google.com, pub-8217960641958662, DIRECT, f08c47fec0942fa0 Geography - 75 Important Questions (Part - 01)

Geography - 75 Important Questions (Part - 01)


01. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര?

ആരവല്ലി 

02. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

കാഞ്ചൻ ജംഗ  (8586 മീറ്റർ - സിക്കിം )

03. തെലുങ്ക്  ഗംഗ പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൃഷ്ണ

04. സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകൾ അറിയപ്പെടുന്ന പേര്?

ബുഗ്വൽ

05. സുന്ദർ ഗഡ്,മയൂർ ഭജ്ജ് തുടങ്ങിയ മേഖലകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഒഡീഷ

06. റാവത്ത് ഭട്ട ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

07. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത സ്ഥലം?

ആസാമിലെ ദിഗ്ബോയ്

08. ഭിലായ് സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഛത്തീസ് ഗഡ്

09. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി പാടങ്ങളിൽ ഒന്നായ ച്ചാറിയ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

ജാർഖണ്ഡ്

10. ഹിരൺ, ബൻജൻ കോലാർ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?

നർമ്മദ

11. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെയുള്ള തീരസമതലം അറിയപ്പെടുന്ന പേര്?

പടിഞ്ഞാറൻ തീരസമതലം

12. ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം ഏതാണ്?

ജൂൺ മുതൽ സെപ്റ്റംബർ വരെ

13. ഇന്ത്യയുടെ തീരപ്രദേശത്തെ ആകെ നീളം?

7516.6 km

14. ഇന്ത്യയിൽ പണ്ട് മുതൽക്കേ തന്നെ ജനങ്ങൾ സ്ഥിരതാമസത്തിന് തിരഞ്ഞെടുത്ത സ്ഥലങ്ങൾ?

നദീ തടങ്ങൾ

15. ഉഷ്ണമേഖലയിലെ സമുദ്രങ്ങളിൽ കാണപ്പെടുന്ന കോറൽ പോളിപ്പുകൾ എന്ന ചെറു സമുദ്രജീവികളുടെ കാൽസ്യ സ്രവം അടിഞ്ഞുകൂടി രൂപംകൊള്ളുന്നതിനെ വിളിക്കുന്ന പേര്?

പവിഴപ്പുറ്റുകൾ

16. ഗുവാഹത്തി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?

ബ്രഹ്മപുത്ര

17. ശൈത്യകാലം ഇന്ത്യയിൽ  അനുഭവപ്പെടുന്നത് എപ്പോഴാണ്?

ഡിസംബർ മുതൽ ഫെബ്രുവരി വരെ

18. കൃഷ്ണ നദി പതിക്കുന്ന കടൽ ഏതാണ്?

ബംഗാൾ ഉൾക്കടൽ

19. ബിഷപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

20. ഉൾനാടൻ ജല അതോറിറ്റി രൂപംകൊണ്ട വർഷം?

1986

21. 1964 ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ബൊക്കാറോ ( ജാർഖണ്ഡ് )

22. ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏതാണ്?

എക്കൽ മണ്ണ്

23. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് ഏതാണ്?

കറുത്ത മണ്ണ്

24. ഇന്ത്യ എന്ന വിസ്മയം രചിച്ച പ്രശസ്ത ചിത്രകാരൻ ആരാണ്?

A. L ബാഷാ

25. ഭക്രാനംഗൽ അണക്കെട്ട് നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു?

ഹാർവി സ്ലോകം

26. കാക്കിനാഡ മുതൽ പുതുച്ചേരി വരെയുള്ള ദേശീയ ജലപാത ഏത് പേരിൽ അറിയപ്പെടുന്നു?

NW - 4

27. കോറമാൻഡൽ തീരം ഇന്ത്യയിലെ ഏത് തീരദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തെക്കു കിഴക്കൻ തീരമേഖല

28. ഇന്ത്യയുടെ ധാതു നിക്ഷേപ കലവറ എന്നറിയപ്പെടുന്ന പീഡഭൂമി

ചോട്ടാനാഗ്പൂർ പീഠഭൂമി 

29. ഡെക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര് ഏതാണ്

പൂർവ്വഘട്ടം

30. ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാലത്തിനു കാരണമാകുന്ന കാറ്റുകൾ ഏതാണ്

തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ

31. ലാറ്ററൈറ്റ് മണ്ണിന് ചുവപ്പുനിറം നൽകുന്നത് എന്താണ് 

അയൺ ഓക്സൈഡ്

32. ഇന്ദ്രാവതി,ശബരി, മഞ്ജീര, പെൻ ഗംഗ, വാർധ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്

ഗോദാവരി

33. ഭീമ ഏത് നദിയുടെ പോഷകനദിയാണ്

കൃഷ്ണ

34. ത്രികോണാകൃതിയിൽ നർമ്മദ നദിയുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പീഠഭൂമി ഏതാണ്

ഡക്കാൻ പീഠഭൂമി

35. ഇന്ത്യയിലെ ഏറ്റവും വിസ്തൃതി ഏറിയതും  പഴക്കമേറിയതുമായ ഭൂവിഭാഗം

ഉപദ്വീപിയ പീഠഭൂമി

36. സിംഗ്ഭം,ദുർഗ് എന്നിവ ഏതു സംസ്ഥാനത്തെ ഇരുമ്പയിര് ഖനന മേഖലകളാണ്

ജാർഖണ്ഡ്

37. ഡക്കാൻ പീഠഭൂമിയിൽ ധാരാളമായി കാണുന്ന മണ്ണിനം ഏതാണ്

കറുത്ത മണ്ണ്

38. ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടാറുള്ള ഇടിയോടുകൂടിയ ശക്തമായ മഴ ഏതാണ്

കാൽബൈശാഖി

39. ഓംകാരേശ്വർ ഡാം ഇന്ദിരാ സാഗർ ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി 

നർമ്മദ ( മധ്യപ്രദേശ് )

40. ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത് പേര്

സാങ്പോ

41. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത് ഉത്തര മഹാസമതലത്തെ ആണ്.

42. ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണിനം ഏതാണ്

പർവ്വത  മണ്ണ്

43. ബോംഡില ചുരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ്

അരുണാചൽപ്രദേശ് - ടിബറ്റ് ( ലാസ )

44. ഗംഗാനദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്നായിരുന്നു

2008 നവംബർ 4

45. ബംഗാൾ ഉൾക്കടലിനും പൂർവ്വ ഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം ഏത് പേരിൽ അറിയപ്പെടുന്നു

കിഴക്കൻ തീരസമതലം

46. ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെവച്ചാണ്

അലഹബാദിൽ വെച്ച് ( പ്രയാഗ് രാജ് )

47. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി ഏതാണ്

ചിനാബ്

48. സിന്ധു നദി മുതൽ സത് ലജ് നദി വരെ ഉള്ള ഹിമാലയ ഭാഗം ഏത് പേരിലാണ് അറിയപ്പെടുന്നത്

പഞ്ചാബ് ഹിമാലയം

49. സിംല, ഡാർജിലിംഗ് തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഉത്തരപർവത മേഖലയിലെ ഏത് മലനിരകളിലാണ്

ഹിമാചൽ

50. ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ്

സിവാലിക്

51. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം എന്താണ്

കൊടൈക്കനാൽ

52. റോഹ്താങ് ചുരത്തിന്റെ പുതിയ പേര് എന്താണ്

അടൽ ടണൽ

53. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന പർവ്വതനിര ഏതാണ്

ഹിമാദ്രി

54. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് K2 ( ഗോഡ്വിൻ ഓസ്റ്റിൻ ) സ്ഥിതിചെയ്യുന്നത് ഏത് നിരയിലാണ് 

കാറക്കോറം

55. ഏതു നദിയുടെ തീരത്താണ് സിയാച്ചിൻ ഹിമാനി

നൂബ്ര

56. ഏഷ്യൻ ഭൂഖണ്ഡത്തിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്

തെക്ക്

57. ഇന്ത്യയുടെ മാനക രേഖാംശം ഏതാണ്

82.5 ഡിഗ്രി കിഴക്ക് /പൂർവ രേഖാംശ രേഖ.

58. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി എത്രയാണ്

8 ഡിഗ്രി 4 മിനിറ്റ് വടക്ക് മുതൽ 37 ഡിഗ്രി 6 മിനിറ്റ് വടക്ക് വരെ

59. കേരളത്തിന്റെ രേഖാംശ സ്ഥാനം ഏതാണ്

74 ഡിഗ്രി 27 മിനിറ്റ് 47 സെക്കന്റ്‌ കിഴക്ക് മുതൽ 77 ഡിഗ്രി 37 മിനിറ്റ് 12 സെക്കന്റ്‌ കിഴക്ക് വരെ.

60. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്

വേമ്പനാട്ട് കായൽ  

61. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്

ശാസ്താംകോട്ട (കൊല്ലം)

62. ചപ്ര,ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്

തൃശ്ശൂർ

63. ഒരു ജില്ലയുമായി മാത്രം അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ ഏതൊക്കെയാണ്

തിരുവനന്തപുരം, കാസർകോട്

64. പാൽ ചുരം ബന്ധിപ്പിക്കുന്ന ജില്ലകൾ ഏതൊക്കെയാണ്

വയനാട് - കണ്ണൂർ

65. ഇന്ത്യയിലെ ആദ്യ ജിയോ പാർക്ക് എവിടെയാണ്

വർക്കല ക്ലിഫ്

66. കേരളത്തിലെ രണ്ടാമത്തെ ജിയോളജിക്കൽ സ്മാരകം ഏതാണ്

വർക്കല ക്ലിഫ്

67. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏതാണ്

കടലുണ്ടി-വള്ളിക്കുന്ന് (2007)

68. കർണാടകയിൽ ഉൽഭവിച്ച് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന ഏത് നദിയിലാണ് പഴശ്ശി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് 

വളപട്ടണം നദി

69. ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട് ആയ ആദിത്യ സർവീസ് നടത്തുന്നത് എവിടെയാണ്

വൈക്കം തവണക്കടവ്

70. പെരിയാർ ടൈഗർ റിസർവിന്റെ വിസ്തീർണം

777 Square Km

71. പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും കേരളത്തിലെ അപൂർവയിനം കടവാവലുകളും ആകർഷണമായിട്ടുള്ള പക്ഷി സങ്കേതം ഏതാണ്

മംഗള വനം

72. വഴിയോര തണൽ പദ്ധതി ആരംഭിച്ചത് എന്നായിരുന്നു

2009 ജൂൺ 5

73. വെടിപ്ലാവിന്റെ ശാസ്ത്രീയ നാമം

കുല്ലിനിയ എക്സാറിലാറ്റ

74. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം ഏതാണ് 

കൊല്ലം

75. കുത്തുങ്കൽ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

പന്നിയാർ

Post a Comment

0 Comments