google.com, pub-8217960641958662, DIRECT, f08c47fec0942fa0 തിരുവിതാംകൂറിലെ രാജാക്കന്മാർ. ( Part - 03 )

തിരുവിതാംകൂറിലെ രാജാക്കന്മാർ. ( Part - 03 )


08. ആയില്യം തിരുനാൾ രാമവർമ്മ (1860-1880)

01. കുരുമുളകിന്റെയും പുകയിലയുടെയും കച്ചവടത്തിൽ സർക്കാരിന് ഉണ്ടായിരുന്ന കുത്തക പിൻവലിച്ച തിരുവിതാംകൂർ ഭരണാധികാരി.

02. പ്രസിദ്ധമായ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്

03. വസ്തുവിൽ കുടിയാന് അവകാശം നൽകി വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്.

04. ബ്രിട്ടീഷ് നിയമസംഹിതകൾ ഉചിത ഭേദഗതികളോടെ തിരുവിതാംകൂറിൽ നടപ്പിലാക്കി 1861ൽ സർക്കാർ അഞ്ചൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഭരണാധികാരി.

05. 1866ൽ തിരുവിതാംകൂറിലെ പുരോഗമനപരമായ ഭരണത്തിനുള്ള അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞി മഹാരാജ ബിരുദം സമ്മാനിച്ച ഭരണാധികാരി.

06. സാമൂഹിക പരിഷ്കർത്താവ് തൈക്കാട് അയ്യയെ തൈക്കാട് റെസിഡൻസിയുടെ മാനേജർ ആയി നിയമിച്ചത് ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ്.

07. തിരുവിതാംകൂറിൽ 1869 ഓഗസ്റ്റ് 23 ന് പുതിയ ഹജൂർ കച്ചേരി നിർമ്മിച്ച ഭരണാധികാരി.

08. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായധനം ഏർപ്പെടുത്തിയത് ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ്.

09. തിരുവനന്തപുരത്ത് നിയമ വിദ്യാഭ്യാസം ആരംഭിച്ചത് ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ്.

10. 1875 ൽ തിരുവിതാംകൂറിലെ ആദ്യത്തെ സമഗ്ര സെൻസസ് കണക്ക് തയ്യാറാക്കിയത് ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ്.

11. സർക്കാർ ജീവനക്കാർക്ക് ഗോവസൂരി പ്രയോഗം ഏർപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി.

12. ദക്ഷിണേന്ത്യയിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായ തൂക്കുപാലം ആയ പുനലൂർ തൂക്കു പാലം ഉദ്ഘാടനം ചെയ്ത തിരുവിതാംകൂർ മഹാരാജാവ്.

13. കേരളത്തിലെ പ്രധാന സംസ്ഥാന പാതകളിൽ ഒന്നായ എംസി റോഡിന്റെ പണി പൂർത്തിയാക്കിയത് ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ്.

14. കേരളവർമ്മ വലിയകോയിത്തമ്പുരാൻ അധ്യക്ഷനായി പാഠപുസ്തക കമ്മിറ്റിക്ക് രൂപം നൽകിയത് തിരുവിതാംകൂറിൽ ആദ്യമായി നാട്ടുഭാഷ വിദ്യാലയങ്ങൾ ആരംഭിച്ചതും ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ്.

15. വ്യക്തിപരമായ കാരണങ്ങളാൽ കേരളവർമ്മ വലിയകോയിത്തമ്പുരാനെ ജയിലിലടച്ച ഭരണാധികാരി.

16. പാർവതി പുത്തനാറിൽ വർക്കല തുരങ്കം നിർമ്മിച്ചത് ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിലാണ്.

17. തിരുവിതാംകൂറിൽ ആദ്യമായി പത്രം നിരോധിച്ച മഹാരാജാവ്.

18. തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം :- പണ്ടാരപ്പാട്ട വിളംബരം

19. സർക്കാർ വക പാട്ട വസ്തുക്കളുടെ മേൽ കുടിയാന് അവകാശം സ്ഥിരപ്പെടുത്തി കൊടുത്ത പണ്ടാരപ്പാട്ട വിളംബരം നടന്ന വർഷം :- 1865

20. തിരുവിതാംകൂറിൽ ജന്മി കുടിയാൻ വിളംബരം നടന്ന വർഷം :- 1867

21. തിരുവനന്തപുരത്ത് നിയമ വിദ്യാഭ്യാസം ആരംഭിച്ച വർഷം :- 1874

22. തിരുവിതാംകൂറിൽ ആദ്യമായി നിരോധിക്കപ്പെട്ട പത്രം :- സന്ദിഷ്ടവാദി

23. പുനലൂർ തൂക്കു പാലത്തിന് ശില്പി എന്നറിയപ്പെടുന്ന സ്കോട്ടിഷ് വംശജൻ ആണ് ആൽബർട്ട് ഹെൻട്രി

24. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ച എംസി റോഡിന്റെ പൂർണ്ണരൂപം മെയിൻ സെൻട്രൽ റോഡ്

25. 1873 മുതൽ തൈക്കാട് റെസിഡൻസിയുടെ  മാനേജർ ആയി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവ് ആണ് തൈക്കാട് അയ്യ 

09. വിശാഖം തിരുനാൾ രാമവർമ്മ (1880-1885)

01. പണ്ഡിതനായ തിരുവിതാംകൂർ രാജാവ് എന്നറിയപ്പെട്ട മഹാരാജാവ്

02. പോലീസ് സൈന്യത്തെ പുനഃസംഘടിപ്പിച്ച തിരുവിതാംകൂർ മഹാരാജാവ്.

03. തിരുവിതാംകൂറിൽ മരച്ചീനി കൃഷി ജനകീയമാക്കിയ ഭരണാധികാരി.

04. അത്യുല്പാദനശേഷിയുള്ള ഒരു മരിച്ചീനി ഇനത്തിന്  ശ്രീവിശാഖ് എന്ന പേരു നൽകിയത് വിശാഖം തിരുനാൾ രാമവർമ്മയോടുള്ള ബഹുമാനാർത്ഥമാണ്

05. തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ വിളംബരം (1883ൽ) ചെയ്ത ഭരണകർത്താവ്

06. മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവെച്ച തിരുവിതാംകൂർ മഹാരാജാവ്.

07. എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാൻ ഈ രേഖയിൽ ഒപ്പ് ചാർത്തുന്നത് മുല്ലപ്പെരിയാർ പാട്ടക്കരാറിനെക്കുറിച്ച് വിശാഖം തിരുനാൾ രാമവർമ്മയുടെ വാക്കുകളാണിത്.

08. മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവെച്ച ദിവസം :- 1886 ഒക്ടോബർ 29

09. തിരുവിതാംകൂർ രാജാവ് വിശാഖം തിരുന്നാളും ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മിൽ ആണ് മുല്ലപ്പെരിയാർ പാട്ടക്കരാർ രൂപീകരിച്ചത്

10. തിരുവിതാംകൂറിനായി മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവെച്ച ദിവാൻ :- ദിവാൻ രാമയ്യങ്കാർ  

10. ശ്രീമൂലം തിരുനാൾ രാമവർമ്മ (1885-1924)

01. കൃഷി കാര്യങ്ങൾക്കും മാത്രമായി വകുപ്പിന് തുടക്കമിട്ട (1908ൽ) തിരുവിതാംകൂർ ഭരണാധികാരി.

02. കാർഷിക വായ്പയ്ക്ക് ചട്ടം ഉണ്ടാക്കിയ തിരുവിതാംകൂർ മഹാരാജാവ്.

03. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുക എന്ന തത്വം തിരുവിതാംകൂറിൽ പ്രവർത്തികം ആക്കിയത് ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ്.

04. അയിത്ത ജാതിക്കാരായ കുട്ടികൾക്ക് സർക്കാർ പള്ളിക്കൂടങ്ങളിൽ പ്രവേശനം അനുവദിക്കുകയും ഈ സമുദായങ്ങളിലെ വിദ്യാസമ്പന്നർക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുകയും ചെയ്ത തിരുവിതാംകൂർ ഭരണാധികാരി.

05. തിരുവനന്തപുരത്തെ സംസ്കൃത കോളേജ്, ആയുർവേദ കോളേജ്,ലോ കോളേജ് എന്നിവ സ്ഥാപിച്ചത് ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ്.     

