google.com, pub-8217960641958662, DIRECT, f08c47fec0942fa0 Malayalam Current Affairs - 2022 February 08

Malayalam Current Affairs - 2022 February 08

 


26. അമുസ്ലിം വിവാഹ മോചന കേസുകൾ ഒറ്റ ദിവസം കൊണ്ട് തീർപ്പാക്കാൻ 2022 ഫെബ്രുവരിയിൽ അമുസ്ലിം കോടതി ആരംഭിച്ചത് എവിടെയാണ്?

അബുദാബി

27. കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കം ചെയ്യുന്ന ആദ്യ യൂറോപ്യൻ രാജ്യം ഏതാണ്?

ഡെൻമാർക്ക്

28. സോളാർ പാനൽ മേൽക്കൂരയുള്ള തിരുവനന്തപുരം ജില്ലയിലെ ആദ്യ സ്റ്റേഡിയം ഏതാണ്?

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം

29. ജനവാസ മേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെക്കുറിച്ച് വിവരം നൽകാൻ വനംവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?

സർപ്പ ആപ്പ് (സ്‌നേക്ക് അവയർനെസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ)

കേരളത്തില്‍ കാണപ്പെടുന്ന പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ ആണ് സ്‌നേക്പീഡിയ

30. പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും കൈവഴികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം 2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി?

ഓപ്പറേഷൻ വാഹിനി

ജലസേചന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നഗരവികസന വകുപ്പ്,തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി

31. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ സി സി) ഏകദിന വനിതാ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയത് ആരാണ്?

അലീസ ഹീലി (ഓസ്ട്രേലിയ),

[രണ്ടാംസ്ഥാനം :- മിതാലി രാജ് (ഇന്ത്യ), ഇന്ത്യൻ ബാറ്റർ സ്മൃതി മന്ഥാന ആറാം സ്ഥാനത്ത് തുടരുന്നു.]

ബൗളർമാരിൽ ഓസ്‌ട്രേലിയയുടെ ജെസ് ഗോൺസനാണ് ഒന്നാമത്. ഇന്ത്യൻതാരം ജൂലിയൻ ഗോസാമി രണ്ടാം സ്ഥാനത്തുണ്ട്

32. സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യ കയാക്കിംഗ് പരിശീലന കേന്ദ്രം എവിടെയാണ്?

കാട്ടാമ്പള്ളി കയാക്കിംഗ് സെന്റർ (കണ്ണൂർ)

33. ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട് ഏതാണ്?

ആദിത്യ

34. പ്രഥമ ഫ്രണ്ട് ഓഫ് ആലപ്പുഴ വൈഎംസിഎ അവാർഡ് ജേതാവ് ആരാണ്?

ഡോ. ടി.എം തോമസ് ഐസക്ക് (മുൻധനമന്ത്രി)

35. 2022 ഫെബ്രുവരിയിൽ വൈദ്യുത ബോർഡിൽ (കെ.എസ്.ഇ.ബി) ഫിനാൻസ് ഡയറക്ടറായി ചുമതലയേറ്റ വ്യക്തി ആരാണ്?

വി.ആർ. ഹരി

36. ടൂറിസം രംഗത്തെ ഇന്ത്യയിലെ ആദ്യ സൗരോർജ്ജ പരീക്ഷണമായ സോളാർ ക്രൂയിസർ ബോട്ട് മാർച്ച് അവസാനം സംസ്ഥാന ജലഗതാഗത വകുപ്പ് നീറ്റിലിറക്കും

37. 2022-23 ലെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്?

നിർമ്മല സീതാരാമൻ (2022 ഫെബ്രുവരി 01)

2022-23 ലെ കേന്ദ്ര ബഡ്ജറ്റ് ഡിജിറ്റൽ മേഖലയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് 

സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയിലെ ആദ്യ കടലാസ് രഹിത കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് :- നിർമ്മല സീതാരാമൻ (2021-ഫെബ്രുവരി 01)

38. പാചകത്തിന് ആവശ്യമായ പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി വീടുകളിലേക്കെത്തിക്കുന്ന  കേരള സർക്കാർ പദ്ധതി?

സിറ്റി ഗ്യാസ് പദ്ധതി

39. ലോറസ് പുരസ്കാരത്തിന് നാമനിർദേശം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ കായിക താരം?

നീരജ് ചോപ്ര (വേൾഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ 2022 പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ആണ് ഇടം നേടിയത്, ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര)

40. ലോറസ് പുരസ്കാരത്തിന് നാമനിർദേശം ലഭിക്കുന്ന ആദ്യ ഇന്ത്യൻ കായിക താരം?

വിനേഷ് ഫോഗട്ട് (2019)

41.. ലോറസ് പുരസ്കാരത്തിന് നാമനിർദേശം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കായിക താരം?

