1/25
ഭരണഘടനയുടെ ആധികാരികതയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ? 1. ഒരു ഭരണഘടനയ്ക്ക് ഒരു സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ആധികാരികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2. ഭരണഘടന സമൂഹത്തിന് ഗുണപ്രദവും പ്രയോജനകരവും ആണെന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് ജനങ്ങൾ അതിനെ തിരസ്കരിക്കുന്നത്. 3. ജനങ്ങൾ ഭരണഘടനയെ സ്വമേധയാ അനുസരിക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോൾ അത് കൂടുതൽ ആധികാരികതയുള്ളതാവുന്നില്ല
2/25
ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിക്കുന്ന വകുപ്പ്?
3/25
താഴെ നൽകിയിരിക്കുന്ന വയിൽ തെറ്റായ പ്രസ്താവന ഏതാണ് ?
4/25
പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1. സാധനങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശേഷിയെ വർദ്ധിപ്പിക്കുന്നതിനെ ആണ് സാമ്പത്തിക വളർച്ച എന്ന് പറയുന്നത്. 2. ഗതാഗതം,ബാങ്കിംഗ് പോലുള്ള സേവനങ്ങളുടെ വർദ്ധന അല്ലെങ്കിൽ ഉൽപാദന സജ്ജമായ മൂലധനത്തിന്റെയും സേവനങ്ങളുടെയും കാര്യക്ഷമതയിലെ വർദ്ധന എന്നിവ സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്നു. 3. ജിഡിപിയുടെ സ്ഥിരമായ വർദ്ധന നല്ല സാമ്പത്തിക വളർച്ചയുടെ സൂചകമാണ്.
5/25
പണസംബന്ധമായ എല്ലാ കാര്യങ്ങൾക്കും കേന്ദ്രസർക്കാരിനെ ഉപദേശിക്കുന്നത് ?
6/25
വ്യവസായങ്ങളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക ?
7/25
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
8/25
ധനകാര്യ മേഖലയിൽ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ ഏതെല്ലാമാണ് ? 1. ബാങ്കിംഗ് മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നു നൽകി 2. ബാങ്കുകളുടെ വിദേശനിക്ഷേപ പരിധി 25 ശതമാനത്തോളം ഉയർത്തി. 3. കരുതൽ ധനാനുപാതം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്നിവ വർദ്ധിപ്പിച്ചു കൊണ്ട് സമ്പദ് വ്യവസ്ഥയിൽ പണ ലഭ്യത വർദ്ധിപ്പിച്ചു. 4. വിദേശനിക്ഷേപ സ്ഥാപനങ്ങളായ വ്യാപാര ബാങ്കുകൾ,മ്യൂച്ചൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കാൻ അനുമതി നൽകി.
9/25
ദക്ഷിണ കിഴക്കൻ ഏഷ്യയിലെ ആദ്യ സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ലാക്നോവിൽ സ്ഥാപിച്ച ബാങ്ക് ?
10/25
അപനിക്ഷേപത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം ? 1. കമ്പനികളുടെ ശേഷി വർദ്ധിപ്പിച്ച് വിപണിയിൽ നിന്നും ധന വിഭവങ്ങൾ ശേഖരിക്കാൻ പ്രാപ്തമാക്കുക 2. ഓഹരി വില്പനയിലൂടെയുള്ള ഗവൺമെന്റ് റവന്യൂ കുറയ്ക്കുക. 3. സ്വകാര്യ മൂർദനം മികച്ച മാനേജ്മെന്റ് എന്നിവയെ സ്വകാര്യ മേഖലയുടെ വികസനത്തിനായി വേണ്ട വിധത്തിൽ ഉപയോഗിക്കുക. 4. രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കു വർദ്ധിപ്പിക്കാൻ പ്രോത്സാഹനമേകുക
11/25
താഴെ തന്നിരിക്കുന്ന വയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1. പ്രോഗ്രസീവ് പെയിന്റെഴ്സ് അസോസിയേഷൻ സ്ഥാപിച്ച മലയാളി ചിത്രകാരനാണ് കെ.സി.എസ് പണിക്കർ 2. തപാൽ വകുപ്പ് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പിൽ ഇടംപിടിച്ച രാജാരവിവർമ്മയുടെ ചിത്രമാണ് മലബാർ മനോഹരി 3. കേരളത്തിലെ അമൃത ഷേർഗിൽ എന്നറിയപ്പെട്ട ചിത്രകാരിയാണ് ടി.കെ പത്മിനി 4. കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദർശനശാലയായ ചിത്രകൂടം സ്ഥാപിച്ചത് സി. എൻ കരുണാകരനാണ്
12/25
കേന്ദ്ര സംഗീത നാടക അക്കാദമി ക്ലാസിക്കൽ പദവി നൽകിയ ഒന്നിലേറെ നൃത്തരൂപങ്ങൾ ഉള്ള ഏക സംസ്ഥാനം ?
