google.com, pub-8217960641958662, DIRECT, f08c47fec0942fa0 ഇന്നത്തെ (2022 November 14) പത്രങ്ങളിലെ പ്രധാന ആനുകാലിക ചോദ്യങ്ങൾ - Daily Current Affairs in malayalam

ഇന്നത്തെ (2022 November 14) പത്രങ്ങളിലെ പ്രധാന ആനുകാലിക ചോദ്യങ്ങൾ - Daily Current Affairs in malayalam


🔹സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പ്ലസ് വൺ വിദ്യാർത്ഥികളെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം നടപ്പാക്കുന്ന പദ്ധതി :- സ്കഫോൾഡ് പദ്ധതി

🔹17-മത് (2022) ജി 20 ഉച്ചകോടി വേദി :- ബാലി (ഇന്തോനേഷ്യ)

▪️ഇന്തോനേഷ്യൻ പ്രസിഡന്റ് :-  ജോക്കോ വിഡോഡോ

▪️ ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡർ :- മനോജ് കുമാർ ഭാരതി

▪️18- മത് (2023) ജി-20 ഉച്ചകോടി വേദി :- ഇന്ത്യ

🔹ആയുധ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ നിരോധിച്ച് പഞ്ചാബ് സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 

▪️പഞ്ചാബ് മുഖ്യമന്ത്രി :- ഭഗവന്ത് മാൻ

🔹ആദ്യ സ്വകാര്യ നിർമ്മിത റോക്കറ്റ് വിക്ഷേപണം വൈകും

▪️ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിർമ്മിത റോക്കറ്റ് :- വിക്രം എസ്

▪️ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസാണ് റോക്കറ്റ് വികസിപ്പിച്ചിരിക്കുന്നത്

▪️ഇന്ത്യൻ ബഹിരാകാശപദ്ധതിക്കു തുടക്കമിട്ട വിക്രം സാരാഭായിയോടുള്ള ആദരമായാണ് റോക്കറ്റിന് ‘വിക്രം’ എന്നു പേരിട്ടത്.

▪️'പ്രാരംഭ്' എന്നാണ് സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ ഈ കന്നി ദൗത്യത്തിന്റെ പേര്.

▪️ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്കൈറൂട്ട് മാറും.

🔹17-മത് (2022) ഈസ്റ്റ് ഏഷ്യ ഉച്ചകോടി വേദി :- നോം പെൻ (കംബോഡിയ)

▪️ഇന്ത്യൻ ഉപരാഷ്ട്രപതി :- ജഗ്ദീപ് ധൻകർ

▪️യു.എസ് പ്രസിഡന്റ് :- ജോ ബൈഡൻ

🔹വിദ്യാർത്ഥികളിലെ ലഹരിപദാർത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് നടപ്പിലാക്കിയ പദ്ധതി :- യോദ്ധാവ് പദ്ധതി

🔹 പ്രമേഹം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കാൻ എല്ലാജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ തുടങ്ങുന്നു.

▪️എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സെന്റർ വിജയിച്ചതിനെത്തുടർന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്.

▪️ലോക പ്രമേഹ ദിനം :- നവംബർ 14

▪️2022 ലെ ലോക പ്രമേഹ ദിനത്തിന്റെ തീം :- പ്രമേഹം: ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷയ്ക്കായി

▪️ശിശു ദിനം :- നവംബർ 14

🔹2022 ട്വന്റി-20 ലോകകപ്പ് കിരീടം നേടിയത് :- ഇംഗ്ലണ്ട് (ഫൈനലിൽ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു)

▪️ഏകദിനത്തിലും ട്വന്റി 20-യിലും ഒരേ സമയം കിരീടമുള്ള ഏകടീമാണ് ഇംഗ്ലണ്ട്

▪️2022 ട്വന്റി-20 ലോകകപ്പിലെ ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് :- സാം കറൻ

🔹'നൃത്യകഥ: ഇന്ത്യൻ ഡാൻസ് സ്റ്റോറീസ് ഫോർ ചിൽഡ്രൻ' എന്ന പുസ്തകം രചിച്ചത് :- ജയ മെഹ്ത (ഒഡിസി നർത്തകി)

▪️കുട്ടികൾക്കായി ഇന്ത്യയിലുള്ള എട്ട് ക്ലാസിക്കൽ നൃത്തരൂപങ്ങളെപ്പറ്റി ചിത്രങ്ങളടങ്ങിയ പുസ്തകമാണ് ജയ തയ്യാറാക്കിയിരിക്കുന്നത്.

🔹സറ്റീവൻ സ്പീൽബർഗിന്റെ ‘ദ ടെർമിനൽ' എന്ന ചിത്രത്തിന് പ്രചോദനമായ ഇറാനിയൻ പ്രവാസി 'മെഹ്‌റാൻ കരിമി നസേരി' വിടവാങ്ങി

▪️ഇദ്ദേഹത്തിന്റെ ആത്മകഥ :- ദ ടെർമിനൽമാൻ

🔹തുടർച്ചയായ ഭരണം പിണറായിക്ക് റെക്കോർഡ്

▪️കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് സ്വന്തമാക്കിയത് :- പിണറായി വിജയൻ

▪️2,364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ (1970 ഒക്ടോബർ 4 – 1977 മാർച്ച് 25) റെക്കോർഡാണ് അദ്ദേഹം മറികടക്കുന്നത്.

▪️2016 മേയ് 25ന് മുഖ്യമന്ത്രി പദമേറ്റ പിണറായി ഇന്ന് (2022 നവംബർ 14) 2,364 ദിവസം പിന്നിടും.

▪️അച്യുതമേനോൻ ഒരു മന്ത്രിസഭാ കാലത്താണെങ്കിൽ പിണറായി വിജയൻ തു‌ടർച്ചയായ 2 മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിക്കുന്നത്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രിപദം ഉൾപ്പെ‌ടെയുള്ള കണക്കാണിത്.

Post a Comment

0 Comments