google.com, pub-8217960641958662, DIRECT, f08c47fec0942fa0 തിരുവിതാംകൂറിലെ രാജാക്കന്മാർ. ( Part - 01 )

തിരുവിതാംകൂറിലെ രാജാക്കന്മാർ. ( Part - 01 )


01. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ( 1729 - 1758 )

Join Our Social Media

Telegram :- Click Here

Facebook :- Click Here

Instagram :- Click Here

Whatsapp :- Click Here

Sharechat :- Click Here

01. ആധുനിക തിരുവിതാംകൂറിലെ ശില്പി എന്നറിയപ്പെട്ട ഭരണാധികാരി.

02. രാജ്യ വിസ്തൃതി ഏറ്റവും കൂടുതൽ വർധിപ്പിച്ച തിരുവിതാംകൂർ രാജാവ്.

03. ആധുനിക അശോകൻ, തിരുവിതാംകൂറിലെ അശോകൻ, നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നിങ്ങനെ അറിയപ്പെട്ട തിരുവിതാംകൂർ മഹാരാജാവ്.

04. 1723ൽ വേണാട് രാജാവ് രാമവർമ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടിയിൽ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച്  ഒപ്പുവെച്ച യുവരാജാവ്.

05. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം നിർമ്മാണം നടന്നത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്താണ്.

06. തൃപ്പടിദാനത്തെ തുടർന്ന്  പദ്മനാഭദാസൻ എന്ന പേര് സ്വീകരിച്ച തിരുവിതാംകൂർ മഹാരാജാവ്.

07. കൃഷിക്കും കുടിവെള്ളത്തിനും ആയി പുത്തനണ,പൊന്മന അണ എന്നിവ നിർമ്മിച്ച തിരുവിതാംകൂർ രാജാവ്.

08. കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ മഹാരാജാവ്

09. ഡിലനോയിയുടെ സഹായത്തോടെ യൂറോപ്യൻ മാതൃകയിൽ സൈന്യത്തിന് പരിശീലനം നൽകിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി.

10. കോട്ട നിർമ്മാണത്തിന് വേണ്ടി കരിങ്കൽ ഉപയോഗിച്ച ആദ്യ കേരളീയ രാജാവ്.

11. സർക്കാർ ജോലിയിലും സൈന്യത്തിലും പ്രവർത്തിച്ചിരുന്നവർക്ക് പ്രോത്സാഹനാർത്ഥം സ്ഥാനങ്ങളും ബഹുമതികളും ഏർപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി 

12. വാർഷിക ബഡ്ജറ്റ് രീതിയായ പതിവ് കണക്ക് സമ്പ്രദായം (Modern Budget) തിരുവിതാംകൂറിൽ നടപ്പിലാക്കിയ രാജാവ്

13. ഭരണസൗകര്യത്തിനായി തിരുവിതാംകൂറിനെ പകുതികളായും ( വില്ലേജുകൾ ) മണ്ഡപത്തും വാതുക്കലുകളായും ( താലൂക്കുകൾ ) തിരിച്ച ഭരണാധികാരി.

14. തിരുവിതാംകൂർ ഒരു പ്രമുഖ രാജ്യം എന്ന പദവിയിലേക്ക് ഉയർന്നത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്താണ്.

15. രാമപുരത്ത് വാര്യരും കുഞ്ചൻ നമ്പ്യാരും അംഗമായിരുന്ന രാജസഭ അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലഘട്ടത്തിലാണ് .

16. തിരുവിതാംകൂറിലെ എട്ടുവീട്ടിൽ പിള്ളമാരെ നിഷ്കാസനം ചെയ്ത രാജാവ്.

17. ഡച്ചുകാരും ആയി മാവേലിക്കര ഉടമ്പടിയിൽ ഏർപ്പെട്ട രാജാവാണ് അനിഴം തിരുനാൾ മാർത്താണ്ഡവർമ.

