1/25
ചുവടെ നൽകിയ വ്യക്തികളെയും മാധ്യമങ്ങളെയും ചേരുംപടി ചേർക്കുക. 1) സുരേന്ദ്രനാഥ് ബാനർജി 2) മോത്തിലാൽ നെഹ്റു 3) ദാദാഭായ് നവറോജി 4) മദൻ മോഹൻ മാളവ്യ a. ഇന്റിപെൻഡന്റ് b. ദ് ലീഡർ c. ബംഗാളി d. വോയ്സ് ഓഫ് ഇന്ത്യ
2/25
' ഹിന്ദുക്കളും മുസ്ലിങ്ങളും ചേർന്നു ബ്രിട്ടിഷുകാർക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണു 1857 ലെ കലാപം' എന്നു പ്രസ്താവിച്ചതാര്?
3/25
ചുവടെ പറയുന്നവയിൽ തെറ്റായ ജോടികളേവ? 1) ശാരദ നിയമം - വെല്ലിങ്ടൺ പ്രഭു 2) പിറ്റ്സ് ഇന്ത്യ നിയമം - വാറൻ ഹേസ്റ്റിങ്സ് 3) 1833 ലെ ചാർട്ടർ നിയമം - ഹാർഡിഞ്ച് പ്രഭു I 4) റൗലറ്റ് നിയമം - ചെംസ്ഫോർഡ് പ്രഭു
4/25
ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാര കുത്തക സ്വന്തമാക്കുന്നതിനു വേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ വിദേശ ശക്തി?
5/25
ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ടു താഴെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിൽ എഴുതുക. 1) ടെഹ്റൻ കോൺഫറൻസ് 2) വിൻസ്റ്റൺ ചർച്ചിൽ ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് എന്നിവർ അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ചു 3) യാൾട്ടാ സമ്മേളനം 4) സാൻഫ്രാൻസിസ്കോ സമ്മേളനം
6/25
1945 നു ശേഷം ഏതു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാനുള്ള പരിശ്രമങ്ങളെയാണ് ഒരു യുദ്ധാനന്തര അത്ഭുതം' എന്നു വിശേഷിപ്പിക്കുന്നത്
7/25
ചുവടെ നൽകിയ ചരിത്ര വസ്തുതകളെ ചേരുംപടി ചേർക്കുക. 1) മാറു മറക്കൽ 2) മന്നത്ത് പത്മനാഭൻ 3) എ. ജി. വേലായുധൻ 4) ശ്രീ ചിത്തിര തിരുനാൾ a. സവർണ ജാഥ b. പാലിയം സത്യഗ്രഹം c. ക്ഷേത്രപ്രവേശന വിളംബരം d. ചാന്നാർ ലഹള
8/25
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? 1) ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ശേഖരം നിലവിലുള്ളത് അന്റാർട്ടിക്കയിലാണ്. 2) ഗ്രേറ്റ് ബാരിയർ റീഫ് ഓസ്ട്രേലിയയിൽ സ്ഥിതി ചെയ്യുന്നു. 3) ലോകത്തെ ഏറ്റവും നീളം കൂടിയ പർവതനിര സ്ഥിതി ചെയ്യുന്നത് തെക്കേ അമേരിക്കയിലാണ്. 4) മരുഭൂമി ഇല്ലാത്ത ഭൂഖണ്ഡമാണ് യൂറോപ്പ്.
9/25
താഴെ തന്നിട്ടുള്ളവയിൽ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ഒഴുകുന്ന ഉഷ്ണജല പ്രവാഹം ?
10/25
ഇന്ത്യയിലെ ഇരുമ്പയിര് നിക്ഷേപവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. 1) ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് നിക്ഷേപം ഇന്ത്യയിലാണുള്ളത് 2) ഹേമറ്റൈറ്റ്,മാഗ്നറ്റൈറ്റ് എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന രണ്ട് പ്രധാന തരം ഇരുമ്പയിരുകൾ 3) ഇരുമ്പയിര് നിക്ഷേപത്തിന്റെ ഏകദേശം 95% സ്ഥി തി ചെയ്യുന്നത് ഒഡീഷ, ജാർഖണ്ഡ്, ചത്തീസ്ഗഡ്, കർണാടകം, ഗോവ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിട്ടാണ് 4) ഗുരുമഹിസാനി ഇരുമ്പയിര് ഖനി ചത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്നു
11/25
പട്നിടോപ്പ് തുരങ്കം എന്ന പേരിലും അറിയപ്പെടുന്ന റോഡ് തുരങ്കം ?
12/25
ചുവടെ നൽകിയ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വസ്തുതകൾ ചേരുംപടി ചേർക്കുക. 1) സലിം അലി പക്ഷി സങ്കേതം 2) വേമ്പനാട് പക്ഷി സങ്കേതം 3) കൊച്ചിയുടെ ശ്വാസകോശം 4) ദേശാടന പക്ഷികളുടെ പറുദീസ a. കടലുണ്ടി b. മംഗളവനം C. കുമരകം d. തട്ടേക്കാട്
13/25
കേരള കാർഷിക സർവകലാശാല വികസിപ്പിച്ച “പ്രിയങ്ക' എന്ന കാർഷിക വിള ഏതു വിഭാഗത്തിൽപ്പെടുന്നു?
14/25
കേരളത്തിലെ മലനാട് പ്രദേശവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?
15/25
ലോകായുക്ത രാജി സമർപ്പിക്കുന്നത് ആരുടെ മുൻപാകെയാണ്?
