google.com, pub-8217960641958662, DIRECT, f08c47fec0942fa0 Current affairs in malayalam | 2020 December 30 | Kerala Psc Preliminary

Current affairs in malayalam | 2020 December 30 | Kerala Psc Preliminary

1. അടുത്തിടെ ഏത് സംസ്ഥാന സർക്കാരാണ് ജാതി സംബന്ധമായ സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഒട്ടിക്കുന്നത് നിരോധിച്ചത്?

ഉത്തർപ്രദേശ് സർക്കാർ

2. മെല്‍ബേൺ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശതകം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം?

അജിൻക്യ രഹാനെ

▪️ഒന്നാമത്തെ ക്രിക്കറ്റ്‌ താരം :- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1999)

3. 2020 ഡിസംബറിൽ ജെഡിയു ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

ആര്‍. സി.പി. സിംഗ് 

4. ഏത് ജില്ലയിലാണ് ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായുള്ള രാജ്യത്തെ ആദ്യത്തെ  സര്‍വ്വകലാശാല ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്?

കാരംപൂര്‍ (അസം)

5. 2024 വരെ രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലയിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി?

ജൽ ജീവൻ മിഷൻ 

▪️ ആദ്യമായി എല്ലാ ഗ്രാമീണ മേഖലയിലും കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനം :- ഗോവ

6. ഏതു വർഷമാണ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ അഞ്ചാം സ്ഥാനത്ത് എത്തുമെന്ന് യുകെ ആസ്ഥാനമായ സെന്റർ ഫോർ ഇക്കണോമിക്സ് & ബിസിനസ് റിസർച്ച് പ്രവചിച്ചത്?

2025

7. ഇന്ത്യയിലെ ആദ്യത്തെ ലിഥിയം റിഫൈനറി ആരംഭിക്കാൻ പോകുന്നത് ഏത് സംസ്ഥാനത്താണ്?

ഗുജറാത്ത്

8. അടുത്തിടെ അന്തരിച്ച ഷംസുർ റഹ്മാൻ ഫാറൂഖി ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്?

സാഹിത്യം

9. ഏത് സംസ്ഥാനത്താണ് താൻസാൻ സംഗീതോത്സവം നടക്കുന്നത്?

മധ്യപ്രദേശ്

10. ലോക്സഭയിലേക്കും നിയമസഭയിലേക്കും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്നത് അവസാനിപ്പിച്ച ഭരണഘടന ഭേദഗതി?

104 ആം ഭരണഘടന ഭേദഗതി

11. ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിലവിൽ വരുന്നതെവിടെ

റൂർക്കേല (ഒഡീഷ)

12. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മദ്രസകളും സംസ്കൃത വിദ്യാലയങ്ങളും അടച്ചുപൂട്ടാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം ഏത്?

ആസാം

13. 2020 ഡിസംബറിൽ കേരള  ജലഗതാഗത വകുപ്പ് ആലപ്പുഴ-കോട്ടയം റൂട്ടിൽ ആരംഭിച്ച എ.സി ടൂറിസ്റ്റ് ബോട്ട് സർവീസ്?

വേഗ - 2

14. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ദശാബ്ദത്തിലെ (2011-20) ഏകദിന, ട്വൻറി20 ടീമുകളുടെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം?

എം.എസ് ധോണി

▪️ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിന്റെ  നായകനായി തെരഞ്ഞെടുക്കപ്പെട്ടത് - വിരാട് കോഹ്‌ലി

15. 2020 ഡിസംബറിൽ പ്രകാശനം ചെയ്ത "Singing After The Storm" എന്ന പുസ്തകത്തിന്റെ  രചയിതാവ്?

ജിജി തോംസൺ (കേരള മുൻ ചീഫ് സെക്രട്ടറി)

16. 2021 ജനുവരി 3 ന് ഇന്ത്യയുടേയും ഫ്രാന്‍സിന്റെയും റാഫേല്‍ യുദ്ധവിമാനങ്ങള്‍ സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസം?

സ്കൈറോസ്

17. ഇന്ത്യയിലെ ആദ്യത്തെ  പരാഗണ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്?

ഹല്‍ദ്വാനി,നൈനിറ്റാള്‍ (ഉത്തരാഖണ്ഡ്)

▪️” പരാഗണം നടത്തുന്ന ജീവികളെ സംരക്ഷിക്കുക അതിലൂടെ പൊതു ജനങ്ങള്‍ക്ക് ഇവയുടെ സംരക്ഷണത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചും കൂടുതല്‍ അറിവുകള്‍ പകരുക എന്നതാണ് ഈ പാര്‍ക്കിന്റെ ലക്ഷ്യം.

18. അടുത്തിടെ ന്യൂമോണിയയ്ക്കെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തദ്ദേശീയമായി നിർമിച്ച വാക്സിൻ?

ന്യൂമോസിൽ 

19. 2020 ഡിസംബറിൽ അന്തരിച്ച പ്രശസ്‌ത എഴുത്തുകാരനും വിവര്‍ത്തകനുമായ വ്യക്തി?

കെ.പി ബാലചന്ദ്രന്‍

▪️ടോള്‍സ്‌റ്റോയി, ദസ്‌തയേവിസ്‌കി, തസ്ളിമ നസ്രിന്‍, ഡിഎച്ച് ലോറന്‍സ്, വിക്‌ടർ ഹ്യൂഗോ എന്നിവരുടെ പുസ്‌തകങ്ങള്‍ മലയാളത്തിലേക്ക് ഇദ്ദേഹം വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികളാണ് വിവര്‍ത്തനം ചെയ്‌ത അവസാന പുസ്‌തകം.

20. മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന അഭ്യസ്തവിദ്യർക്ക് പരിശീലനം നൽകുവാൻ വേണ്ടി വ്യവസായ വകുപ്പിന് കീഴിലുള്ള റൂട്രോണിക്സ് ആരംഭിച്ച പദ്ധതി?

വിജയവീഥി

21. അടുത്തിടെ ഏതു രാജ്യമാണ് ഗാന്ധി-കിംഗ് വിദ്യാഭ്യാസ പദ്ധതികൾക്ക് അംഗീകാരം നൽകിയത്?

അമേരിക്ക

22. അടുത്തിടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത നൂറാമത് കിസാൻ റെയിൽ ട്രെയിൻ ഏതൊക്കെ സ്ഥലങ്ങളെ ആണ് ബന്ധിപ്പിച്ചത്?

സംഗോല (മഹാരാഷ്ട്ര) to ഷാലിമാർ (പശ്ചിമ ബംഗാൾ)

▪️കർഷകർക്ക് തങ്ങളുടെ വിളകൾ വിൽപ്പനക്കെത്തിക്കാന്‍ സഹായിക്കുന്ന ഗതാഗത മാർഗമാണ് കിസാന്‍ റെയിൽ.

▪️ഇന്ത്യയിൽ കിസാൻ റെയിൽ ആരംഭിച്ചത് :- 2020 ഓഗസ്റ്റ് 7

http://wa.me/919562621834

YEAR BOOK WHATSAPP GROUP

TO JOIN MESSAGE :- 9562621834

 Join Telegram

Post a Comment

0 Comments