google.com, pub-8217960641958662, DIRECT, f08c47fec0942fa0 KERALA PSC ONLINE MOCK TEST - 07

KERALA PSC ONLINE MOCK TEST - 07

 




1/25
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? 1) ഭരണഘടന നിർമാണ സഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത് ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിലെ നിയമ സഭയിൽ നിന്നും നാട്ടുരാജ്യങ്ങളിൽ നിന്നുമാണ്. 2) ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിൽ നിയമസഭകൾ സ്ഥാപിക്കപ്പെട്ടത് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1909 പ്രകാരമാണ്. 3) ഓരോ ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിലേയും നാട്ടു രാജ്യത്തിലേയും അവരുടെ ജനസംഖ്യാനുപാതികമായി സീറ്റുകൾ അനുവദിച്ചു. 4) ഭരണഘടന നിർമാണ സഭയിലേക്ക് ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 284 പേരാണ്.
ഇവയെല്ലാം
1, 2, 3
1, 3
2, 4
2/25
ലിസ്റ്റുകൾ പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം
അനുച്ഛേദം 218
അനുച്ഛേദം 226
അനുച്ഛേദം 232
അനുച്ഛേദം 246
3/25
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക? 1) പഞ്ചായത്ത്, നഗരസഭ, മുൻസിപ്പൽ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നതു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് 2) 73-ാം ഭേദഗതി പ്രകാരം ഓരോ സംസ്ഥാനത്തും സംസ്ഥാന ഗവൺമെന്റുകൾ തിരഞ്ഞെടുപ്പ് കമ്മിഷനുകളെ നിയമിക്കേണ്ടതുണ്ട്. 3) പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്കും നഗര പാലികകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്കാണ്. 4) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷണറെപ്പോലെ സ്വതന്ത്ര ചുമതലയുള്ള ഉദ്യോഗസ്ഥനല്ല.
1, 3
1, 2, 3
2,4
1, 2, 3, 4
4/25
ഓഹരി വിപണികളിലെ ഗവൺമെന്റ് ഓഹരികൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
ബുൾ
ഗിൽഡ്
ബ്ലൂ ചിപ്പ്
ബിയർ
5/25
വാണിജ്യ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക? 1) പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കുകയും അവർക്കു വായ്പകൾ നൽകുകയും ചെയ്യുക എന്നതാണു വാണിജ്യ ബാങ്കുകളുടെ പ്രധാന ധർമം. 2) ഡിമാൻഡ് ഡിപ്പോസിറ്റ്, കറന്റ് അക്കൗണ്ട് ഡിപ്പോ സിറ്റ്, സേവിങ്സ് ഡിപ്പോസിറ്റ്, ടൈം ഡിപ്പോസിറ്റ് എന്നിവ വാണിജ്യ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപങ്ങളാണ്. 3) കാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ്, വാണിജ്യ ബില്ലുകളുടെ ഡിസ്കൗണ്ടിങ് തുടങ്ങിയ വായ്പാ സൗകര്യങ്ങളും നൽകുന്നു 4) എസ്.ബി.ഐ, കാനറ ബാങ്ക് തുടങ്ങിയവ വാണിജ്യ ബാങ്കുകൾക്ക് ഉദാഹരണമാണ്.
1, 2
2, 3, 4