16/25
രാഷ്ട്രപതിയുടെ അധികാരങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം? 1) പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങളിൽ അധ്യ ക്ഷത വഹിക്കുക. 2) രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് 12 പേരെ നാമ നിർദേശം ചെയ്യാൻ കഴിയും. 3) ഒരോ പൊതു തിരഞ്ഞെടുപ്പിന് ശേഷവുമുള്ള പാർലമെന്റിന്റെ ഇരു സഭകളുടെയും ആദ്യ സെഷൻ ആരംഭം രാഷ്ട്രപതിയുടെ അഭിസംബോധനയോടു കൂടിയാണ്. 4) ഓർഡിനൻസ് ഏതു സമയത്തും പിൻവലിക്കാനുള്ള അവകാശം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.
17/25
ചുവടെ പറയുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് രീതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടാത്തത്?
18/25
ദേശീയ വനിതാ കമ്മിഷനുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക? 1) 1990 ലെ നാഷനൽ കമ്മിഷൻ ഫോർ വിമൻ ആക്ടിന് കീഴിൽ 1992 ജനുവരി 31നു നിലവിൽ വന്നു. 2) ചെയർപഴ്സൺ ഉൾപ്പെടെ 6 അംഗങ്ങളാണ് ദേശീയ വനിതാ കമ്മിഷനിൽ ഉള്ളത്. 3) ചെയർപഴ്സന്റെയും അംഗങ്ങളുടെയും കാലാവധി 5 വർഷം അല്ലെങ്കിൽ 65 വയസ്സ്. 4) ദേശീയ വനിതാ കമ്മിഷന്റെ ആസ്ഥാനം "നിർഭയ സദൻ' എന്ന പേരിൽ അറിയപ്പെടുന്നു.
19/25
വിവരാവകാശ നിയമം 2005 പ്രകാരം മൂന്നാം കക്ഷിക്കു പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരിൽ നിന്ന് ഏതെങ്കിലും വിവരമോ രേഖയോ സംബന്ധിച്ചു നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് വെളിപ്പെടുത്തലിനെതിരെ പരാതി നൽകാം?
20/25
ബ്യൂറോക്രസിയുടെ ശരിയായ സവിശേഷതകൾ എന്തെല്ലാം? 1) ചുമതലാ വിഭജനം 2) സാമ്പത്തിക അടിസ്ഥാനത്തിലുള്ള നിയമനം 3) ശ്രേണി ക്രമം 4) ചട്ടങ്ങൾക്ക് വിധേയമാകാത്ത പ്രവർത്തനം
21/25
വിധവകൾക്കു സ്വയം തൊഴിൽ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?
22/25
വിവേചനത്തിൽ നിന്നുമുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക? 1) ജാതി, മതം, വർഗം, ലിംഗം, ജന്മദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടനയുടെ 15 -ാം വകുപ്പ് പ്രകാരം നിരോധിക്കുന്നു. 2) സാമൂഹികവും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന സമൂഹങ്ങൾക്കും പട്ടികജാതി പട്ടികവർഗ ങ്ങൾക്കും അനുകൂലമായി നിയമനത്തിനു സംവരണം ഏർപ്പെടുത്തുന്നതിന് 15 -ാം വകുപ്പ് അധികാരം നൽകുന്നു. 3) ഗാന്ധിജിയുടെ സാമൂഹിക സമത്വ സിദ്ധാന്തം ആവി ഷ്കരിക്കുകയാണ് ഈ അവകാശം കൊണ്ട് ഉദ്ദേശിക്കുന്നത്. 4) പൊതു വിനോദ സ്ഥലങ്ങൾ പൊതു ഭക്ഷണശാലകൾ അല്ലെങ്കിൽ രാഷ്ട്രത്തിന്റെ ധനം ഉപയോഗിച്ചു സംരക്ഷിക്കുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരു വ്യക്തിക്കും പ്രവേശനം നിഷേധിക്കരുത് എന്ന് ഈ അവകാശം കൊണ്ട് ഉദ്ദേശിക്കുന്നു.
23/25
ഹൈക്കോടതി ജഡ്ജിയുടെ നിയമനവും ഉദ്യോഗ വ്യവസ്ഥകളും പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏതാണ്?
24/25
ഭരണഘടനയിലെ പട്ടികകളും അവ പ്രതിപാദിക്കുന്ന വിഷയങ്ങളും തമ്മിലുള്ള ശരിയായ ജോടികൾ തിരഞ്ഞെടുക്കുക. 1) മൂന്നാം പട്ടിക - സത്യപ്രതിജ്ഞ 2) നാലാം പട്ടിക - രാജ്യസഭാ സീറ്റ് 3) ഏഴാം പട്ടിക - ലിസ്റ്റുകൾ 4) ഒൻപതാം പട്ടിക - കൂറുമാറ്റ നിരോധന നിയമം
25/25
73-ാം ഭേദഗതി അനുസരിച്ചു പഞ്ചായത്തിലെ എല്ലാ സീറ്റുകളിലേക്കും നേരിട്ടുള്ള തിരഞ്ഞെടുപ്പിനും പട്ടികജാതി പട്ടികവർഗ സംവരണത്തിനുമുള്ള ആകെ സീറ്റുകളിൽ എത്ര ഭാഗം സ്ത്രീകൾക്കായി മാറ്റിവയ്ക്കണമെന്നാണു പ്രതിപാദിക്കുന്നത്?
Result:

0 Comments