13/25
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1. ഒളിമ്പിക്സിന്റെ മാതൃകയിൽ രാജ്യത്ത് നടക്കുന്ന കായികമേളയാണ് ദേശീയ ഗെയിംസ് 2. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ആണ് ദേശീയ ഗെയിംസ് നടത്തുന്നത്. 3. 1940 ൽ കൊൽക്കത്തയിൽ ആണ് ആദ്യ ദേശീയ ഗെയിംസ് നടന്നത്. 4. 36മത് ദേശീയ ഗെയിംസിന് വേദിയായത് ഗുജറാത്ത് ആണ്
14/25
പത്രപ്രവർത്തനം സംബന്ധിച്ച ആദ്യ പുസ്തകമായ വൃത്താന്ത പത്ര പ്രവർത്തനം എഴുതിയത് ആരാണ്?
15/25
ചേരുംപടി ചേർക്കുക 1. മൂടുപടം - (a) എം.ടി വാസുദേവൻ നായർ 2. തൊണ്ടിവർഗം - (b) തകഴി ശിവശങ്കരപ്പിള്ള 3. കാലം - (c) ഒ.എൻ.വി കുറുപ്പ് 4. ദാഹിക്കുന്ന പാനപാത്രം - (d) എസ്.കെ പൊറ്റക്കാട്
16/25
ഉയർന്ന തലത്തിൽ എഴുതിയ പ്രോഗ്രാമുകളെ വരിവരിയായി യന്ത്ര ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്ന ഭാഷാ പ്രൊസസറുകൾ ഏതാണ് ?
17/25
വയേർഡ് ബ്രോഡ്ബാൻഡ് കണക്ഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക 1. ഉയർന്ന വേഗമുള്ള ബന്ധം, വേഗം സാധാരണയായി 256 കിലോ ബൈറ്റ് പെർ സെക്കൻഡിൽ കൂടുതലാണ് 2. ഒരേസമയം ശബ്ദവും ഇന്റർനെറ്റും ഉപയോഗിക്കാം. 3. എല്ലായിപ്പോഴും ലഭ്യമാണ്. 4. ബ്രോഡ്ബാൻഡ് മോഡം ഉപയോഗിക്കുന്നു.
18/25
താഴെ തന്നിരിക്കുന്നവയിൽ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകളുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടാത്തത് ?
19/25
മനുഷ്യന്റെ തലച്ചോറിൽ സെല്ലാ ടെർസിക്ക എന്ന അസ്ഥി പേടകത്തിലാണ്............. കാണപ്പെടുന്നത്?
20/25
ഐഎസ്ആർഒയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക 1. 1969 ഓഗസ്റ്റ് 15നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം നിലവിൽ വന്നത്. 2. ഐഎസ്ആർഒയുടെ ആസ്ഥാനം അന്തരീക്ഷ ഭവൻ എന്ന പേരിൽ അറിയപ്പെടുന്നു 3. ഐഎസ്ആർഒ സ്ഥിതി ചെയ്യുന്നത് ആണവോർജ വകുപ്പിന് കീഴിലാണ്. 4. ഏറ്റവും കൂടുതൽ ഐഎസ്ആർഒ ചെയർമാൻ ആയിരുന്ന വ്യക്തിയാണ് സതീഷ് ധവാന്‍.
21/25
താഴെ തന്നിട്ടുള്ളവയിൽ നവീന ജനിതക എൻജിനീയറിങ്ങിൽ ഉൾപ്പെടാത്തത് ?
22/25
താഴെ തന്നിരിക്കുന്നതിൽ കടുവാ സങ്കേതങ്ങളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക ? 1. നാഗ്സിറ - (a) അരുണാചൽ പ്രദേശ് 2. നമേരി - (b) മഹാരാഷ്ട്ര 3. നംദഫ -(c) ഉത്തർപ്രദേശ് 4. ദൂധ് വ - (d) അസം
23/25
താഴെപ്പറയുന്നവയിൽ ക്ലബ്ബ് ഓഫ് റോം പ്രസിദ്ധീകരിച്ച പുസ്തകം ഏതാണ്?
24/25
താഴെപ്പറയുന്നവയിൽ സോളാർ പ്ലാന്റുകളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക ? 1. ചരങ്ക - (a) മധ്യപ്രദേശ് 2. പാവഗാഡ - (b) ഗുജറാത്ത് 3. റിവ - (c) കർണാടക 4. സക്രി - (d) മഹാരാഷ്ട്ര
25/25
ജനിതകമാറ്റം വഴി കാർഷിക മേഖലയിൽ ഉണ്ടായ നേട്ടങ്ങൾ എന്തെല്ലാം? 1. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള വിളകൾ ഉത്പാദിപ്പിച്ചു. 2. രാസ കീടനാശിനികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിച്ചു. 3. സസ്യങ്ങളിൽ ധാതുക്കളുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാൻ കഴിഞ്ഞു 4. ആഹാരത്തിലെ പോഷകമൂല്യം വർദ്ധിപ്പിക്കാൻ കഴിഞ്ഞു.
Result:

0 Comments