google.com, pub-8217960641958662, DIRECT, f08c47fec0942fa0 ഓക്സിജൻ

ഓക്സിജൻ

  • ഓക്സിജന്റെ അറ്റോമിക നമ്പർ 8 ആണ്.
  • ഓക്സിജന്റെ മറ്റൊരു പേര് ചാൽക്കോജൻ എന്നാണ്.
  • പീരിയോഡിക് ടേബിളിലെ പതിനാറാം ഗ്രൂപ്പ് മൂലകമാണ് ഓക്സിജൻ.
  • പീരിയോഡിക് ടേബിളിലെ രണ്ടാം പീരിയഡിലെ മൂലകമാണ് ഓക്സിജൻ.
  • പീരിയോഡിക് ടേബിളിലെ P ബ്ലോക്കിൽ ഉൾപ്പെടുന്ന മൂലകമാണ് ഓക്സിജൻ.
  • ഓക്സിജനെ ജീവവായു എന്നാണ് അറിയപ്പെടുന്നത്.
  • ഓക്സിജൻ കണ്ടെത്തിയത് 1774ൽ ജോസഫ് പ്രീസ്റ്റ്ലി ആണ്.
  • ഓക്സിജന് ആ പേര് നൽകിയത് ലാവോസിയ ആയിരുന്നു.
  • മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജൻ ആണ്.
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജൻ ആണ്.
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഓക്സിജൻ ആണ്. (21%)
  • ആസിഡ് ഉണ്ടാക്കുന്നത് എന്നർത്ഥം വരുന്ന മൂലകം ആണ് ഓക്സിജൻ.
  • കത്താൻ സഹായിക്കുന്ന വാതകം ആണ് ഓക്സിജൻ.
  • ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസത്തെ ജ്വലനം എന്ന പേരിൽ അറിയപ്പെടുന്നു.
  • ഓക്സിജന്റെ ഒരു രൂപാന്തരമാണ് ഓസോൺ (O3)
  • അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിൽ ആണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത്.
  • അന്താരാഷ്ട്ര ഓസോൺ ദിനം സെപ്റ്റംബർ 16 ആണ്.
  • ഓസോൺ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഞാൻ മണക്കുന്നു എന്നാണ്.
  • ഓസോണിന്റെയും ഖര, ദ്രവ ഓക്സിജന്റെയും നിറം ഇളം നീലനിറമാണ്.
  • ഓക്സിജന്റെ പ്രധാനപ്പെട്ട ഐസോടോപ്പുകൾ ആണ് O16,O17,O18
  • ശുദ്ധജലത്തിലെ ഓക്സിജന്റെ അളവ് 89% ആണ്.
  • ഓക്സിജനെ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ അംശികസ്വേദനം എന്ന പേരിൽ അറിയപ്പെടുന്നു.
  • പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകമാണ് ഓക്സിജൻ.
  • ഹൈഡ്രജന് ഐസോട്ടോപ്പ് ആയ ഡ്യൂട്ടിരിയവും  ഓക്സിജനും ചേർന്നാൽ ഘനജലം ഉണ്ടാകുന്നു.
  • ഘനജലം ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നുണ്ട്.
  • ഓക്സിജൻ വാതകത്തെ ദ്രാവകം ആക്കി മാറ്റണമെങ്കിൽ -183 ഡിഗ്രി സെൽഷ്യസ് (-297 ഡിഗ്രി ഫാരൻഹീറ്റ്) നൽകണം.
  • ഓക്സിജൻ വാതകത്തെ ഖരം ആക്കി മാറ്റാൻ  -219 ഡിഗ്രി സെൽഷ്യസ് (-362 ഡിഗ്രി ഫാരൻഹീറ്റ്) നൽകണം.

Join Our Social Media

Telegram :- Click Here

Facebook :- Click Here

Instagram :- Click Here

Whatsapp :- Click Here

Sharechat :- Click Here

Post a Comment

0 Comments