06. വഴിതെറ്റിയ കുട്ടികൾക്ക് നേർവഴി കാട്ടാൻ ദുർഗുണ പരിഹാര പാഠശാലകൾ ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി.

07. നഗര വികസന സമിതികൾ രൂപവത്കരിക്കാനും നഗര നിധി ഏർപ്പെടുത്താനും മുൻകൈയെടുത്ത തിരുവിതാംകൂർ ഭരണകർത്താവ്

08. തിരുവിതാംകൂറിൽ 1888ൽ ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിക്കപ്പെട്ടത് ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ കാലഘട്ടത്തിലാണ്.

09. ശ്രീമൂലം പ്രജാസഭയ്ക്ക് (1904ൽ )തുടക്കമിട്ട തിരുവിതാംകൂർ മഹാരാജാവ്

10. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ രാജ്യദ്രോഹകുറ്റം ചുമത്തി നാട് കടത്തിയ കാലത്തെ (1910) തിരുവിതാംകൂർ മഹാരാജാവ്

11. വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന കാലത്തെ തിരുവിതാംകൂർ ഭരണാധികാരി.

12. കനകക്കുന്ന് കൊട്ടാരം, രംഗവിലാസം കൊട്ടാരം എന്നിവ പണികഴിപ്പിച്ച തിരുവിതാംകൂർ മഹാരാജാവ്

13. തിരുവനന്തപുരത്തെ വി.ജെ.ടി ഹാൾ പണികഴിപ്പിച്ചത് ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ്.

14. പുരാവസ്തു വകുപ്പ് രൂപീകരിച്ച തിരുവിതാംകൂർ ഭരണാധികാരി.

15. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന മുദ്രാവാക്യമുയർത്തി പതിനായിരത്തിലേറെ പേർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് 1891 ൽ സമർപ്പിച്ച ഭീമഹർജി ആണ് മലയാളിമെമ്മോറിയൽ

16. 1896 സെപ്റ്റംബർ 3 ന് 13,176 ഈഴവർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ച നിവേദനം ഈഴവമെമ്മോറിയൽ എന്ന പേരിൽ അറിയപ്പെടുന്നു. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തിയാണ് ഡോ. പൽപ്പു

17. വിക്ടോറിയ ജൂബിലി ടൗൺ ഹാൾ എന്ന വി.ജെ.ടി ഹാളിന്റെ ഇപ്പോഴത്തെ പേര് മഹാത്മാ അയ്യങ്കാളി ഹാൾ   

11. പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി (1924-1931)

01. ഇരുപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച ഏക വനിതാ ഭരണാധികാരി

02. ഗ്രാമപ്രദേശങ്ങളിൽ സ്വയംഭരണം വികസിപ്പിക്കുവാൻ 1925 ൽ ഗ്രാമപഞ്ചായത്തുകൾ രൂപീകരിച്ച തിരുവിതാംകൂർ ഭരണാധികാരി

03. തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി

04. മരുമക്കത്തായത്തിന് പകരം 1925ൽ മക്കത്തായം ഏർപ്പെടുത്തി നിയമം കൊണ്ടുവന്ന തിരുവിതാംകൂർ ഭരണാധികാരി

05. ബഹുഭാര്യത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി.

06. ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച തിരുവിതാംകൂർ  ഭരണകർത്താവ്

07. 1928ൽ തിരുവിതാംകൂറിലെ ക്ഷേത്ര നിരത്തുകളിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ച ഭരണകർത്താവ്.

08. വൈക്കം സത്യാഗ്രഹകാലത്ത് സവർണജാഥ നയിച്ചെത്തിയ മന്നത്ത് പത്മനാഭനും M.E നായിഡുവും നിവേദനം നൽകിയത്  പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായിക്കാണ്.

09. 1925ലെ കേരള സന്ദർശനവേളയിൽ മഹാത്മാഗാന്ധി കൂടിക്കാഴ്ച നടത്തിയ തിരുവിതാംകൂർ ഭരണാധികാരിയാണ് പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി.

10. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക്  പ്രായപൂർത്തിയാകാത്തതിനാൽ ആണ് റാണി സേതുലക്ഷ്മി ഭായി റീജന്റ് ആയി ഭരണം നടത്തിയത്.

