google.com, pub-8217960641958662, DIRECT, f08c47fec0942fa0 Malayalam Current Affairs - 2022 February 09

Malayalam Current Affairs - 2022 February 09


51. ഹരിതകർമ്മസേനയുടെ മാലിന്യ ശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കെൽട്രോണിന്‍റെ സഹായത്തോടെ 'ഹരിത മിത്രം' എന്ന പേരിൽ 2022 ഫെബ്രുവരിയിൽ ആപ്പ് പുറത്തിറക്കിയ ജില്ല?

കോട്ടയം 

ഹരിതമിത്രം മോണിറ്ററിംഗ് സിസ്റ്റം എന്നാണ് ആപ്പിന്‍റെ പൂർണ രൂപം

52. കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) 2022 ഫെബ്രുവരിയിൽ ഇന്ത്യൻ തീരത്ത് കണ്ടെത്തിയ വറ്റകളിലെ ക്വീൻഫിഷ് വിഭാഗത്തിൽ പെടുന്ന മത്സ്യത്തിന് ഏത് പേരാണ് നൽകിയത്?

സ്‌കോംബറോയിഡ്സ് പെലാജിക്കസ് (മത്സ്യത്തൊഴിലാളികൾക്കിടയിൽ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്.)

ഇന്ത്യൻ തീരങ്ങളിൽ 60 ഓളം വറ്റയിനങ്ങളുണ്ട്. അവയിൽ നാല് ക്വീൻഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത് ക്വീൻഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ.

53. 2022 ഫെബ്രുവരിയിൽ മിലിറ്ററി സെക്രട്ടറിയായി നിയമിതനായത്?

ലെഫ്. ജനറൽ  പി.ജി.കെ. മേനോൻ

54. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സൈബർ കുറ്റകൃത്യ ഓൺലൈൻ റിപ്പോർട്ടിംഗ് പോർട്ടൽ ആണ് www.cybercrime.gov.in

സൈബർ കുറ്റകൃത്യ ഓൺലൈൻ റിപ്പോർട്ടിംഗ് പോർട്ടലുമായി ബന്ധപ്പെട്ട സഹായങ്ങൾ ലഭ്യമാക്കാനായി നിലവിൽ വന്ന ടോൾ ഫ്രീ നമ്പർ ആണ് 155260

55. മൊട്ടുസൂചികൾ ഉപയോഗിച്ച് ചാർട്ട് പേപ്പറിൽ എട്ടര മണിക്കൂറിനുള്ളിൽ ഇന്ത്യൻ ഭൂപടം ഒരുക്കി ഇന്ത്യൻ റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ് എന്നിവ സ്വന്തമാക്കിയ കുട്ടി ?

നിരഞ്ജന സുനിൽ

56. 2019 പൂനെയിൽ നടന്ന വാഗ്ദേവത ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള വാഗ് ദേവത പുരസ്കാരം ലഭിച്ചത്?

വേദ ലക്ഷ്മി

രാഹുൽ നാരായണൻ സംവിധാനം ചെയ്ത ഇരവ് എന്ന ഷോർട്ട് ഫിലിമിൽ പാപ്പാത്തി എന്ന കഥാപാത്രത്തെയാണ് വേദ ലക്ഷ്മി അവതരിപ്പിച്ചത്

57. ഇന്ത്യ സ്വന്തമായി നിർമ്മിച്ച വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ സജ്ജമാക്കാൻ ഉദ്ദേശിക്കുന്ന ഫ്രഞ്ച് നിർമ്മിത റഫാൽ യുദ്ധവിമാനത്തിന്റെ നാവിക വകഭേദം വിജയകരമായി പരീക്ഷിച്ചു.

21. ആശുപത്രിയിൽ എത്താൻ കഴിയാത്ത രോഗികള്‍ക്ക് സൗജന്യമായി വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് 2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി?

പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി

കേരള ആരോഗ്യ മന്ത്രി :- വീണ ജോർജ്

58. ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ നിലവിൽ വരുന്നത്?

തൃശ്ശൂർ (കേരളം)

59. 2022 ഫെബ്രുവരിയിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഇന്ത്യൻ വനിതാ ഫുട്ബോളർ?