സച്ചിൻ ടെണ്ടുൽക്കർ (2020)

42. കളിക്കളത്തിലെ മാന്യതയ്ക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നൽകുന്ന (ഐ.സി.സി) 2021ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ലഭിച്ച വ്യക്തി?

ഡാരിൽ മിച്ചൽ (ന്യൂസിലാൻഡ്)

സപിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് നേടുന്ന നാലാമത്തെ ന്യൂസിലാൻഡ് കായികതാരമാണ് ഡാരിൽ മിച്ചൽ (ഡാനിയേൽ വെട്ടോറി, ബ്രണ്ടൻ മക്കല്ലം, കേൻ വില്യംസൺ എന്നിവർ നേരത്തെ ഈ പുരസ്കാരം നേടിയിട്ടുണ്ട് )

43. സൈബർലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്നുതിനായി സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി, ചിൽഡ്രൻ ആൻഡ് പോലീസ്, ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ എന്നീ സാമൂഹിക പോലീസിങ് പദ്ധതികളുടെ സഹകരണത്തോടെ കേരള പോലീസും യൂണിസെഫും സംയുക്തമായി ആരംഭിച്ച പദ്ധതി?

ഡി-സേഫ് പദ്ധതി (ഡിജിറ്റൽ സേഫ്)

44. 2022 ഫെബ്രുവരിയിൽ ജനശ്രീ മിഷൻ സംസ്ഥാന ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?

എം.എം. ഹസ്സൻ

45. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ 2022 ഫെബ്രുവരിയിൽ നിയോഗിച്ച കമ്മീഷൻ?

ജസ്റ്റിസ് ഹേമ കമ്മീഷൻ

ജസ്റ്റിസ് ഹേമ, നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സല കുമാരി എന്നിവരുൾപ്പെട്ടതാണ് കമ്മീഷൻ.

സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ലിയു സി സി)

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ആണ് 

46. 2020 ഏപ്രിൽ 29 ന് യുഎസിൽ ഉണ്ടായ മിന്നൽ ലോകത്ത് ഏറ്റവും കൂടുതൽ ദൂരത്തിൽ പ്രത്യക്ഷപ്പെട്ട മിന്നലെന്ന ഖ്യാതി നേടി ചരിത്രത്തിൽ ഇടം പിടിച്ചു. (768.8 കിലോമീറ്റർ ദൂരത്തിൽ ദൃശ്യമായി)

2018 ഒക്ടോബർ 31 ന് ബ്രസീലിൽ രേഖപ്പെടുത്തപ്പെട്ട മിന്നലിന്റെ 709.8 കിലോമീറ്റർ എന്ന റെക്കോഡ് തകർത്താണ് യുഎസിൽ ഉണ്ടായ മിന്നൽ ലോകത്ത് ഏറ്റവും കൂടുതൽ ദൂരത്തിൽ പ്രത്യക്ഷപ്പെട്ട മിന്നലെന്ന ഖ്യാതി നേടി ചരിത്രത്തിൽ ഇടം പിടിച്ചത്.

47. മൈക്കലാഞ്ചലോ അന്റോണിയോയുടെ സിനിമകളിലൂടെ ശ്രദ്ധേയയായ ഇറ്റാലിയൻ താരറാണി മോണിക്ക വിറ്റി അന്തരിച്ചു.

48. സംസ്ഥാനത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളും പീഡനകേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം 2022 ഫെബ്രുവരിയിൽ അംഗീകാരം നൽകി.

ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്പെഷ്യൽ കോടതികൾ ആകും

49. ഫെബ്രുവരി 04 :- ലോക അർബുദ ദിനം

2022 ലെ ലോക അർബുദ ദിനത്തിന്റെ തീം :- ക്ലോസ് ദി കെയർ ഗ്യാപ് 

2022 ലെ ലോക അർബുദ ദിനത്തിന്റെ ഭാഗമായി പ്രശസ്ത അർബുദചികിത്സ വിദഗ്ധരെ അണിനിരത്തി സ്വസ്തി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓൺലൈൻ പരിപാടി :- നിസ്സംശയം

50. കൊവിഡ് പ്രതിരോധത്തിനും രോഗികളുടെ ആശങ്കകൾക്ക് കൈത്താങ്ങാകുവാനും ഗൃഹ  നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക  - സാമൂഹിക പിന്തുണ ഉറപ്പാക്കാ ന്നുന്നതിനും വേണ്ടി 2022 ഫെബ്രുവരിയിൽ 'ശലഭങ്ങൾ 2.0' എന്നപേരിൽ പദ്ധതി ആരംഭിച്ച ജില്ല?

കൊല്ലം

'ശലഭ കൂട്ടായ്മ' എന്ന പദ്ധതി ആരംഭിച്ചതും കൊല്ലം ജില്ലയിലാണ്

Post a Comment

0 Comments