18. കായംകുളം രാജാവുമായി മന്നാർ ഉടമ്പടി ഒപ്പുവെച്ച തിരുവിതാംകൂർ രാജാവായിരുന്നു അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ.

19. മാർത്താണ്ഡവർമയുടെ രാഷ്ട്രീയ തലസ്ഥാനം എന്നറിയപ്പെട്ടിരുന്നത് കൽക്കുളം ആണ്.

20. മാർത്താണ്ഡവർമയുടെ വ്യാപാര തലസ്ഥാനമായിരുന്ന സ്ഥലം മാവേലിക്കര ആയിരുന്നു.

21. മാർത്താണ്ഡവർമ്മയുടെ ഭരണ നയം അറിയപ്പെടുന്നത് ചോരയുടെയും ഇരുമ്പിന്റെയും നയം എന്നാണ്.

22. 1750 ജനുവരി മൂന്നിനാണ് (925 മകരം 5 ) തൃപ്പടിദാനം നടന്നത്.

22. 1729 ൽ ആണ് മാർത്താണ്ഡവർമ്മ രാജ്യഭരണം ഏറ്റെടുത്തത്.

23. ഡച്ചുകാരും തിരുവിതാംകൂറും തമ്മിൽ 1753 ൽ ഉണ്ടാക്കിയ ഉടമ്പടി ആയിരുന്നു മാവേലിക്കര ഉടമ്പടി.

24. 1741 ലാണ് കുളച്ചൽ യുദ്ധം നടന്നത്

25. 1742 ലാണ് മാർത്താണ്ഡവർമ്മ മന്നാർ ഉടമ്പടി ഒപ്പു വെച്ചത്.

26. 1753 ലാണ് മാർത്താണ്ഡവർമ്മ മാവേലിക്കര ഉടമ്പടിയിൽ ഏർപ്പെട്ടത്.

27. കുളച്ചൽ യുദ്ധത്തെ തുടർന്ന് തിരുവിതാംകൂറിന്റെ തടവുകാരൻ ആക്കപ്പെട്ട ഡച്ച് ക്യാപ്റ്റൻ ആയിരുന്നു ഡിലനോയി.

28. കേരളത്തിലെ ഏറ്റവും വലിയ ചുമർ ചിത്രമായ ഗജേന്ദ്ര മോക്ഷം കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ ആണ് കാണപ്പെടുന്നത്.

29. മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായിക രചിച്ചത് സി.വി രാമൻപിള്ളയാണ്.

30. ചലച്ചിത്രമാക്കപ്പെട്ട ആദ്യ മലയാള സാഹിത്യ കൃതിയാണ് മാർത്താണ്ഡവർമ്മ.

31. ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ മാർത്താണ്ഡവർമ അഭയംപ്രാപിച്ച അമ്മച്ചിപ്ലാവിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം.

32. കൽകുളത്തിന് പിൽക്കാലത്ത് മാർത്താണ്ഡവർമ്മ നൽകിയ പേരാണ് പത്മനാഭപുരം.

33. മാർത്താണ്ഡവർമ്മയെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്ന മന്ത്രിമുഖ്യൻ ആണ് രാമയ്യൻ ദളവ.

34. മാർത്താണ്ഡവർമ്മയെ നായകനാക്കി ദേവരാജ സൂരി രചിച്ച  സംസ്കൃതനാടകം ആണ് ബാലമാർത്താണ്ഡ വിജയം.

35. മികച്ച സേവനത്തിന് തിരുവിതാംകൂറിൽ ഏർപ്പെടുത്തിയ ബഹുമതിയാണ് ചെമ്പകരാമൻ.

36. തിരുവിതാംകൂറിലെ വില്ലേജ് ഓഫീസർമാരെ അറിയപ്പെട്ടിരുന്ന തസ്തികയാണ്  പ്രവൃത്തിക്കാർ.