കമലാദേവി

അഖിലേന്ത്യാ ഫെഡറേഷൻ 2017ൽ മികച്ച കളിക്കാരിയായി തിരഞ്ഞെടുത്തിട്ടുണ്ട്.

60. 'ബൗൺസർ' എന്ന നോവൽ രചിച്ചത്?

കെ. എൻ രാഘവൻ (മുൻ രാജ്യാന്തര ക്രിക്കറ്റ് അമ്പയർ)

ക്രിക്കറ്റ് നോവലാണ് 'ബൗൺസർ'

61. കനകക്കുന്നിലെ 126 വൃക്ഷത്തെയും പൂന്തോട്ട സസ്യങ്ങളെയും കുറിച്ച് കേരള സർവകലാശാല ബോട്ടണി വിഭാഗം ഗവേഷകൻ അഖിലേഷ് എസ്.വി നായരും ബോട്ടണി വിഭാഗം പ്രഫസർ ഡോ. എ ഗംഗ പ്രസാദും ചേർന്ന് എഴുതിയ പുസ്തകം?

Trees and Garden Plants Of Kanakakkunnu Palace, Thiruvanthapuram

62. 2022 ഫെബ്രുവരിയിൽ ദക്ഷിണ പസഫിക് രാജ്യമായ ടോഗോയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചു.

63. പ്രശസ്ത ബോളിവുഡ് നടൻ രമേശ് ദിയോ അന്തരിച്ചു

64. കത്തുകൾ കൊണ്ട് ചിത്രം വരച്ച് പ്രസിദ്ധനായ ചിത്രകലാ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കാഞ്ഞങ്ങാട് സൗത്ത് പദ്മത്തിൽ ചിത്രകാരൻ ടി. രാഘവൻ അന്തരിച്ചു.

65. ചന്ദ്രയാൻ 3 ഓഗസ്റ്റിൽ (2022) വിക്ഷേപിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ അറിയിച്ചു.

ചന്ദ്രയാൻ 3 പ്രോജക്ട് ഡയറക്ടർ :- പി.വീര മുത്തുവേൽ

66.  രാജ്യത്ത് ഏറ്റവുമധികം സജീവ കോവിഡ് കേസുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്

67. ട്രെയിനുകളിലെ ഗാർഡ് തസ്തിക ട്രെയിൻ മാനേജർ എന്ന് പരിഷ്കരിച്ചു.

68. 2022 ലെ ബീജിങ്ങിൽ വെച്ച് നടക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന സമാപന ചടങ്ങുകളിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി പങ്കെടുക്കില്ലെന്ന് വിദേശമന്ത്രാലയം അറിയിച്ചു

69. 2022 ഫെബ്രുവരിയിൽ ആകാശവാണി തിരുവനന്തപുരം വാർത്ത വിഭാഗത്തിൽ ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റ വ്യക്തി :- വി.പാർവതി

70. പ്രശസ്‌ത  ഹിന്ദി മറാത്തി നടനും നിർമ്മാതാവുമായ രമേശ് ഡിയോ അന്തരിച്ചു

71. നടനും നിർമ്മാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു.

72. മുസ്ലിം  ലീഗ് ദേശീയ അസിസ്റ്റൻറ് സെക്രട്ടറിയും മുൻ എംഎൽഎയും വ്യവസായ പ്രമുഖനുമായ എ. യൂനസ് കുഞ്ഞ് അന്തരിച്ചു

73. കോവിഡ് പ്രതിരോധ ബോധവൽക്കരണ പരിപാടികളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനായി സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സേന വിഭാഗം ?

എൻഎസ്എസ് കോവിഡ് വാരിയേഴ്സ് കേരള

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടൽ :- കോവിഡ് വാരിയേഴ്സ്

74. ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ കേരള സർക്കാർ ആരംഭിച്ച ക്യാംമ്പയിൻ ?

മനസ്സോടിത്തിരി മണ്ണ്

75. ആരുടെ ആത്മകഥയാണ് 'അശ്വത്ഥാമാവ് വെറും ഒരു ആന' ?

എം. ശിവശങ്കർ

Post a Comment

0 Comments