google.com, pub-8217960641958662, DIRECT, f08c47fec0942fa0 KERALA PSC ONLINE MOCK TEST - 03

KERALA PSC ONLINE MOCK TEST - 03

 






1/25
നെപ്പോളിയൻ ഫ്രാൻസിൽ നടപ്പിലാക്കിയ ശരിയായ പരിഷ്കാരങ്ങൾ ഏതെല്ലാമാണ്? 1) പുരോഹിതന്മാരുടെ മേൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതെ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകി. 2) കർഷകരെ കൃഷി ഭൂമിയുടെ ഉടമകളാക്കി. 3) സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു 4) നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമ സംഹിത ഉണ്ടാക്കി
1,2,3
2,4
2,3,4
1,3
2/25
താഴെ തന്നിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ് പാൻ സ്ലാവ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത് ?
ജർമ്മനി
റഷ്യ
ഫ്രാൻസ്
ഇറ്റലി
3/25
താഴെ തന്നിരിക്കുന്ന പോർച്ചുഗീസ് സംഘത്തിന്റെ നേതാക്കളെ അവർ കേരളത്തിലേക്ക് വന്നതിന്റെ കാലഘട്ടത്തിൽ എഴുതുക? 1. ജാവോഡാനോവ 2. വാസ്കോഡഗാമ 3. ഫ്രാൻസിസ്കോ അൽബുക്കർക്ക് 4. കബ്രാൾ
2,4,1,3
2,1,4,3
2,3,4,1
2,4,3,1
4/25
ജനാധിപത്യ അവകാശം നേടാൻ തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരിക്കേൽപ്പിച്ചത് ആരാണ് ?
സി.എ ഔസേപ്പ്
പി.എസ് നടരാജപിള്ള
കെ.സി.എസ് മണി
ജി. രാമചന്ദ്രൻ
5/25
കേരളത്തിൽ മൈസൂർ ആക്രമണത്തിന്റെ ശരിയായ ഫലങ്ങൾ ഏതെല്ലാം ? 1. നാടുവാഴുത്ത സമ്പ്രദായത്തിലുള്ള ഭരണം തിരോഭവചിച്ചതും തൽസ്ഥാനത്ത് ഒരു കേന്ദ്രീകൃത ഭരണം നിലവിൽ വന്നു. 2. നവീനവും പുരോഗമനവുമായ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു മൈസൂരിലെ ഭരണ സമ്പ്രദായം 3. മലബാറിലെ ഭൂനികുതി വ്യവസ്ഥ നവീകരിക്കപ്പെട്ടു. 4. മലബാറിൽ ആധുനിക രീതിയിലുള്ള റോഡുകൾ ടിപ്പുസുൽത്താൻ നിർമ്മിച്ചിരുന്നു.
ഇവയെല്ലാം
1,2
2,3,4
1,3,4
6/25
താഴെപ്പറയുന്നവയിൽ സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗങ്ങൾ ആരെല്ലാം ആയിരുന്നു ?
ഫസൽ അലി,വി.പി മേനോൻ, എച്ച്. എൻ കുൻസ്രു
ഫസൽ അലി, സി ശങ്കരൻ നായർ,എച്ച്. എൻ കുൻസ്രു
ഫസൽ അലി, കെ.എം പണിക്കർ,എച്ച്. എൻ കുൻസ്രു
സർദാർ വല്ലഭായി പട്ടേൽ, വി. പി മേനോൻ,എച്ച്. എൻ കുൻസ്രു
7/25
നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1. 1920 ഡിസംബറിൽ അഹമ്മദാബാദിൽ വച്ച് നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ ബ്രിട്ടീഷ് ഗവൺമെത്തിനെതിരെ നിസ്സഹരണ പ്രസ്ഥാനം ആരംഭിക്കുന്നതായി ഗാന്ധിജി പ്രഖ്യാപിച്ചു 2. വിദ്യാർത്ഥികൾ, തൊഴിലാളികൾ, അഭിഭാഷകർ തുടങ്ങിയ സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്ന് സ്വദേശി ബഹിഷ്കരണ പ്രസ്ഥാനവുമായി മുന്നോട്ടുപോയി 3. വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുകയും സ്വദേശ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 4. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ തുടർന്നാണ് ഗാന്ധിജി നിസഹരണ പ്രസ്ഥാനം പിൻവലിച്ചത്
1,2,4
1,2,3
2,3
1,3,4
8/25
പെരിയാർ മംഗലം പുഴ, മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്നത് എവിടെയാണ് ?
കൊടുങ്ങല്ലൂർ
ഇടുക്കി