1, 3, 4
ഇവയെല്ലാം
6/25
സർചാർജ് എന്നത് ഏതു തരം നികുതിയാണ്?
പ്രത്യക്ഷ നികുതി
പരോക്ഷ നികുതി
പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതി
സർക്കാർ ജീവനക്കാർ വരുമാനത്തിൽ നൽകേണ്ട നികുതി
7/25
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക? 1) ഉൽപാദന ഘടകങ്ങൾക്കു ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയാണു ഘടക വരുമാനം 2) പെൻഷൻ, തൊഴിലില്ലായ്മ, വേതനം, സ്കോളർഷിപ്പ് മുതലായവയാണ് മാറ്റ അടവുകൾ 3) കമ്പനിയുടെ ലാഭത്തിൽ ചുമത്തുന്ന നികുതിയാണ് കോർപറേറ്റ് നികുതി
1, 3
2, 3
ഇവയെല്ലാം
1, 2
8/25
ഒരു രാജ്യത്തിലെ കേന്ദ്ര ധനകാര്യ സ്ഥാപനത്തിന്റെ മൊത്തം ബാധ്യത അറിയപ്പെടുന്നത്?
ഹൈ പവേർഡ് മണി
കറൻസി ഡിപ്പോസിറ്റ് റേഷ്യോ
ലിക്വിഡിറ്റി ട്രാപ്പ്
റിസർവ് ഡിപ്പോസിറ്റ് റോ
9/25
ചുവടെ പറയുന്നവയിൽ ശരിയായ ജോടികൾ ഏതെല്ലാം? 1) വാഗുൽ കമ്മിറ്റി - ഇന്ത്യൻ മണി മാർക്കറ്റ് 2) എസ്. എൻ. വർമ കമ്മിറ്റി - കൊമേഴ്സ്യൽ ബാങ്കുകളുടെ പുനസംഘടന 3) ശിവരാമൻ കമ്മിറ്റി - നബാർഡിന്റെ രൂപീകരണം 4) രെഖി കമ്മിറ്റി - പരോക്ഷ നികുതി
1, 3, 4
1, 2, 3
2, 4
1, 2, 3, 4
10/25
യുവർ പെർഫെക്റ്റ് ബാങ്കിങ് പാർട്നർ' എന്നത് ഏതു ബാങ്കിന്റെ ആപ്തവാക്യമാണ്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഫെഡറൽ ബാങ്ക്
കാനറ ബാങ്ക്
എച്ച്.ഡി.എഫ്.സി ബാങ്ക്
11/25
വിജയ് മെർച്ചന്റ് ട്രോഫി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?
ക്രിക്കറ്റ്
ഹോക്കി
ഫുട്ബാൾ
ബാഡ്മിന്റൻ
12/25
താഴെ തന്നിരിക്കുന്നവയിൽ സുഭാഷ് ചന്ദ്രന്റെ കൃതികൾ ഏതെല്ലാം? 1) ഘടികാരങ്ങൾ നിലക്കുന്ന സമയം 2) എന്റെ ഹൃദയത്തിന്റെ ഉടമ 3) പറുദീസാനഷ്ടം 4) കാൽവരിയിലേക്ക് വീണ്ടും
1, 2
3, 4
2, 4
1, 3
13/25
താഴെ കൊടുത്തിരിക്കുന്ന വരികൾ ആരുടേതാണ്? "അമ്പത്താറക്ഷരമല്ല അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം മലയാളമെന്ന നാലക്ഷരമല്ല അമ്മ എന്ന ഒരൊറ്റക്ഷരമാണ് മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം
വൈലോപ്പിള്ളി ശ്രീധരമേനോൻ
കുമാരനാശാൻ
ഉള്ളൂർ എസ്. പരമേശ്വരയ്യർ
കുഞ്ഞുണ്ണി മാഷ്
14/25
കൂടിയാട്ടവുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക. 1) സംസ്കൃത നാടകങ്ങളുടെ രംഗാവതരണമാണ് കൂടിയാട്ടം. 2) കൂടിയാട്ടത്തിന്റെ ഹാസ്യപ്രധാനമായ ഭാഗങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രമാണ് വിദൂഷകൻ. 3) കൂടിയാട്ടത്തിന്റെ പക്കമേളത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളാണ് മിഴാവും കുഴിത്താളവും. 4) കൂടിയാട്ടത്തെ ആസ്പദമാക്കി നാട്യ കല്പദ്രുമം എന്ന ഗ്രന്ഥം രചിച്ചതു മണി മാധവചാക്യാരാണ്.
1, 4
2, 3, 4
ഇവയെല്ലാം
1, 2
15/25
