കേരളപ്പിറവി ദിനം :- നവംബർ 1
▪️ കേരള സംസ്ഥാനം രൂപീകൃതമായ വർഷം :- 1956 നവംബർ 1
▪️2022 ൽ കേരളത്തിന്റെ 66 ആം പിറന്നാളാണ് ആഘോഷിച്ചത്
▪️മലയാള ഭാഷ ദിനം :- നവംബർ 01 (ലോക മാതൃഭാഷാദിനം :- ഫെബ്രുവരി 21)
▪️കേരള ഹൈക്കോടതി നിലവില് വന്നത് :- 1956 നവംബര് 01
▪️മലയാളസർവകലാശാല (തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല) നിലവിൽ വന്നത് :- 2012 നവംബർ 01
▪️ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് :- 1931 നവംബർ 01
▪️വയനാട് ജില്ല രൂപീകൃതമായത് :- 1980 നവംബർ 01
▪️പത്തനംതിട്ട ജില്ല രൂപീകൃതമായത് :- 1982 നവംബർ 01
🔹പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
▪️കേരള പുരസ്കാരം :- വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് കേരള പുരസ്കാരം
▪️വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 'ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി' വർഷത്തിൽ ഒരാൾക്കും 'രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ "കേരള പ്രഭ" വർഷത്തിൽ മൂന്നു പേർക്കും 'മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ' വർഷത്തിൽ ആറു പേർക്കുമാണു നൽകുന്നത്.
▪️കേരള ജ്യോതി പുരസ്കാരം ലഭിച്ചത് :- എം.ടി. വാസുദേവൻ നായർ (സാഹിത്യം)
▪️കേരള പ്രഭ പുരസ്കാരം ലഭിച്ചവർ :-
∙ ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
∙ ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
∙ മമ്മൂട്ടി (കല)
▪️കേരള ശ്രീ പുരസ്കാരം ലഭിച്ചവർ :-
∙ ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
∙ ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
∙ കാനായി കുഞ്ഞിരാമൻ (കല)
∙ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
∙ എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
∙ വൈക്കം വിജയലക്ഷ്മി (കല)
🔹ശാരീരിക പരിമിതികൾ കാരണം സ്കൂളുകളിൽ എത്താൻ കഴിയാത്ത കുട്ടികൾക്ക് ക്ലാസ് മുറിയുടെ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരള നടപ്പിലാക്കുന്ന പദ്ധതി :- സ്പെയ്സ് പദ്ധതി
▪️പദ്ധതി പ്രകാരം ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടികൾക്ക് വിദ്യാലയത്തിലെത്തി മറ്റു കുട്ടികളുമായി ഇടപെടുന്നതിനായുള്ള അവസരം ഒരുക്കും
🔹2022 ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ ഡബിൾസിൽ കിരീടം നേടിയത് :- സാത്വിക്സായിരാജ് - ചിരാഗ് ഷെട്ടി സഖ്യം (ഇന്ത്യൻ സഖ്യം)
▪️ഫൈനലിൽ ചൈനീസ് തായ് പേയുടെ ലു ചിംഗ് യാവോ - യംഗ് പോ ഹാൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് ഇന്ത്യൻ സഖ്യം ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്
🔹ടൈപ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതി :- മിഠായി പദ്ധതി
▪️സാമൂഹ്യനീതി വകുപ്പ്, വനിത-ശിശു വികസന വകുപ്പുകളുടെ സകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
🔹കേരളത്തിലെ പുതിയ ജയിൽ മേധാവിയായി നിയമിതനായത് :- ബൽറാംകുമാർ ഉപാദ്ധ്യായ
▪️സുധേഷ്കുമാർ വിരമിച്ച ഒഴിവിലാണ് നിയമനം
🔹മോർബി തൂക്കുപാലം അപകടം: മരണം 144 ആയി, 9 പേർ അറസ്റ്റിൽ
▪️അടുത്തിടെ അപകടമുണ്ടായ മോർബി തൂക്കുപാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :- ഗുജറാത്ത്
▪️മച്ചു നദിക്ക് കുറുകെയാണ് മോർബി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്.
▪️ഗുജറാത്ത് മുഖ്യമന്ത്രി :- ഭൂപേന്ദ്ര പട്ടേൽ
🔹ഇതര സംസ്ഥാന തൊഴിലാളികളുടെ മ ക്ക ളെ മ ല യാ ളം പ ഠി ക്കുന്നതിനായി ഏത് ജില്ലയിലാണ് 'മീഠി മലയാളം ' എന്ന പദ്ധതി ആരംഭിച്ചത് :- കോഴിക്കോട്
▪️കോഴിക്കോട് ജില്ലയിലെ സർവശിക്ഷ കേരളയ്ക്ക് കീഴിൽ അർബൻ റിസോഴ്സ് സെന്റർ ( യു. ആ ർ. സി ) ആവിഷ്കരിച്ച പദ്ധതിയാണ് 'മീഠി മലയാളം'
ബ്രസീലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് :- ലുല ഡസിൽവ (ലൂയിസ് ഇനാഷ്യോ ലുല ഡസിൽവ)
🔹 2022 ലോക ബാഡ്മിന്റൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം :- ശങ്കർ മുത്തുസ്വാമി
🔹അടുത്തിടെ 'നൽഗെ ചുഴലിക്കാറ്റ്' വീശിയ രാജ്യം :- ഫിലിപ്പീൻസ്

0 Comments