മൂന്നാർ
ആലുവ
9/25
കൈത്തറി മേഖലയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക ? 1. ലോകത്ത് കൈകൊണ്ട് നെയ്യുന്ന തുണിത്തരങ്ങളിൽ 95 ശതമാനവും ഇന്ത്യയിൽ നിന്നാണ്. 2. സംസ്ഥാനത്തെ കൈത്തറി മേഖല പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം,കണ്ണൂർ ജില്ലകളിലാണ്. 3. സംസ്ഥാനത്തെ ആകെയുള്ള തറികളിൽ 95 ശതമാനവും സഹകരണ മേഖലയിലാണ്. 4. കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുന്നത് കൈത്തറി മേഖലയാണ്
1,2
1,2,4
2,3,4
1,2,3
10/25
ട്രോപ്പോസ്ഫിയറിൽ ഓരോ 165 മീറ്റർ ഉയരത്തിനും എത്ര ഡിഗ്രി സെൽഷ്യസ് എന്ന് തോതിലാണ് താപം കുറഞ്ഞു വരുന്നത് ?
1
2
2.5
10
11/25
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1. തണുപ്പേറിയ പ്രദേശങ്ങളെ അപേക്ഷിച്ച് ഉഷ്ണ മേഖല പ്രദേശങ്ങളിൽ അന്തരീക്ഷമർദ്ദം കുറവായിരിക്കും. 2. ഒരു നിശ്ചിത വ്യാപ്തം വായുവിൽ നീരാവിയുടെ അളവ് കൂടുതലാണെങ്കിൽ ആ വായുവിന്റെ മർദ്ദം കൂടുതലായിരിക്കും. 3. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്ത് അന്തരീക്ഷ മർദ്ദം കുറവാണെങ്കിൽ അവിടെ ന്യൂനമർദ്ദം എന്ന് പറയാം. 4. താപവും അന്തരീക്ഷ മർദ്ദവും നേർ അനുപാതത്തിലാണ്.
1,2,4
2,3
1,3
1,3,4
12/25
ഹിമാചൽ-ഉത്തരാഖണ്ഡ് ഹിമാലയവുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുക്കുക ? 1. പടിഞ്ഞാറ് രവി നദിയ്ക്കും കിഴക്ക് കാളി നദിയ്ക്കും ഇടയിലാണ് ഹിമാലയത്തിന്റെ ഈ ഉപവിഭാഗം കാണപ്പെടുന്നത്. 2. സിന്ധു,ഗംഗ എന്നീ രണ്ട് നദി വിഭവങ്ങളാണ് ഈ പ്രദേശത്തെ പ്രധാന നീരൊഴുക്കുകൾ. 3. ഹിമാലയത്തിന്റെ പ്രധാന ഭാഗങ്ങളായ ലെസ്സർ ഹിമാലയം, സിവാലിക് നിര എന്നിവ മാത്രമാണ് ഈ ഭൂവിഭാഗത്തിൽ വ്യക്തമായി കാണപ്പെടുന്നത്. 4. ഈ പ്രദേശത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ ലെപ്ച ഗോത്രവർഗ്ഗക്കാരാണ് കൂടുതലായും അധിവസിക്കുന്നത്.
1,4
2,3
1,2
3,4
13/25
ഏത് വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലിലാണ് സാന്താക്രൂസ് എന്ന പേരിൽ അറിയപ്പെടുന്നത് ?
ഛത്രപതി ശിവജി വിമാനത്താവളം
രാജീവ് ഗാന്ധി വിമാനത്താവളം
നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം
എച്ച്.എ.എൽ വിമാനത്താവളം
14/25
മേഘാലയ പീഠഭൂമിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ് ?
ഗാരോ കുന്നുകൾ, ഖാസി കുന്നുകൾ, ജയന്തിയ കുന്നുകൾ എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളായി മേഘാലയ പീഠഭൂമിയെ തിരിക്കാം
മേഘാലയ പീഠഭൂമി കൽക്കരി, ഇരുമ്പയിര്, ഇൽമനൈറ്റ്,ചുണ്ണാമ്പ് കല്ല്, യുറേനിയം തുടങ്ങിയ ധാതു നിക്ഷേപങ്ങളാൽ സമ്പന്നമാണ്
തെക്ക് പടിഞ്ഞാറൻ മൺസൂണിൽ നിന്നും വലിയ അളവിൽ മഴ ലഭിക്കുന്നതിനാൽ മേഘാലയ പീഠഭൂമിയിൽ അപരദന ഭൂപ്രകൃതി കാണപ്പെടുന്നില്ല
ചിറാപുഞ്ചിയിൽ സസ്യാവരണങ്ങൾ ഒന്നുമില്ലാത്ത അനാവൃതമായ പാറകളാണ് കാണപ്പെടുന്നത്
15/25
സ്പോർട്സിലും കലയിലും മികവ് പുലർത്തുന്ന ഭിന്നശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി ?
വിദ്യാകിരണം
വിദ്യാജ്യോതി
ശ്രേഷ്ഠം
വിജയാമൃതം
16/25
താഴെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം പദ്ധതികളാണ് ഇന്റഗ്രേറ്റഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ? 1. ഹരിയാലി നീർത്തട വികസന പദ്ധതി 2. ഇന്റഗ്രേറ്റഡ് വേസ്റ്റ് ലാൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം 3. നീരാഞ്ചൽ 4. ഡെസേർട്ട് ഡെവലപ്മെന്റ് പ്രോഗ്രാം
1,2
2,3
1,3
2,4
17/25
തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നത് ആയ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ശിക്ഷ പ്രതിപാദിക്കുന്ന ഉപഭോക്ത സംരക്ഷണ നിയമത്തിൽ പ്രതിപാദിക്കുന്ന വകുപ്പ് ?
88
89
90
91
18/25
നീതിന്യായ സ്ഥാപനങ്ങൾ നിലനിൽക്കെ ഭരണ നിർവഹണത്തിൽ അർധ നീതിന്യായ സ്ഥാപനങ്ങളുടെ പ്രാധാന്യം ? 1. അർധ നീതിന്യായ സ്ഥാപനങ്ങളുടെ ചിലവ് കുറഞ്ഞ നടിപടിക്രമങ്ങൾ 2. അർധ നീതിന്യായ സ്ഥാപനങ്ങളുടെ കാര്യ നിർവഹണത്തിനുള്ള വേഗം 3. ലളിതമായ നടപടിക്രമങ്ങൾ 4. വിധി കൽപ്പിക്കാതെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ വർദ്ധനവ്
1,3
2,3,4
1,2,4
ഇവയെല്ലാം
19/25
കേന്ദ്രീയ വിവരാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
രാഷ്ട്രപതിക്ക്
കേന്ദ്രസർക്കാരിന്
സുപ്രീം കോടതിക്ക്
ലോക്സഭാ സ്പീക്കർക്ക്
20/25
ദേശീയ ദുരന്ത നിവരണ അതോറിറ്റിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ?
ചെയർപേഴ്സൺ- പ്രധാനമന്ത്രി
ആസ്ഥാനം- ന്യൂഡൽഹി
2005ൽ സ്ഥാപിതമായി
അംഗങ്ങളുടെ കാലാവധി മൂന്ന് വർഷം
21/25
വ്യക്തി നേതൃത്വത്തിന്റെ അടിസ്ഥാനത്തിലുള്ള എക്സിക്യൂട്ടീവ് സമ്പ്രദായം?
പാർലമെന്ററി സമ്പ്രദായം
അർധ പ്രസിഡൻഷ്യൽ സമ്പ്രദായം
പ്രസിഡൻഷ്യൽ സമ്പ്രദായം
ഇവയൊന്നുമല്ല
22/25
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?
ഭരണഘടന നിർമാണസഭ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടത് ക്യാബിനറ്റ് മിഷൻ ആണ്
ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് ഡൽഹിയിലാണ്
ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടന നിർമ്മാണ സഭയിലെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് 1946 ഡിസംബർ 11നാണ്
ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് 1947 നവംബർ 26നാണ്
23/25
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഫ്രണ്ട്, ഫിലോസഫർ, ഗൈഡ് എന്ന് അറിയപ്പെടുന്നത് ?
അറ്റോർണി ജനറൽ
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
സോളിസിറ്റർ ജനറൽ
അഡ്വക്കേറ്റ് ജനറൽ
24/25
ചേരുംപടി ചേർക്കുക 1. റിപ്പബ്ലിക് - (a) കനേഡിയൻ ഭരണഘടന 2. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം - (b) ഫ്രഞ്ച് ഭരണഘടന 3. അർധ ഫെഡറൽ ഗവൺമെന്റ് സംവിധാനം - (c) യുഎസ് ഭരണഘടന 4. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ - (d) ഐറിഷ് ഭരണഘടന
1-a, 2-b, 3-d, 4-c
1-b, 2-c, 3-a, 4-d
1-c, 2-d, 3-b, 4-a
1-d, 2-a, 3-b, 4-c
25/25
പഞ്ചായത്ത് രാജ് ഫിനാൻഷ്യൽ കോർപ്പറേഷൻ രൂപീകരിക്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി ?
സന്താനം കമ്മിറ്റി
പി.കെ തുങ്കൻ കമ്മറ്റി
വി.എൻ ഗാഡ്ഗിൽ കമ്മിറ്റി
അശോക് മേത്ത കമ്മിറ്റി
Result:

Post a Comment

0 Comments