01. ഏത് ദിവസമാണ് കേരളത്തിൽ വായനദിനമായി ആചരിക്കുന്നത്?
02. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനം ഏത് ദിനമായാണ് നാം ആചരിക്കുന്നത്?
03. ആരുടെ ചരമദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്?
04. പി.എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?
05. പി.എൻ പണിക്കരുടെ ജന്മദിനം?
06. പി.എൻ പണിക്കരുടെ ചരമദിനം എന്നാണ്
പി.എൻ പണിക്കരുടെ ചരമദിനത്തിന്റെ ഓർമ്മക്കാണ് എല്ലാ വർഷവും ജൂൺ 19 കേരളത്തിൽ വായന ദിനമായി ആചരിക്കുന്നത്.
07. പി.എൻ പണിക്കരുടെ മാതാപിതാക്കൾ ആരെല്ലാം ആയിരുന്നു?
08. കേരളത്തിൽ വായനാ ദിനം ആചരിച്ചു തുടങ്ങിയത് ഏത് വർഷം മുതലാണ്?
09. 1926ൽ പി.എൻ പണിക്കർ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിച്ച വായനശാലയുടെ പേര് എന്തായിരുന്നു?
10. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പെട്ട് പി എൻ പണിക്കർ ഗ്രന്ഥശാല സംഘത്തിന്റെ ആരുമല്ലാതായി തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു ഏതാണ് ആ പ്രസ്ഥാനം?
11. 1972 ൽ ഗ്രന്ഥശാല സംഘത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് പി.എൻ പണിക്കരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സാംസ്കാരിക ജാഥ കേരളചരിത്രത്തിലെ പ്രധാന ഏടുകളിൽ ഒന്നാണ്. ഈ ജാഥയുടെ മുദ്രാവാക്യം എന്തായിരുന്നു?
13. പി എൻ പണിക്കർ അധ്യാപകനായി പ്രവർത്തിച്ചിരുന്ന സ്കൂൾ 2014 ൽ വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ പണിക്കർ സ്മാരക ഗവൺമെന്റ് എൽ.പി സ്കൂൾ ആയി പുനർനാമകരണം ചെയ്തു. പുനർനാമകരണം ചെയ്ത് ആ സ്കൂൾ ഏതാണ്?
14. പി എൻ പണിക്കരോടുള്ള ആദരസൂചകമായി പോസ്റ്റൽ വകുപ്പ് അഞ്ച് രൂപയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
15. സുകുമാർ അഴീക്കോട് പി എൻ പണിക്കരെ വിശേഷിപ്പിച്ചത് എങ്ങനെയായിരുന്നു?
16. ലോക പുസ്തക ദിനമായി ആചരിക്കുന്നത് എന്നാണ്?
17. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ ഏന്ന ഗണത്തിൽ ആണ് ഈ നോവലിനെ അറിയപ്പെടുന്നത് ഏതാണ് നോവൽ?
18. മലയാളത്തിലെ ആദ്യത്തെ നോവൽ ആയാണ് ഇത് അറിയപ്പെടുന്നത്. ഏതാണ് ആ നോവൽ?
19. മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതി ആരുടേതാണ്?
20. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ്?
21. ദേശീയ ഗായകൻ എന്ന പേരിലറിയപ്പെടുന്ന മലയാളി കവി ആരാണ്?
22. ലോക പ്രശസ്തമായ കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസ് ആരുടെ സൃഷ്ടിയാണ്?
23. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന ഗാനം എഴുതിയത് ആരാണ്?
24. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആരാണ്?
25. ആരുടെ കൃതി ആണ് ഭൂമിയുടെ അവകാശികൾ?
ഉത്തരങ്ങൾ
01. ജൂൺ 19
02. വായനാദിനം
03. പി. എൻ പണിക്കരുടെ
04. പുതുവയിൽ നാരായണ പണിക്കർ
05. 1909 മാർച്ച് 1
06. 1995 ജൂൺ 19
07. അച്ഛൻ :- ഗോവിന്ദപ്പിള്ള
അമ്മ :- ജാനകിയമ്മ
08. 1996 ജൂൺ 19 മുതൽ
09. സനാതന ധർമ്മം
10. കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി ( കാൻഫെഡ് )
12. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക ഇത് ആരുടെ വാക്കുകളാണ്?
11. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക
12. പി.എൻ പണിക്കർ
13. അമ്പലപ്പുഴ ഗവൺമെന്റ് എൽ.പി സ്കൂൾ
14. 2004 ജൂൺ 19
15. നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസിലർ
16. ഏപ്രിൽ 23
ഷേക്സ്പിയറുടെ ചരമദിനമാണ് ലോക പുസ്തക ദിനമായി ആചരിച്ചു വരുന്നത്
17. ഒ.ചന്തുമേനോന്റെ ഇന്ദുലേഖ
18. അപ്പു നെടുങ്ങാടിയുടെ കുന്ദലത
19. ആനന്ദ്
20. തൃശൂർ ജില്ലയിലെ ചെറുതുരുത്തി
21. വള്ളത്തോൾ നാരായണമേനോൻ
22. വാൾട്ട് ഡിസ്നി
23. ഇഞ്ചക്കാട് ബാലചന്ദ്രൻ
24. കേരളവർമ്മ വലിയകോയിത്തമ്പുരാൻ
25. വൈക്കം മുഹമ്മദ് ബഷീർ

0 Comments