google.com, pub-8217960641958662, DIRECT, f08c47fec0942fa0 Ktet Study Material - Environmental Study

Ktet Study Material - Environmental Study

Join Our Social Media

Telegram :- Click Here

Facebook :- Click Here

Instagram :- Click Here

Whatsapp :- Click Here

Sharechat :- Click Here

01. ആഗോളതലത്തിൽ അംഗീകരിച്ച വേസ്റ്റ് മാനേജ്മെന്റിന്റെ മുദ്രാവാക്യം എന്താണ്?

3R ( Reduce, Reuse, Recycle )

02. ബ്യൂറോ ഓഫ് ഇന്റർനാഷണൽ റിസൈക്ലിംഗിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഗ്ലോബൽ റീസൈക്ലിങ് ദിനം എന്നാണ്?

മാർച്ച് 18

03. ലോക പരിസ്ഥിതി ദിനം എന്നാണ്?

ജൂൺ 5

1972 സ്വീഡനിൽ നടന്ന സ്റ്റോക്ഹോം കോൺഫറൻസ് ഓഫ് ഹ്യൂമൻ എൻവിയോൺമെന്റിന്റെ വാർഷികമാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

05. ഭൂമിയിലെ എല്ലാ കാലാവസ്ഥ പ്രതിഭാസങ്ങളും ഹരിതഗൃഹപ്രഭാവവും അനുഭവപ്പെടുന്ന അന്തരീക്ഷപാളി ഏതാണ്?

ട്രോപോസ്ഫിയർ

06. മേഘങ്ങൾ കാണുന്ന പാളി ഏതാണ്?

ട്രോപോസ്ഫിയർ

07. Noctilucent/ നിഷാ ദീപങ്ങൾ കാണുന്ന അന്തരീക്ഷപാളി ഏതാണ്?

മിസോസ്ഫിയർ

ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ എന്നിങ്ങനെയാണ് അന്തരീക്ഷ പാളികളുടെ ക്രമം.

08. ഉൽക്കകൾ കത്തി എരിയുന്ന അന്തരീക്ഷ പാളി ഏതാണ്

മിസോസ്ഫിയർ

മിസോസ്ഫിയറിനെ ഉൽക്ക വർഷ പ്രദേശമെന്ന പേരിൽ അറിയപ്പെടുന്നു.

09. ഓസോൺ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ്

സ്ട്രാറ്റോസ്ഫിയർ

ഓസോൺ പാളിക്ക് വിള്ളൽ ഏൽപിക്കുന്ന പ്രധാനഘടകമാണ് ക്ലോറോ ഫ്ലൂറോ കാർബണുകൾ

10. ഓസോൺ ദിനം ആചരിക്കുന്നത് എന്നാണ്

സെപ്റ്റംബർ 16

11. കാർബൺ ടാക്സ് ആദ്യമായി ആരംഭിച്ച രാജ്യം ഏതാണ്

ഫിൻലാൻഡ്

അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വിടുന്ന വ്യവസായശാലകൾ ക്കും വാഹനങ്ങൾക്കും മേൽ ചുമത്തുന്ന നികുതിയാണ് കാർബൺ ടാക്സ്.

12. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം

1.3 സെക്കന്റ്‌

13. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം

8 മിനിറ്റ് 20 സെക്കന്റ്‌

14. ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏതാണ്

ശുക്രൻ

15. ഏറ്റവും തണുപ്പുള്ള ഗ്രഹം ഏതാണ്

യുറാനസ്

16. സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ പ്രവേഗം എത്രയാണ്

340 മീറ്റർ/സെക്കൻഡ്

17. ഒരു നക്ഷത്രത്തിന്റെ യഥാർത്ഥ നിറം എന്തിനെയാണ് ആശ്രയിച്ചിരിക്കുന്നത്

താപനിലയെ

18. ദേശീയ ശാസ്ത്ര ദിനം എന്നാണ്

ഫെബ്രുവരി 28

സിവി രാമൻ എഫക്ട് കണ്ടുപിടിച്ച ദിവസമാണ് ഫെബ്രുവരി 28.

19. CNG യുടെ പൂർണ്ണരൂപം

Compressed Natural Gas

CNG യുടെ പ്രധാന ഘടകം മീഥേൻ ആണ് 

20. IPM ന്റെ പൂർണ്ണരൂപം?

Integrated Pest Management

ശാസ്ത്രീയമായ രീതിയിൽ കീടങ്ങളെ ദീർഘ കാലം പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന മാർഗ്ഗമാണ് IPM.

21. വാതക ഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ ഏതൊക്കെയാണ്?

വ്യാഴം,ശനി,യുറാനസ്, നെപ്റ്റ്യൂൺ 

വലുതും സാന്ദ്രത കുറഞ്ഞതുമായ ഗ്രഹങ്ങളാണ് വാതക ഭീമന്മാർ എന്ന പേരിൽ അറിയപ്പെടുന്നത്

ചെറുതും ഉറച്ച പ്രതലത്തോടു കൂടിയ ഗ്രഹങ്ങളാണ് ഭൂസമാന ഗ്രഹങ്ങൾ.

22. ഭൂസമാന ഗ്രഹങ്ങൾ ഏതൊക്കെയാണ്?

ബുധൻ,ശുക്രൻ,ഭൂമി, ചൊവ്വ

23. Zero Budget Natural Farming എന്ന കൃഷിരീതിയുടെ ആചാര്യൻ ആരാണ്?

സുഭാഷ് പലേക്കർ

24. Red Data List പ്രസിദ്ധീകരിക്കുന്നത് ഏത് സംഘടനയാണ്?

IUCN ( International Union fo Conservation of Nature )

25. കേരളത്തിലെ ഔദ്യോഗിക ശലഭം ഏതാണ്?

ബുദ്ധമയൂരി

Post a Comment

0 Comments