37. മാർത്താണ്ഡവർമ്മ നടപ്പാക്കിയ രണ്ട് മത ആചാരങ്ങളാണ് മുറജപവും ഭദ്രദീപവും

38. മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് ദളവയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ തുടങ്ങിയ വാണിജ്യ വകുപ്പിന്റെ പേരായിരുന്നു മുളക്മടിശ്ശീല.

39. മാർത്താണ്ഡവർമ്മയുമായുള്ള യുദ്ധത്തിൽ കായംകുളം രാജാവിന്റെ സേനയ്ക്ക് നേതൃത്വം നൽകിയത് എരുവയിൽ അച്യുതവാര്യർ ആണ്.

40. 29 വർഷമാണ് മാർത്താണ്ഡവർമ്മ രാജ്യം ഭരിച്ചത്.

02. കാർത്തികതിരുനാൾ രാമവർമ്മ (1758 - 1798)

41. ധർമ്മരാജാ എന്ന പേരിൽ പ്രശസ്തനായ തിരുവിതാംകൂർ മഹാരാജാവാണ് കാർത്തിക തിരുനാൾ രാമവർമ്മ.

42. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ മഹാരാജാവ് പദവി വഹിച്ചത് കാർത്തികതിരുനാൾ രാമവർമ്മയാണ്.

43. ഭരതമുനിയുടെ നാട്യശാസ്ത്രത്തിനെ ആധാരമാക്കി  ബാലരാമഭാരതം എന്ന കൃതി രചിച്ചത് കാർത്തിക തിരുനാൾ രാമവർമ്മ ആയിരുന്നു.

44. രാജസൂയം, സുഭദ്രാഹരണം, പാഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം, ബകവധം തുടങ്ങിയ ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവാണ് കാർത്തികതിരുനാൾ രാമവർമ്മ.

45. 1762 ൽ തിരുവിതാംകൂറും കൊച്ചിയും തമ്മിൽ സഖ്യ സന്ധി ഉണ്ടാക്കിയ കാലത്തെ തിരുവിതാംകൂർ രാജാവാണ് 

46. കൊടുങ്ങല്ലൂർ കോട്ടയും, പള്ളിപ്പുറം കോട്ടയും 1789ൽ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയ തിരുവിതാംകൂർ രാജാവാണ്

47. മൈസൂർ സൈന്യത്തിന്റെ കടന്നുകയറ്റം തടയാൻ നെടുംകോട്ട പണിത തിരുവിതാംകൂർ രാജാവാണ്

48. മൈസൂർ പടയോട്ടത്തെ തുടർന്ന് മലബാറിൽ നിന്നെത്തിയ അഭയാർഥികളെ സംരക്ഷിച്ച തിരുവിതാംകൂർ രാജാവാണ്

49. 1773ൽ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവാണ്

50. തിരുവിതാംകൂർ തലസ്ഥാനം പത്മനാഭപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ മഹാരാജാവാണ്

51. കേശവപിള്ള എന്ന രാജാകേശവദാസ്, അയ്യപ്പൻ മാർത്താണ്ഡൻ പിള്ള എന്നിവരായിരുന്നു ധർമ്മ രാജാവിന്റെ പ്രധാനമന്ത്രിമാർ.

52. തിരുവിതാംകൂറിൽ ദിവാൻ പദവി കൈകൊണ്ട് ആദ്യത്തെ പ്രധാനമന്ത്രിയാണ് രാജാകേശവദാസ്.

53. രാജാ കേശവദാസ് സിനെ രാജ എന്ന ബഹുമതി നൽകിയത് മോണിംഗ്ടൺ പ്രഭുവാണ്.

54. ആലപ്പുഴ തുറമുഖ പട്ടണത്തിന്റെയും ചാലകമ്പോളത്തിന്റെയും ശില്പിയാണ് രാജാകേശവദാസൻ

55. കുളച്ചൽ, പൂന്തുറ, വിഴിഞ്ഞം,തുറമുഖങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച തിരുവിതാംകൂർ പ്രധാനമന്ത്രിയാണ് രാജാ കേശവദാസൻ.

