ബഹിരാകാശ വാഹനങ്ങളുടെ സെമിത്തേരി എന്നറിയപ്പെടുന്നത് :- പോയിന്റ് നെമോ
102. നഗരങ്ങളുടെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള പദ്ധതി ?
അമൃത് 2.0
103. ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലു ഹോട്ടൽ നിർമ്മിച്ചത് എവിടെയാണ് :- ഗുൽമാർഗ് (38 അടി ഉയരം)
ഇന്ത്യയിലെ ആദ്യ ഇഗ്ലൂ കഫെ ആരംഭിച്ചത് എവിടെയാണ് :- ഗുൽമാർഗ്
104. 2022 ഫെബ്രുവരിയിൽ 'എൻസിഇആർടി' (നാഷണൽ കൗൺസിൽ ഫോർ എഡ്യുക്കേഷനൽ റിസർച്ച് & ട്രെയിനിങ്) ഡയറക്ടറായി നിയമിതനായത് ?
ദിനേശ് പ്രസാദ് സക്ലാനി
105. സ്വർണ്ണഭരണങ്ങൾക്ക് ബിഐഎസ് ലോഗോ, പ്യൂരിറ്റി ചിഹ്നം, ഹാൾമാർക്കിംഗ് യൂണിക് ഐഡി എന്നിവ ഉൾപ്പെടുന്ന മൂന്ന് മാർക്കുള്ള പുതിയ ഹാൾമാർക്കിംഗ് ഉറപ്പുവരുത്താൻ 2022 ഫെബ്രുവരിയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ?
ബിഐഎസ് കെയർ ആപ്പ്
106. 2022 ഫെബ്രുവരിയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രാജിവെച്ച വ്യക്തി ?
ജസ്റ്റിൻ ലാംഗർ
107. വിക്രം സാരാഭായി, ഹോമി ജെ ഭാഭ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഹിന്ദി വെബ് സീരീസ്?
റോക്കറ്റ് ബോയ്സ് ( സംവിധാനം :- അഭയ് പന്നുവ)
ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് :- വിക്രം സാരാഭായി
ഇന്ത്യയുടെ ആണവ ഗവേഷണത്തിന്റെ പിതാവ് - ഹോമി ജെ ഭാഭ
108. 2022 ഫെബ്രുവരിയിൽ ഏത് രാജ്യമാണ് രണ്ടു കൊല്ലത്തിനുള്ളിൽ തങ്ങൾ തിമിംഗലവേട്ട പൂർണമായും അവസാനിക്കുമെന്ന് പ്രഖ്യാപിച്ചത് ?
ഐസ് ലൻഡ്
109. ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞി അധികാരത്തിൽ എത്തിയിട്ട് 2022 ഫെബ്രുവരി 06 ന് 70 വർഷം (സപ്തതി) ആകും
2022 ഫെബ്രുവരി 06 ന് അധികാരത്തിലെത്തിയതിന്റെ 70 ആം വാർഷികം (സപ്തതി) ആഘോഷിച്ച വ്യക്തി :- എലിസബത്ത് രാജ്ഞി
ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടം പിടിച്ചിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം രാജാധികാരത്തിൽ ഇരുന്നത് :- സൊഹൂസ രാജാവ് (സ്വാസിലാൻഡ്), 1899 മുതൽ 1982 വരെ, (82 വർഷവും 254 ദിവസവും)
ആധുനികകാലത്ത് തായ്‌ലൻഡിലെ ഭൂമിബോൽ അതുല്യ തേജ് 1946 മുതൽ 2016 ൽ മരിക്കുന്നതുവരെ രാജാവായിരുന്നു. 126 ദിവസം കൂടി പിന്നിട്ടാൽ എലിസബത്ത് രാജ്ഞി അതുല്യ തേജിനെ മറികടക്കും.
109. നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്കും കാരണം ഗതാഗതക്കുരുക്കാണെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്
110. 2022 ലെ ആറ്റുകാൽ അംബ പുരസ്‌കാര ജേതാവ് ?
മോഹൻലാൽ
2021 ലെ ആറ്റുകാൽ അംബ പുരസ്‌കാര ജേതാവ് :- നെടുമുടി വേണു
111. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇ-ഓഫീസ് ജില്ല ?
വയനാട്
112. കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ ഇ-ഓഫീസ് ജില്ല ?
കോഴിക്കോട്
113. അങ്കണവാടികളുടെ പ്രവർത്തന വിവരങ്ങൾ രേഖപ്പെടുത്താൻ ജീവനക്കാർക്ക് അനുവദിച്ച ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ?
കാസ് (കോമൺ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ)
114. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സിനു മുകളില്‍ പ്രായമുളള മുതിര്‍ന്നപൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിന് ധനസഹായം നല്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?
മന്ദഹാസം പദ്ധതി
115. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പരിരക്ഷ പദ്ധതിയായ 'സിജിഎച്ച്എസ്' (സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം) ഗുണഭോക്താക്കൾക്കായി 2022 ഫെബ്രുവരിയിൽ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?
MyCGHS
116. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം എന്ന നേട്ടം കൈവരിച്ചത് /
ഇന്ത്യ
വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു ഇന്ത്യയുടെ 1000- മത്തെ മത്സരം
117. കുഞ്ചൻനമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള 2021-ലെ മഹാകവി കുഞ്ചൻ നമ്പ്യാർ പുരസ്കാരം ലഭിച്ചത്?
