തുടക്കം കുറിച്ച തൃശൂർ സെന്റ് തോമസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ: ഫ്രാൻസി കെ കാക്കാശ്ശേരിയുടെ ബഹുമാനാർത്ഥമാണ് പുതിയ ഇനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.
🔹അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ട്വന്റി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ താരം :- സൂര്യകുമാർ യാദവ് (ഇന്ത്യൻ താരം)
▪️ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ് (ആദ്യ ഇന്ത്യൻ താരം :- വിരാട് കോലി)
▪️പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാനെയാണ് സൂര്യകുമാർ യാദവ് മറികടന്നത്
🔹ട്വാന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത് :- വിരാട് കോഹ്ലി (23 ഇന്നിങ്സുകളിൽ കോലിക്കിപ്പോൾ 1065 റൺസായി)
▪️ശ്രീലങ്കയുടെ മഹേല ജയവർധനെയുടെ 1016 റൺസെന്ന റെക്കോഡാണ് കോഹ്ലി മറികടന്നത്.
🔹പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭമായ സേവയുടെ (സെൽഫ് എംപ്ലോയിഡ് വിമൻസ് അസോസിയേഷൻ) സ്ഥാപകയും സബർമതി ആശ്രമം ചെയർപേഴ്സനുമായ ഇള ബെൻ ഭട്ട് അന്തരിച്ചു.
🔹2022 യുഎൻ കാലാവസ്ഥ ഉച്ചകോടി (കോപ് 27) വേദി :- ഷാം എൽ ഷെയ്ഖ് (ഈജിപ്ത്)
▪️ബ്രിട്ടീഷ് പ്രധാനമന്ത്രി :- ഋഷി സുനക്
🔹ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് :- മെറ്റ ഫ്രെഡറിക്സൻ

0 Comments