google.com, pub-8217960641958662, DIRECT, f08c47fec0942fa0 തിരുവിതാംകൂറിലെ രാജാക്കന്മാർ. ( Part - 02 )

തിരുവിതാംകൂറിലെ രാജാക്കന്മാർ. ( Part - 02 )


04. ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ഭായ്  (1811-1815)

01. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ഭരണാധികാരിയാണ്

02. ഏറ്റവും ചുരുങ്ങിയ കാലം തിരുവിതാംകൂർ രാജ പദവിയിലിരുന്ന ഭരണാധികാരിയാണ്

03. റസിഡന്റ് കേണൽ മൺറോയെ ദിവാനായി നിയമിച്ച തിരുവിതാംകൂർ ഭരണാധികാരിയാണ്

04. സെക്രട്ടറിയേറ്റ് സമ്പ്രദായം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരിയാണ്

05. കാര്യക്ഷമമായ ഓഡിറ്റ്, അക്കൗണ്ട് സമ്പ്രദായങ്ങൾ കൊണ്ടുവന്ന തിരുവിതാംകൂർ ഭരണാധികാരി ആണ്

06. കള്ളക്കടത്ത് തടയാൻ ചൗക്കകൾ ഏർപ്പെടുത്തിയ തിരുവീതാംകൂർ ഭരണകർത്താവ് ആണ്

07. കാര്യക്കാർ പദവി മാറ്റി ബ്രിട്ടീഷ് ഇന്ത്യയിലെ പോലെ തഹസിൽദാർ പദവി കൊണ്ടുവന്ന തിരുവിതാംകൂർ ഭരണകർത്താവ് ആണ്

08. തിരുവിതാംകൂറിൽ സൈനിക നീതിന്യായ അധികാരങ്ങൾ ഒഴിവാക്കി നികുതി പിരിക്കുന്ന ചുമതല മാത്രം തഹസിൽദാർക്ക് നൽകിയ ഭരണകർത്താവ് ആണ്

09. 1812ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയപ്പെട്ടത് ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ കാലത്താണ്.

10. തിരുവിതാംകൂറിൽ പോലീസ് വകുപ്പ് വിപുലീകരിച്ച് ദിവാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആക്കിയ ഭരണാധികാരിയാണ്

11. ദേവസ്വം ഭരണം നേരിട്ട് സർക്കാരിന്റെ അധികാരത്തിൽ ആക്കിയ തിരുവിതാംകൂർ ഭരണകർത്താവ് ആണ്

12. പത്മനാഭപുരം, ആലുവ, വൈക്കം, തിരുവനന്തപുരം, മാവേലിക്കര എന്നീ സ്ഥലങ്ങളിലാണ് റാണി ഗൗരി ലക്ഷ്മി ഭായ് ജില്ലാ കോടതികൾ സ്ഥാപിച്ചത്.

13. ഒരു ദിവാൻ ഉൾപ്പെടെ അഞ്ചു ജഡ്ജിമാരുള്ള അപ്പീൽ കോടതി സ്ഥാപിച്ച സ്ഥലമാണ് തിരുവനന്തപുരം.

14. 1811ൽ കേണൽ മൺറോ തയ്യാറാക്കിയ നിയമസംഹിതയാണ് ചട്ടവരിയോലകൾ.

05. ഉതൃട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി  (1815-1829)

01. കയറ്റുമതി ഇറക്കുമതി ചുങ്കം നിർത്തലാക്കി രാജ്യത്ത് വാണിജ്യ സ്വാതന്ത്ര്യം കൊണ്ടുവന്ന തിരുവിതാംകൂർ ഭരണാധികാരി ആണ്

02. ജാതിയുടെ പേരിൽ നൽകി വന്ന നികുതി നിർത്തലാക്കുകയും ജാതിയുടെയോ പദവിയുടെയോ വ്യത്യാസമില്ലാതെ എല്ലാവർക്കും വീടുകൾ ഓട് മേയുവാൻ അവകാശം നൽകുകയും ചെയ്ത തിരുവിതാംകൂർ ഭരണകർത്താവ് ആണ്