പെരുമ്പടവം ശ്രീധരൻ
കുഞ്ചൻനമ്പ്യാർ പുരസ്കാരത്തുക :- 25,001രൂപ
118. രാജ്യത്ത് അടിയന്തര ആവശ്യങ്ങൾക്കായി ഒരു വാക്സിന് കൂടി അനുമതി നൽകി.
റഷ്യൻ നിർമിത ഒറ്റ ഡോസ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിനാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിരിക്കുന്നത്
രാജ്യത്തെ ഒമ്പതാം കൊവിഡ് വാക്സിനാണ് ഇത്.
ലോകത്താദ്യമായി കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിച്ച രാജ്യം :- റഷ്യ (സ്പുട്നിക് -5 ആണ് റഷ്യ വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിൻ)
കേന്ദ്ര ആരോഗ്യമന്ത്രി :- മൻസൂഖ് മാണ്ഡവ്യ
119. സത്രീകളിലെ സ്തനാർബുദ സാധ്യതയെക്കുറിച്ചും അതെങ്ങിനെ നേരിടണമെന്നതിനെക്കുറിച്ചും ബോധവൽക്കരിക്കുന്നതിനായി 2022 ലെ ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ വനിത ഡോക്ടർമാർ പുറത്തിറക്കിയ ഹ്രസ്വ ചിത്രം ?
കരുതലോടെ മുന്നോട്ട്
ലോക ക്യാൻസർ ദിനം :- ഫെബ്രുവരി 04
2022 ലെ ലോക ക്യാൻസർ ദിനത്തിന്റെ തീം :- ക്ലോസ് ദി കെയർ ഗ്യാപ്
120. സൗജന്യ വൃക്ക മാറ്റൽ ശസ്ത്രക്രിയ പദ്ധതിയായ 'ജീവ ജ്യോതി പദ്ധതി' ഏതു ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് ?
കോഴിക്കോട്
121. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രിയായിരുന്ന എ.ആർ മേനോന്റെ (അമ്പാട്ട് രാമുണ്ണി മേനോൻ) അർധകായ ശിൽപം സ്ഥാപിതമാകുന്നത് ?
കോഴിക്കോട് മെഡിക്കൽ കോളേജ് കവാടം
ഉണ്ണി കാനായി ആണ് ഈ പ്രതിമയുടെ ശില്പി
122. കോവിഡിന്റെ എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിൻ വികസിപ്പിച്ചെടുത്തതായി ഇന്ത്യൻ ഗവേഷകർ
പശ്ചിമബംഗാളിലെ അസൻസോളിലുള്ള കാസി നസറുൽ സർവ്വകലാശാലയിലും ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസസ് എഡ്യൂക്കേഷനിലെ ശാസ്ത്രജ്ഞരും സംയുക്തമായാണ് വികസിപ്പിച്ചെടുത്തത്
'അഭിസ്‌കോവ് വാക്' എന്നാണ് വികസിപ്പിച്ച വാക്സിന് നൽകിയ പേര്
വാക്സിൻ പരിശോധനകൾക്കുശേഷം ഉല്പാദന ഘട്ടത്തിലേക്ക് കടക്കുമെന്ന് കാസി നസറുൽ സർവ്വകലാശാലയിലെയും ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസസ് എഡ്യൂക്കേഷനിലെയും ശാസ്ത്രജ്ഞർ പറഞ്ഞു
123. അടുത്തിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ അതിദരിദ്ര പട്ടിക പ്രകാരം ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല ?
തിരുവനന്തപുരം
124. കുട്ടി ശാസ്ത്രജ്ഞരെ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതി ?
ടിങ്കറിങ് ലാബ്
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനൊപ്പം പരീക്ഷണങ്ങൾ നടത്തി ശാസ്ത്രീയ ആശയങ്ങൾ വികസിപ്പിക്കാനും അവസരമൊരുക്കുക എന്നതും ടിങ്കറിങ് ലാബിന്റെ ലക്ഷ്യമാണ്
6 മുതൽ 10 വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രധാന പ്രവർത്തനം.
125. അടുത്തിടെ അട്ടപ്പാടി മലനിരകളിൽനിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം പല്ലിയ്ക്ക് നൽകിയ പേര് ?
ഈസ പല്ലി (ഈസാ’സ് റോക്ക് ഗെക്കോ)
ശാസ്ത്രനാമം :- ഹെമിഡാക്ടൈലസ് ഈസ
ഹെമിഡാക്ടൈലസ് എന്ന വിഭാഗത്തിൽ സംസ്ഥാനത്തെ 9–ാം പല്ലി വർഗമാണ് ഈസ പല്ലി
സംസ്ഥാനത്തിന്റെ വനം, വന്യ ജീവി പഠനത്തിൽ 40 വർഷത്തോളമായി ഏറെ സംഭാവനകൾ നൽകിയ കേരള വന ഗവേഷണ കേന്ദ്രം മുൻ മേധാവി കൂടിയായ ഡോ. പി.എസ്.ഈസയോടുള്ള ആദര സൂചകമായാണു പുതിയ സ്പീഷസിന് അദ്ദേഹത്തിന്റെ പേരു നൽകിയത്.

0 Comments