11. മുഴുവൻ സമയവും ദിവാൻ പദവി വഹിച്ച ഹൈന്ദവേതരനായ ആദ്യത്തെ തിരുവിതാംകൂർ ദിവാൻ ആണ് M.E വാട്സ്.

12. റാണി സേതുലക്ഷ്മി ഭായിയുടെ റീജന്റ് ഭരണകാലത്താണ് എം.ഇ വാട്സ് തിരുവിതാംകൂറിലെ മുഴുവൻ സമയ ദിവാൻ പദവി വഹിച്ചത്.

12. ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ (1931-1949)

01. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ.

02. കടൽ കടന്ന് യാത്ര ചെയ്ത ആദ്യ തിരുവിതാംകൂർ മഹാരാജാവ്.

03. 1932ൽ തിരുവിതാംകൂർ നിയമ നിർമ്മാണ സഭ പരിഷ്കരിച്ച് ശ്രീമൂലം അസംബ്ലി, ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്നിങ്ങനെ രണ്ട് മണ്ഡലങ്ങൾ ആകുകയും ചെയ്ത ഭരണാധികാരി.

04. തിരുവനന്തപുരത്തെ ട്രാവൻകൂർ റബ്ബർ വർക്ക്സ്, കുണ്ടറ കളിമൺ ഫാക്ടറി, ഏലൂർ ഫെർട്ടിലൈസേഴ്സ്  ആൻഡ് കെമിക്കൽസ് തുടങ്ങിയ വ്യവസായിക സ്ഥാപനങ്ങൾ ആരംഭിച്ചത് ശ്രീചിത്തിരതിരുനാൾ ബാലരാമവർമയുടെ കാലഘട്ടത്തിലാണ് 

05. 1936 നവംബർ 12ന് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ മഹാരാജാവ്.

06. കേരളത്തിലെ ആദ്യ സർവകലാശാലയായ തിരുവിതാംകൂർ സർവകലാശാല 1937ൽ സ്ഥാപിച്ച ഭരണാധികാരി.

07. പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ച തിരുവിതാംകൂർ മഹാരാജാവ്.

08. സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ച തിരുവിതാംകൂറിലെ ഭരണകർത്താവ്.

09. തിരുവിതാംകൂറിലെ ഉദ്യോഗ നിയമനത്തിന് പബ്ലിക് സർവീസ് കമ്മീഷനെ ചുമതലപ്പെടുത്തിയ ഭരണാധികാരി.

10. ഇന്ത്യൻ യൂണിയനുമായി ലയന കരാറിൽ ഒപ്പുവച്ച തിരുവിതാംകൂർ മഹാരാജാവ്.

11. ക്ഷേത്രപ്രവേശന വിളംബരത്തെ മഹാത്മാ ഗാന്ധി വിശേഷിപ്പിച്ചത് ആധുനിക കാലത്തെ മഹാത്ഭുതം എന്നാണ്.

12. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവിയാണ് മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ.

13. തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ ചാൻസലർ ആണ് ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്.

14. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആയിരുന്നു സി പി രാമസ്വാമി അയ്യർ.

15. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള തിരുവിതാംകൂറിലെ ഏക ദിവാനായിരുന്നു മുഹമ്മദ് ഹബീബുള്ള (1934 മുതൽ 1936 വരെ )

16. ശ്രീ ചിത്തിര തിരുനാൾ രാജാവിന്റെ ഭരണത്തിന് കീഴിൽ ആണ് മുഹമ്മദ് ഹബീബുള്ള തിരുവിതാംകൂറിലെ ദിവാൻ ആയത്.

17. 1949 ജൂലൈ 1നാണ് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത്.

18. തിരു-കൊച്ചി സംസ്ഥാന രൂപീകരണത്തെ തുടർന്ന് ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് സ്വീകരിച്ച് പദവി ആയിരുന്നു രാജപ്രമുഖൻ.

19. 1956ൽ ആണ് കേരള സാഹിത്യ അക്കാദമി നിലവിൽ വന്നത്.

20. കേരള സാഹിത്യ അക്കാദമി ഉദ്ഘാടനം ചെയ്ത തിരുവിതാംകൂർ രാജാവാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ.

Post a Comment

0 Comments