🔹2022 നവംബറിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്ലറ്റ്സ് കമ്മിഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് :- എം.സി. മേരി കോം
🔹ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുംബയ് ഇന്ത്യൻസിന്റെ സൂപ്പർതാവും മുൻ വെസ്റ്റിൻഡീസ് നായകനുമായിരുന്ന കീറോൺ പൊള്ളാഡ്.
🔹ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സ് തുടങ്ങിയ തലങ്ങളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി :- ‘വിജയാമൃതം’ പദ്ധതി
🔹പൈതൃക പഠനകേന്ദ്രത്തിന്റെ പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം 2022 നവംബറിൽ ലഭിച്ച വ്യക്തി :- ഡോ.എം.ലീലാവതി
🔹നാസയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ആർട്ടെമിസ് ഒന്ന് സാങ്കേതിക തകരാറോ കാലാവസ്ഥ പ്രശ്നങ്ങളോ ഇല്ലെങ്കിൽ ഇന്നേദിവസം വിക്ഷേപിക്കും
🔹വനാശ്രിത ഗോത്രവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാന വനവികസന സമിതി നടപ്പാക്കുന്ന പദ്ധതി :- കതിർ പദ്ധതി
🔹 ഇൻഫോസിസ് പുരസ്കാരം 6 പേർക്ക്
🔹ആധാരം എഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കണ്ടുപിടിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന :- ഓപ്പറേഷൻ പഞ്ചികിരൺ
▪️സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽനിന്ന് ആധാരം എഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷൻ പഞ്ചികിരൺ' എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്
🔹വാട്സാപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസും മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യൻ പൊതുനയകാര്യ മേധാവി രാജീവ് അഗർവാളും സ്ഥാനം രാജിവച്ചു
▪️മെറ്റ ഇന്ത്യയുടെ പൊതുനയകാര്യ വിഭാഗം തലവനായി 2022 നവംബറിൽ നിയമിതനായത് :- ശിവനാഥ് തുക്രാൾ
🔹ലോക സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്) ദിനം :- നവംബർ മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച
▪️2022 ൽ ലോക സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്) ദിനമായി ആചരിച്ചത് :- നവംബർ 16
▪️2022 ലെ ലോക സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്) ദിനത്തിന്റെ തീം :- യുവർ ലങ്സ് ഫോർ ലൈഫ്
🔹 സംഗീതജ്ഞൻ പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യം അന്തരിച്ചു
▪️2022 നവംബറിൽ അന്തരിച്ച പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യം ഏതു മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് :- കർണാടക സംഗീതജ്ഞൻ
🔹കേരളത്തിലെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേ :- കഴക്കൂട്ടം എലവേറ്റഡ് ഹൈവേ (തിരുവനന്തപുരം)
▪️കേന്ദ്ര ഗതാഗത മന്ത്രി :- നിതിൻ ഗഡ്കര
🔹മണ്ഡലകാലത്തെ വരവേൽ ക്കാൻ 'മലബാറിലെ ശബരിമല" ഒരുങ്ങി
▪️'മലബാറിലെ ശബരിമല" എന്നറിയപ്പെടുന്നത് :- ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്
🔹കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ പ്രസിഡന്റ് ആയി 2022 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ടത് :- ജയേഷ് ജോർജ്
▪️കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ സെക്രട്ടറിയായി 2022 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ടത് :- വിനോദ് എസ്. കുമാർ
🔹ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ.സി. മിലാന്റെ ഇന്ത്യയിലെ ആദ്യ അക്കാദമി നിലയിൽ വന്നത് :- കേരളം
▪️'കേരള മിലാൻ' എന്ന പേരിലാണ് എ.സി. മിലാന്റെ ഇന്ത്യയിലെ ആദ്യ അക്കാദമി നിലവിൽ വന്നത്.
▪️'കേരള മിലാൻ' അക്കാദമി ഉദ്ഘാടനം ചെയ്തത് :- ക്രിസ്റ്റ്യൻ പനൂച്ചി (2022 നവംബർ 16)
▪️കാലിക്കറ്റ് സ്പോർട്സ് സിറ്റിയാണ് അക്കാദമിയുടെ ആദ്യ ഇന്ത്യൻ ശാഖ കേരളത്തിൽ ആരംഭിച്ചത്.
🔹കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായി 2022 നവംബറിൽ നിയമിതനായത് :- മട്ടന്നൂർ ശങ്കരൻകുട്ടി
▪️കേരള സംഗീത നാടക അക്കാദമിയിയുടെ സെക്രട്ടറിയായി നിയമിതനായത് :- കരിവെള്ളൂർ മുരളി
▪️'മട്ടന്നൂർ ശങ്കരൻകുട്ടി' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു :- ചെണ്ട വിദ്വാൻ
🔹തപസ്യ കലാസാഹിത്യവേദിയുടെ രണ്ടാമത് അക്കിത്തം പുരസ്കാരം ലഭിച്ചത് :- ശ്രീകുമാരൻ തമ്പി
▪️തപസ്യ കലാസാഹിത്യവേദിയുടെ പ്രഥമ അക്കിത്തം പുരസ്കാരം ലഭിച്ചത് :- എം.ടി. വാസുദേവൻ നായർ
▪️ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
🔹യുഎൻ റിപ്പോർട്ട് പ്രകാരം ലോക ജനസംഖ്യ 800 കോടിയിലെത്തിയത് :- 2022 നവംബർ 15 (എയ്റ്റ് ബില്യൻ ഡേ)
▪️ലോക ജനസംഖ്യ 800 കോടി തികച്ച കുട്ടിയുടെ പേര് :- വിനീസ് മബൻസാഗ് (ഫിലിപ്പീൻസ്)
🔹ലോക ജനസംഖ്യ 700 കോടിയിലെത്തിയത് :- 2011
▪️ലോക ജനസംഖ്യ 700 കോടി തികച്ച കുട്ടിയുടെ പേര് :- സാദിയ സുൽത്താന (ബംഗ്ലാദേശ്)
🔹ലോക ജനസംഖ്യ 600 കോടിയിലെത്തിയത് :- 1999 ഒക്ടോബർ 12
▪️ലോക ജനസംഖ്യ 600 കോടി തികച്ച കുട്ടിയുടെ പേര് :- അദ്നാൻ മെവിച്ച് (ബോസ്നിയ)
🔹ലോക ജനസംഖ്യ 500 കോടിയിലെത്തിയത് :- 1987 ജൂലൈ 11
▪️ലോക ജനസംഖ്യ 500 കോടി തികച്ച കുട്ടിയുടെ പേര് :- മാതേജ് ഗാസ്പർ (ക്രൊയേഷ്യ)
▪️ലോക ജനസംഖ്യാദിനം :- ജൂലൈ 11

0 Comments