26. കേരള വ്യാസൻ എന്ന് അറിയപ്പെടുന്നത് ആരെയാണ്?
27. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?
28. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?
29. കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ് ആരാണ്?
30. മലയാള സാഹിത്യ ചരിത്രം എഴുതിയ മഹാകവി ആരാണ്?
31. ഉമാകേരളം എന്ന മഹാകാവ്യം എഴുതിയത് ആരാണ്?
32. ചിത്രയോഗം എന്ന മഹാകാവ്യം എഴുതിയത് ആരാണ്?
33. വീണപൂവ് എന്ന കവിത രചിച്ച മഹാകവി ആരാണ്?
34. എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത് ആരാണ്?
35. കേരളപാണിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?
36. 2018ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരൻ ആരാണ്?
37. 2018ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ വ്യക്തി ആരാണ്?
38. എന്റെ കഥ ആരുടെ ആത്മകഥയാണ്?
39. ബോബനും മോളിയും ആരുടെ സൃഷ്ടിയാണ്?
40. കന്നിക്കൊയ്ത്ത് എന്ന കാവ്യസമാഹാരത്തിന്റെ കർത്താവ് ആരാണ്?
41. എസ് കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ എന്ന നോവൽ ഏത് തെരുവിന്റെ കഥയാണ് പറയുന്നത്?
42. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും ഇത് ആരുടെ വരികളാണ്?
43. വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ ഈ വരികൾ ആരുടെ തൂലികയിൽ നിന്ന് ഉള്ളതാണ്?
44. ആധുനിക മലയാള വ്യാകരണത്തിന്റെ അടിസ്ഥാന ഗ്രന്ഥം എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
45. ഒന്നെന്നെങ്ങനെയെഴുതാം വളവും വേണ്ട ചരിവും വേണ്ട കുത്തനെ ഒരു വര കുറിയ വര - ഇത് ആരുടെ വരികളാണ്?
46. സ്വന്തം ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്ക് ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുന്ന സാഹിത്യരൂപം ഏതാണ്?
47. ആറ്റിൻ വക്കത്തെ മാളിക വീട്ടിൽ ആറ്റുനോറ്റിട്ടൊരു ഉണ്ണി പിറന്നു - ഇത് ആരുടെ വരികളാണ്?
48. ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനത്തിന്റെ പേര് എന്താണ്?
49. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനായി കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകം?
50. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ വിശദവിവരം അടങ്ങിയ പുസ്തകം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഉത്തരങ്ങൾ
26. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
27. വൈക്കം മുഹമ്മദ് ബഷീർ
28. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
29. എഴുത്തച്ഛൻ
30. ഉള്ളൂർ എസ് പരമേശ്വരയ്യർ
31. ഉള്ളൂർ എസ് പരമേശ്വരയ്യർ
32. വള്ളത്തോൾ നാരായണമേനോൻ
33. കുമാരനാശാൻ
സ്നേഹ ഗായകൻ എന്ന പേരിൽ കുമാരനാശാനെ അറിയപ്പെടുന്നു.
ആശാ കേരളം രചിച്ചതും കുമാരനാശാൻ ആണ്.
മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തിയും കുമാരനാശാൻ ആണ്.
34. വള്ളത്തോൾ നാരായണമേനോൻ
വള്ളത്തോൾ മഹാത്മാഗാന്ധിയെ കുറിച്ച് രചിച്ച കവിതയാണ് എന്റെ ഗുരുനാഥൻ
35. എ.ആർ രാജരാജവർമ്മ
36. എം മുകുന്ദൻ
37. അമിതാബ് ഘോഷ്
38. മാധവിക്കുട്ടി
39. ടോംസ്
40. വൈലോപ്പിള്ളി ശ്രീധരമേനോൻ
41. മിഠായിതെരുവ്
42. കുഞ്ഞുണ്ണി മാഷ്
43. വൈലോപ്പിള്ളി ശ്രീധരമേനോൻ
44. കേരളപാണിനീയം
45. കുഞ്ഞുണ്ണി മാഷ്
46. ആത്മകഥ
47. ഇടശ്ശേരി
48. ജാസ്മിൻ ഡേയ്സ്
49. പ്രളയാക്ഷരങ്ങൾ
50. റെഡ് ഡാറ്റാ ബുക്ക്

0 Comments