Join Our Social Media
Telegram :- Click Here
Facebook :- Click Here
Instagram :- Click Here
Whatsapp :- Click Here
Sharechat :- Click Here
01. ആധുനിക പീരിയോഡിക് ടേബിളിലെ ആദ്യത്തെ മൂലകമാണ് ഹൈഡ്രജൻ.
02. ഹൈഡ്രജന്റെ അറ്റോമിക നമ്പർ ഒന്നാണ് .
03. ഹൈഡ്രജനിൽ 1 ഇലക്ട്രോൺ മാത്രമേ അടങ്ങിയിട്ടുള്ളൂ.
04. ന്യൂട്രോൺ ഇല്ലാത്ത മൂലകം ആണ് ഹൈഡ്രജൻ.
05. ഹൈഡ്രജന്റെ സംയോജകത (Valency) ഒന്നാണ്.
06. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമാണ് ഹൈഡ്രജൻ.
07. ഏറ്റവും ഭാരം കുറഞ്ഞ മൂലകം ആണ് ഹൈഡ്രജൻ.
08. ഏറ്റവും ലഘുവായ ആറ്റമുള്ള മൂലകം ആണ് ഹൈഡ്രജൻ.
09. പീരിയോഡിക് ടേബിളിലെ ഒന്നാമത്തെ പീരിയഡിൽ ആണ് ഹൈഡ്രജൻ കാണപ്പെടുന്നത്.
10. ഹൈഡ്രജൻ ഹാലജന്റെയും ഒന്നാമത്തെ ഗ്രൂപ്പിന്റെയും സ്വഭാവം ഒരുപോലെ കാണിക്കാറുണ്ട്. അതിനാൽ തന്നെ ഹൈഡ്രജൻ ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത ഒരു മൂലകമാണ്.
11. ഹൈഡ്രജൻ കണ്ടെത്തിയത് ഹെൻട്രി കാവൻഡിഷ്.
12. ഹൈഡ്രജന് ആ പേര് നൽകിയത് ലാവോസിയ ആയിരുന്നു.
13. ജലം ഉണ്ടാക്കുന്നത് എന്ന് അർത്ഥമുള്ള ഹൈഡ്രോ ജീൻസ് എന്ന വാക്കിൽ നിന്നുമാണ് ഹൈഡ്രജൻ എന്ന പേര് വന്നത്.
14. എല്ലാ ആസിഡുകളിലും പൊതുഘടകം ആണ് ഹൈഡ്രജൻ.
15. കലോറി മൂല്യം ഏറ്റവും കൂടുതലുള്ള മൂലകം ഹൈഡ്രജൻ.
16. സൂര്യനിലെയും മറ്റു നക്ഷത്രങ്ങളിലും പ്രധാനഘടകമാണ് ഹൈഡ്രജൻ.
17. പ്രപഞ്ചത്തിലെ മുഴുവൻ ദ്രവ്യത്തിന്റെയും നാലിൽ മൂന്ന് ഭാഗവും (3/4) അടങ്ങിയിട്ടുള്ളത് ഹൈഡ്രജൻ ആണ്.
18. പ്രധാനപ്പെട്ട ഐസോടോപ്പുകൾ ആണ് പ്രോട്ടിയം,ഡ്യൂട്ടീരിയം, ട്രിഷ്യം
19. ഏറ്റവും അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറും ഉള്ള മൂലകങ്ങളെയാണ് ഐസോടോപ്പുകൾ എന്ന് വിളിക്കുന്നത്.
20. പ്രോട്ടിയം
- ഏറ്റവും സുലഭമായി കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ് ആണ് പ്രോട്ടിയം.
- ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജന്റെ ഐസോടോപ് ആണ് പ്രോട്ടിയം.
21. ഡ്യൂട്ടീരിയം
- ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജന്റെ ഐസോടോപ് ആണ് ഡ്യൂട്ടീരിയം.
- ഹെവി ഹൈഡ്രജൻ എന്നറിയപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ് ആണ് ഡ്യൂട്ടീരിയം.
22. ട്രിഷ്യം
- രണ്ട് ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ് ആണ് ട്രിഷ്യം.
- റേഡിയോ ആക്ടീവ് ആയിട്ടുള്ള ഹൈഡ്രജന്റെ ഐസോടോപ്പ് ആണ് ട്രിഷ്യം
23. ഹൈഡ്രജൻ ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പ് ആണ് ഡ്യൂട്ടീരിയവും ട്രിഷ്യവും.
24. ഡ്യൂട്ടീരിയം ഓക്സൈഡിനെയാണ് ഖന ജലം എന്ന പേരിൽ അറിയപ്പെടുന്നത്.
25. ട്രിഷ്യം ഓക്സൈഡിനെ ആണ് Super Heavy Water എന്ന പേരിൽ അറിയപ്പെടുന്നത്.
26. സസ്യ എണ്ണകളിൽ നിന്നും വനസ്പതി ഉണ്ടാക്കുവാൻ ഹൈഡ്രജനെ ഉപയോഗിക്കാറുണ്ട്.
27. ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തമാണ് ഹൈഡ്രജൻ പെറോക്സൈഡ്.
28. ഗ്ലാസ് ലയിക്കുന്ന ഹൈഡ്രജൻ സംയുക്തമാണ് ഹൈഡ്രജൻ ഫ്ലൂറൈഡ്.
29. ഹൈഡ്രജനും കാർബൺമോണോക്സൈഡും ചേർന്ന് വാട്ടർ ഗ്യാസ് ഉണ്ടാകുന്നു.
30. ഭാരത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം 2 : 16 ആണ്.
31. ചീഞ്ഞ മുട്ടയുടെ ഗന്ധം ഉള്ള വാതകം ആണ് ഹൈഡ്രജൻ സൾഫൈഡ്.
32. ഓർഗാനിക് സംയുക്തങ്ങളിൽ കാർബണിനൊപ്പം കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ.
33. സ്വയം കത്തുന്ന വാതകമാണ് ഹൈഡ്രജൻ.
34. ഹൈഡ്രജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ ബോഷ് പ്രക്രിയ എന്ന പേരിൽ അറിയപ്പെടുന്നു.
35. ആസിഡും ലോഹവുമായി ചേരുമ്പോൾ ഹൈഡ്രജൻ വാതകം പുറത്ത് വിടുന്നു.
36. ലോഹ സ്വഭാവം കാണിക്കുന്ന ഒരു അലോഹം ആണ് ഹൈഡ്രജൻ.
37. ദ്രവ ഹൈഡ്രജൻ റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കാറുണ്ട്.
38. ഭാവിയുടെ ഇന്ധനം എന്നപേരിൽ ഹൈഡ്രജനെ അറിയപ്പെടുന്നുണ്ട്.
39. പൊട്ടാസ്യം ജലവുമായി ചേരുമ്പോൾ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നു.
40. സിങ്കു സൾഫ്യൂരിക് ആസിഡ് തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ജ്വലിക്കുന്ന വാതകമാണ് ഹൈഡ്രജൻ.
41. അറ്റോമിക നമ്പരും മാസ് നമ്പറും ഒരേപോലെ വരുന്ന ആധുനിക പീരിയോഡിക് ടേബിളിലെ ഒരേ ഒരു മൂലകമാണ് ഹൈഡ്രജൻ.
42. ഭൂമിയിൽ ഹൈഡ്രജൻ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പദാർത്ഥം ജലമാണ്.
43. ഹൈഡ്രജൻ ഹരിത ഇന്ധനം എന്ന പേരിലും അറിയപ്പെടുന്നു.

0 Comments