ആത്മസംഘർഷങ്ങളുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?
ഉണ്ണികൃഷ്ണൻ പുതൂർ
പി.സുരേന്ദ്രൻ
ഇ.വി.കൃഷ്ണപിള്ള
ജോർജ് ഓണക്കൂർ
16/25
ഒരു യു. ആർ. എൽ മേൽവിലാസത്തിന്റെ ഭാഗങ്ങളിൽ ഉൾപ്പെടാത്തത്?
നെറ്റ്വർക്ക് പ്രോട്ടോകോൾ
ഫയൽ ട്രാൻസ്ഫർ പ്രോട്ടോകോൾ
ഡൊമെയ്ൻ നാമം
ഫയൽ നാമം
17/25
ഐടി ആക്ടുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക? 1) സൈബർ ഭീകരവാദം - 66 എഫ് 2) ഹാക്കിംഗ് - 66 3) സ്വകാര്യത അപഹരണം – 66 സി 4) സൈബർ ടാംപറിങ് - 65
1
2,4
2
3
18/25
താഴെ തന്നിരിക്കുന്നവയിൽ ഏതാണു വൈറസുകളെയും മാൽവെയറുകളെയും ക്വാറന്റൈനിലേക്കു മാറ്റുന്നത്?
കുക്കീസ്
ആന്റി വൈറസ് സ്കാനറുകൾ
ഫയർവാൾ
ഇവയെല്ലാം
19/25
ചുവടെ തന്നിരിക്കുന്നവയിൽ ബാക്ടീരിയ രോഗങ്ങൾ ഏതെല്ലാം? 1) ഗൊണേറിയ 2) എബോള 3) സിഫിലിസ് 4) പേവിഷബാധ
1, 3
2, 4
1, 4
2, 3
20/25
ഒരു ജീവിക്കോ രോഗത്തിനോ എതിരായി മാത്രം ഫലപ്രദമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ അറിയപ്പെടുന്നത്?
ബ്രോഡ് സ്പെക്ട്രം ആന്റിബയോട്ടിക്കുകൾ
നാരോ സ്പെക്ട്രം ആന്റിബയോട്ടിക്കുകൾ
ലിമിറ്റഡ് സ്പെക്ട്രം ആന്റിബയോട്ടിക്കുകൾ
ഇവയൊന്നുമല്ല
21/25
ചുവടെ പറയുന്നവയിൽ ഭൂമി മലിനീകരണത്തിന്റെ ശരിയായ കാരണങ്ങൾ എന്തെല്ലാം? 1) കാർഷിക പ്രവർത്തനങ്ങൾ 2) നഗരവൽക്കരണം 3) മാലിന്യം തള്ളൽ 4) ആണവ അവശിഷ്ടം
2, 3
2, 3, 4
1, 2, 3, 4
1, 4
22/25
"ബിഗ് ബേഡ്' എന്നറിയപ്പെടുന്ന ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമേത്?
GSAT 11
EMISAT
RISAT 2B
GSAT 29
23/25
താപ വൈദ്യുതിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടു ക്കുക. 1) ഇന്ത്യയിലെ ആകെ സ്ഥാപിത ശേഷിയുടെ 70 ശതമാനത്തോളം താപവൈദ്യുതിയാണ്. 2) കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചാണ് താപ വൈദ്യുതി ഉൽപാദിപ്പിക്കു ന്നത്. 3) 1975 ൽ നിലവിൽ വന്ന നാഷനൽ തെർമൽ പവർ കോർപറേഷനാണ് (NTPC) ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതോൽപാദന കമ്പനി 4) കായംകുളം രാജീവ് ഗാന്ധി താപനിലയം ഡീസൽ ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
ഇവയെല്ലാം
1, 2, 3
2, 3
1, 4
24/25
ചുവടെ തന്നിരിക്കുന്നതിൽ ശരിയായ ജോടികൾ തിരഞ്ഞെടുക്കുക? 1) വാർത്താ വിനിമയം - ഇൻസാറ്റ് 2) ഭൂവിഭവ പഠനം, കാലാവസ്ഥ പഠനം - ഐ.ആർ.എസ് 3) വിദ്യാഭ്യാസം - എജ്യുസാറ്റ്
1, 3
2, 3
1, 2
1, 2, 3
25/25
ചുവടെ പറയുന്നവയിൽ രക്തത്തിലെ ഘടകങ്ങൾ ഏതെല്ലാം? 1) ശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ 2) കരളിൽ നിന്ന് യൂറിയ 3) കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് 4) ചെറുകുടലിൽ നിന്ന് പോഷക ഘടകങ്ങൾ
1, 2, 3
2, 3, 4
1, 2, 3, 4
1, 3, 4
Result:

Post a Comment

0 Comments