google.com, pub-8217960641958662, DIRECT, f08c47fec0942fa0 IT - IMPORTANT QUESTIONS

IT - IMPORTANT QUESTIONS

                                              

  • ചാൾസ് ബാബേജിനെ കമ്പ്യൂട്ടറിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.
  •  ലോകത്തിലെ ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ ആണ് എനിയാക് (ENIAC)

  • വിജയ് പി ഭട്കർ ആണ് ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ് എന്ന് അറിയപ്പെടുന്നത്.

  •  സൂപ്പർ കമ്പ്യൂട്ടറുകളുടെ പ്രോസസിങ് സ്പീഡ് അളക്കുന്ന യൂണിറ്റ് ആണ് FLOPS

  •  ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ ആണ് CDC 6600

  • 2011ൽ ISRO വികസിപ്പിച്ച സൂപ്പർ കമ്പ്യൂട്ടർ ആണ് സാഗ - 220

  •  ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യയാണ് വാക്വം ട്യൂബ് (1949-1955)

  •  അഞ്ചാം തലമുറ കമ്പ്യൂട്ടറുകളുടെ പ്രധാന സവിശേഷത എന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്.

  •  ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികയായ കൽപ്പന ചൗളയുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട അമേരിക്കയുടെ സൂപ്പർ കമ്പ്യൂട്ടർ ആണ് KC

 ഹാർഡ് വെയർ

  •  കീബോർഡ്, മൗസ്, ട്രാക്ക് ബോൾ, സ്കാനർ, ഒപ്റ്റിക്കൽ മാർക്ക് റീഡർ, മൈക്രോഫോൺ, ജോയ്സ്റ്റിക്ക്, ഡിജിറ്റൽ ക്യാമറ, ലൈറ്റ് പെൻ തുടങ്ങിയവയാണ് കമ്പ്യൂട്ടറിന്റെ ഇൻപുട്ട് ഉപകരണങ്ങൾ.

  •  കമ്പ്യൂട്ടർ മൗസുകളുടെ വേഗത അളക്കാനുള്ള യൂണിറ്റ് ആണ് മിക്കി.

  •  ആൽഫ ന്യൂമെറിക് ഡാറ്റാ എൻട്രിക്ക് ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണമാണ് കീബോർഡ്

  • VGA യുടെ പൂർണ്ണരൂപം ആണ് Video Graphy Array.

  • VDU, പ്രൊജക്ടർ, പ്ലോട്ടർ, സ്പീക്കർ, പ്രിന്റർ, ഹെഡ്ഫോൺ, വീഡിയോ കാർഡ് തുടങ്ങിയവ പ്രധാനപ്പെട്ട ഔട്ട്പുട്ട് ഉപകരണങ്ങൾ ആണ്.

  • CPU വിനെ കമ്പ്യൂട്ടറിന്റെ തലച്ചോർ എന്ന പേരിൽ അറിയപ്പെടുന്നു.

  •  0,1 എന്നിവ ചേർന്ന ബൈനറി നമ്പർ സിസ്റ്റമാണ് കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം.

  •  കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം തുടർച്ചയായി സൂക്ഷിക്കുന്ന ഉപകരണമാണ് UPS.

  •  കമ്പ്യൂട്ടറിനെ ഓൺ ചെയ്ത് പ്രവർത്തന സജ്ജമാകുന്ന പ്രക്രിയയാണ് ബൂട്ടിങ്.

  •  കമ്പ്യൂട്ടർ ടേൺ ഓഫ് ചെയ്താലും വിവരങ്ങൾ നഷ്ടമാകാത്ത മെമ്മറിയാണ് റോം (Read Only Memory).

  •  താൽക്കാലികമായി ഡാറ്റാ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി ആണ് RAM (Random Access Memory)

  •  അലൻ ഷുഗാർട്ട് ആണ് ഫ്ലോപ്പി ഡിസ്ക് കണ്ടുപിടിച്ചത്.

  •  ലേസർ ടെക്നോളജിയാണ് കോംപാക്ട് ഡിസ്ക്കുകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ.

  •  ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോപ്രോസസർ ആണ് ശക്തി. IIT ചെന്നൈ ആണ് ഇതിനെ വികസിപ്പിച്ചെടുത്തത്.

  • കമ്പ്യൂട്ടറിന്റെ മദർ ബോർഡിലേക്ക് ആവശ്യമുള്ള വൈദ്യുതി നൽകുന്ന ഉപകരണമാണ് SMPS (Switched Mode Power Supply)

  •  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജോൺ മക്കാർത്തി ആണ്.

  •  മത്സര പരീക്ഷകളിലെ മൂല്യനിർണയം നിർത്താൻ ഉപയോഗിക്കുന്ന ഒ.എം.ആർ ന്റെ പൂർണ്ണരൂപം ഒപ്റ്റിക്കൽ മാർക്ക് റീഡർ എന്നാണ്.