56. തിരുവിതാംകൂറിൽ നികുതി വകുപ്പ് പുനസംഘടിപ്പിച്ച് സർവ്വാധികാര്യക്കാർ എന്ന ഉദ്യോഗസ്ഥന് കീഴിൽ 3 റവന്യൂ ഡിവിഷൻ ആക്കിയ പ്രധാനമന്ത്രിയാണ് അയ്യപ്പൻ മാർത്താണ്ഡൻ പിള്ള.

57. വർക്കല പട്ടണത്തിന്റെ ശില്പി എന്ന് ഗണിക്കുന്ന തിരുവിതാംകൂർ പ്രധാനമന്ത്രിയാണ് അയ്യപ്പൻ മാർത്താണ്ഡൻ പിള്ള.

03. അവിട്ടം തിരുനാൾ ബാലരാമവർമ്മ (1798-1810)

58. ഏറ്റവും കുറഞ്ഞ പ്രായത്തിൽ തിരുവിതാംകൂറിലെ ഭരണ പദത്തിലെത്തിയ വ്യക്തിയാണ് അവിട്ടം തിരുനാൾ ബാലരാമവർമ്മ.

56. 1799ൽ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവന്ന തിരുവിതാംകൂർ ഭരണാധികാരിയാണ്

59. 1800ൽ ദളവാ സ്ഥാനത്തേക്ക് വേലുത്തമ്പി നിയമിക്കപ്പെട്ടത് അവിട്ടം തിരുനാൾ ബാലരാമവർമയുടെ കാലഘട്ടത്തിലാണ്

60. തിരുവിതാംകൂർ പൂർണമായി ബ്രിട്ടീഷ് നിയന്ത്രണത്തിൽ ആയത് അവിട്ടം തിരുനാൾ ബാലരാമവർമയുടെ കാലഘട്ടത്തിലാണ്.

61. 1799 ൽ മഹാരാജാവിനെ നിയന്ത്രിച്ച മൂന്നംഗ സംഘത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരാണ് വേലുത്തമ്പി, ചെമ്പകരാമൻ പിള്ള എന്നിവർ.

62. കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചത് വേലുത്തമ്പിദളവ ആയിരുന്നു.

63. കൊല്ലം ചെങ്കോട്ട റോഡ് നിർമ്മിച്ചത് വേലുത്തമ്പിദളവ ആയിരുന്നു.

64. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ച ദളവ ആണ് വേലുത്തമ്പി  ദളവ.

65. വിദേശികൾക്കെതിരായ സമരത്തിൽ അണിനിരക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കൊല്ലം ഇളമ്പള്ളൂർ ക്ഷേത്രസന്നിധിയിൽ വേലുത്തമ്പി ദളവ നടത്തിയ ചരിത്ര പ്രഖ്യാപനമാണ് കുണ്ടറ വിളംബരം.

66. 1809 ജനുവരി 11 നാണ് കുണ്ടറ വിളംബരം നടന്നത്.

67. 1809ൽ ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതിരിക്കുവാൻ വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തു.

68. മണ്ണടി ക്ഷേത്രത്തിനടുത്ത് ചേന്ദമംഗലത്തെ മനയിലാണ് വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത്.

69. വേലുത്തമ്പിദളവാ സ്മാരകം സ്ഥിതിചെയ്യുന്നത് മണ്ണടിയിൽ ആണ്.

70. തിരുവിതാംകൂറിൽ ജില്ലാ ജയിലുകൾ സ്ഥാപിച്ച ദളവ യാണ് ഉമ്മിണി തമ്പി.

71. വേലുത്തമ്പിക്ക് ശേഷം തിരുവിതാംകൂറിന്റെ ദളവ പദവിയിലെത്തിയ വ്യക്തിയാണ് ഉമ്മിണിത്തമ്പി.

72. ബാലരാമപുരം എന്ന സ്ഥലം ബാലരാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥം നൽകിയിട്ടുള്ള പേരാണ്.

Post a Comment

0 Comments