03. ക്രൈസ്തവർക്ക് ആരാധനാലയങ്ങൾ സ്ഥാപിക്കാൻ നികുതി ഒഴിവാക്കി സ്ഥലവും വില ഈടാക്കാതെ തടിയും നൽകിയ ഭരണാധികാരിയാണ്

04. തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ആലപ്പുഴയിലും കോട്ടയത്തും പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും ചെയ്ത ഭരണാധികാരിയാണ്

05. ജലഗതാഗതം മെച്ചപ്പെടുത്തുവാൻ തിരുവനന്തപുരത്തെയും കഠിനംകുളം കായലിനെയും ബന്ധിപ്പിച്ച് തോടും പാർവതി പുത്തനാറും പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരിയാണ്

06. സ്വാതിതിരുനാൾ രാമവർമ്മ (1829-1847)

01. ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ മഹാരാജാവ്

02. രാജാക്കന്മാരുടെ സംഗീതജ്ഞൻ, സംഗീതജ്ഞരിലെ രാജാവ് എന്നിങ്ങനെ അറിയപ്പെട്ട തിരുവിതാംകൂർ മഹാരാജാവ് 

03. ദക്ഷിണഭോജൻ എന്ന പേരിലറിയപ്പെട്ട തിരുവിതാംകൂർ മഹാരാജാവ്

04. പെറ്റി സിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ചത് തിരുവിതാംകൂർ ഭരണാധികാരി

05. 1835ൽ ബ്രിട്ടീഷ് ഇന്ത്യയുടെ മാതൃകയിൽ നിയമസംഹിത ക്രോഡീകരിച്ച് പ്രാബല്യത്തിൽ വരുത്തിയ തിരുവിതാംകൂർ മഹാരാജാവ്

06. കർണാടക സംഗീത ലോകത്ത് കേരളത്തിന് സ്ഥാനം നേടിക്കൊടുത്ത സംഗീതജ്ഞനായ തിരുവിതാംകൂർ രാജാവ്

07. കള്ളം കണ്ടുപിടിക്കാൻ തിളച്ച നെയ്യിൽ  കൈ മുക്കുന്ന ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരി

08. ഹജൂർ കച്ചേരി അടക്കം സർക്കാർ സ്ഥാപനങ്ങൾ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റി തിരുവനന്തപുരത്തെ തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കിയ മഹാരാജാവ്.

09. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഭരണാധികാരി.

10. തിരുവനന്തപുരത്ത് ഗവൺമെന്റ് പ്രസ്സ്, നക്ഷത്രബംഗ്ലാവ്, ധർമ്മാശുപത്രി എന്നിവ ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി.

11. എഞ്ചിനീയറിംഗ്, ജലസേചന, മരാമത്ത് വകുപ്പുകൾ ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി.

12. തിരുവിതാംകൂറിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത് സ്വാതി തിരുനാൾ രാമവർമ്മയുടെ  കാലത്താണ്

13. തിരുവിതാംകൂറിന്റെ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ച മഹാരാജാവ്.

14. നവോത്ഥാന നായകൻ തൈക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച തിരുവിതാംകൂർ മഹാരാജാവ്.

15. വാണിജ്യ സ്വാതന്ത്രത്തിന് തടസ്സമായ 165 ചെറുകിട ചുങ്കങ്ങൾ റദ്ദാക്കിയ തിരുവിതാംകൂർ ഭരണാധികാരി.

16. ഇന്ത്യൻ തപാൽ വകുപ്പിന്റെ സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്.

17. തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് മലയാളം കലണ്ടർ പുറത്തിറക്കിയ മഹാരാജാവ്.

18. കുതിര മാളിക എന്നറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം തിരുവനന്തപുരത്ത് പണികഴിപ്പിച്ച മഹാരാജാവ്.

19. കർണാടക സംഗീതത്തിലെ ഭാവയാമിരഘുരാമം രാഗമാലിക രചിച്ച തിരുവിതാംകൂർ രാജാവ്.

20. മോഹിനിയാട്ടത്തിൽ വർണം,പദം,തില്ലാന എന്നിവ കൊണ്ടു വന്ന മഹാരാജാവ്.