  •  ഒരു കമ്പ്യൂട്ടറിലെ ലോജിക്കൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് അരിത്തമാറ്റിക്കൽ ആൻഡ് ലോജിക്കൽ യൂണിറ്റ് ആണ്.

  •  ഹാർഡ് ഡിസ്കിനെ ട്രാക്സും സെക്ടെഴ്സുമായി വിഭജിക്കുന്ന പ്രവർത്തനത്തെ ഫോർമാറ്റിംഗ് എന്ന പേരിൽ അറിയപ്പെടുന്നു.

  •  ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി CPU വുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക സ്റ്റോറേജ് ഏരിയ ആണ് ബഫർ (Buffer).

സോഫ്റ്റ്‌വെയർ

  • സ്പർശിച്ചറിയാൻ സാധിക്കാത്ത കമ്പ്യൂട്ടറിലെ ഭാഗങ്ങളെ അറിയപ്പെടുന്ന പേരാണ് സോഫ്റ്റ്‌വെയർ.

  •  കമ്പ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന പ്രോഗ്രാമുകൾ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

  •  മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം 1985 ലാണ് പുറത്തിറങ്ങിയത്.

  •  റിച്ചാർഡ് സ്റ്റാൾമാൻ ആണ് സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.

  • ടക്സ് എന്ന പെൻഗിൻ ലോഗോ ആയിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റം ആണ് ലിനക്സ്.

  •  മൊബൈൽ ഫോണുകൾക്ക് വേണ്ടി ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തത് ഗൂഗിൾ ആണ്.

  •  ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമായ BOSS വികസിപ്പിച്ചെടുത്തത്  C-DAC ആണ്.

  •  ഗ്രാഫിക് ഡിസൈനിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ഇൻക്സ്കേപ്പ്.

  •  മൈക്രോസോഫ്റ്റ് പവർ പോയിന്റ് ഫയലുകളിൽ ഉപയോഗിക്കുന്ന എക്സ്റ്റൻഷൻ ആണ്. pptx

  • ഡാറ്റ സ്വീകരിച്ചു വയ്ക്കുന്നതിനും ക്രമീകരിക്കുന്നതിനും ആയി ഉപയോഗിക്കുന്ന എം എസ് ഓഫീസ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ആണ് മൈക്രോസോഫ്റ്റ് എക്സൽ.

  •  അഡാ ലൗലേസ് ആണ് ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി അറിയപ്പെടുന്നത്.

  • C, C++, ജാവ, ഫോർട്രാൻ, ആൽഗോൾ, ബേസിക്, വിഷ്വൽ ബേസിക്, പൈത്തൺ എന്നിവ ഹൈ ലെവൽ ലാംഗ്വേജുകൾക്ക് ഉദാഹരണം ആണ്.

  •  ഹൈ ലെവൽ ലാംഗ്വേജ് പ്രോഗ്രാമുകളെ ഓരോ വരിയായി മെഷീൻ ലാംഗ്വേജിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമുകളാണ് ഇന്റർപ്രട്ടർ.

  •  ജെയിംസ് എ ഗോസ്ലിംഗ് ആണ് ജാവ ലാംഗ്വേജ് വികസിപ്പിച്ചെടുത്തത്.

  •  ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി അറിയപ്പെടുന്നത് അർഹാം ഓം ടൽസാനിയെ (6 വയസ്സ് ) ആണ്.

  •  ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് ലാബ് ആരംഭിക്കുന്ന ഇന്ത്യയിലെ നഗരമാണ് ബാംഗ്ലൂർ.

  •  ക്രിസ്റ്റഫർ ഷോൾസ് ആണ് കീബോർഡിനെ കണ്ടുപിടിച്ചത്.

  •  ഒരു ചെറിയ പ്രദേശത്തിനു ഉള്ളിലുള്ള കമ്പ്യൂട്ടറിന്റെ ഇന്റെർണൽ കണക്റ്റിവിറ്റിയെ അറിയപ്പെടുന്നത് ലാൻ നെറ്റ്‌വർക്ക് എന്നാണ്.

  •  ടെലിഫോൺ കമ്പനികൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഫോൺലൈൻ സംവിധാനം അറിയപ്പെടുന്നത് ഇന്റഗ്രേറ്റഡ് സർവീസ് ഡിജിറ്റൽ നെറ്റ്‌വർക്ക് എന്നാണ്.

  •  hexadecimal സംഖ്യ സംവിധാനത്തിൽ ഉപയോഗിക്കുന്ന ബേസ് ആണ് 16.

  •  ജെയിംസ് ടി റസ്സലാണ് കോംപാക്ട് ഡിസ്കുകൾ കണ്ടുപിടിച്ചത്.

Post a Comment

0 Comments