21. സ്വാതിതിരുന്നാളിന്റെ സദസ്സിലെ പ്രമുഖ കവിയായിരുന്ന ഇരയിമ്മൻതമ്പി സ്വാതിതിരുനാളിനു വേണ്ടി രചിച്ച പ്രശസ്തമായ താരാട്ട് പാട്ട് ഏതാണ്

ഓമനത്തിങ്കൾക്കിടാവോ

22. സ്വാതിതിരുനാൾ രചിച്ച പ്രശസ്ത കൃതികൾ  ഭക്തി മഞ്ജരി, സ്യാനന്ദുരപുരവർണന പ്രബന്ധം, ശ്രീപത്മനാഭ ദശകം  അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം, ഉത്സവവർണന പ്രബന്ധം

23. സ്വാതിതിരുനാൾ ഏറ്റവും കൂടുതൽ കീർത്തനങ്ങൾ രചിച്ചത് സംസ്കൃതം ഭാഷയിലാണ്

24. സ്വാതിതിരുനാളിന്റെ സദസ്സിലെ പ്രമുഖ ഗായകർ ആരൊക്കെയായിരുന്നു

25. കോകില കണ്ഠൻ ബിരുദം നേടിയ മേരുസ്വാമി, തഞ്ചാവൂർ നാൽവർ എന്നറിയപ്പെട്ട സഹോദരന്മാരായ വടിവേലു, പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദൻ, ഷഡ്കാല ഗോവിന്ദമാരാർ

26. എല്ലാവർഷവും സ്വാതി സംഗീത ഉത്സവത്തിന് വേദിയാകുന്ന കൊട്ടാരം പുത്തൻ മാളിക കൊട്ടാരം

27. തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് മലയാളം കലണ്ടർ പുറത്തിറക്കിയ വർഷം 1839

28. തിരുവിതാംകൂറിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്ന വർഷം 1836

29. തിരുവിതാംകൂറിൽ ആദ്യമായി റവന്യൂ സർവ്വേ നടന്ന വർഷം 1837

30. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച വർഷം 1834 

07. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (1847-1860)

01. സർക്കാരിന്റെ കീഴിൽ ഉള്ള അടിമകൾക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് മോചനം നൽകി അവരുടെ പുരോഗതിക്ക് ഉദാരമായ ചട്ടങ്ങൾ നടപ്പിലാക്കിയ തിരുവിതാംകൂർ മഹാരാജാവ്

02. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം അനുവദിച്ച് 1859ൽ വിളംബരം പുറപ്പെടുവിച്ച മഹാരാജാവ്.

03. 1859ൽ തിരുവനന്തപുരത്ത് പെൺകുട്ടികൾക്കായി സ്കൂൾ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി.

04. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമര വേളയിൽ തിരുവിതാംകൂറിലെ രാജാവായിരുന്നു ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.

05. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ  മഹാരാജാവിന്റെ കാലഘട്ടത്തിലാണ്.

06. ഇന്ത്യയിലെ ആദ്യ കയർ ഫാക്ടറി ആലപ്പുഴയിൽ ആരംഭിച്ചപ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി

07. ഭരണസൗകര്യത്തിനായി തിരുവിതാംകൂറിനെ നാലായി തിരിച്ച് ദിവാൻ പേഷ്കാരെ നിയമിച്ച ഭരണകർത്താവ്.

08. തിരുവിതാംകൂറിലെ ആദ്യത്തെ തപാൽ ഓഫീസ് നിലവിൽ വന്ന വർഷം 1857

09. തിരുവിതാംകൂറിലെ ആദ്യത്തെ തപാൽ ഓഫീസ് നിലവിൽ വന്ന സ്ഥലം :- ആലപ്പുഴ

10. ഭരണസൗകര്യത്തിനായി ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിനെ നാലായി തിരിച്ചിരുന്നു. പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നിവയാണ് ആ നാല് പ്രദേശങ്ങൾ.

11. ഇന്ത്യയിലെ ആദ്യ കയർ ഫാക്ടറി :- ഡാറാ സ്മെയിൽ ആൻഡ് കമ്പനി ( ആലപ്പുഴ )

12. അയർലൻഡ്കാരനായ ജെയിംസ് ഡാറ 1859 ലാണ് ഡാറാ സ്മെയിൽ ആൻഡ് കമ്പനി സ്ഥാപിച്ചത്.  

Post a Comment

0 Comments