Join Our Social Media
Telegram :- Click Here
Facebook :- Click Here
Instagram :- Click Here
Whatsapp :- Click Here
Sharechat :- Click Here
01. ആന്ധ്ര സംസ്ഥാനം രൂപീകൃതമായ വർഷം?
1953 ഒക്ടോബർ 1
"കുർണൂൽ" ആണ് ആന്ധ്രാ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നത്.
02. ആന്ധ്രാ സംസ്ഥാനത്തിന്റെ രൂപീകരണത്തിന് വേണ്ടി നിരാഹാരം കിടന്ന് രക്തസാക്ഷിത്വം വഹിച്ച വ്യക്തി ആരാണ്?
പോറ്റി ശ്രീരാമലു
"അമര ജീവി" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് പോറ്റി ശ്രീരാമലു
അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ആന്ധ്രപ്രദേശിലെ നെല്ലൂർ ഇന്നറിയപ്പെടുന്ന പേരാണ് പോറ്റി ശ്രീരാമലു നെല്ലൂർ.
ആന്ധ്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നത് T. പ്രകാശമായിരുന്നു.
ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി ആണ് T. പ്രകാശം.
03. ആന്ധ്രപ്രദേശ് രൂപീകൃതമായത് എന്നാണ്?
1956 നവംബർ 1
04. ആന്ധ്ര പ്രദേശിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?
നീലം സഞ്ജീവ റെഡ്ഡി
05. ആന്ധ്ര ഭോജൻ എന്നറിയപ്പെടുന്നത് ആരെയാണ്?
കൃഷ്ണ ദേവരായർ
06. 2014 ജൂൺ രണ്ടിനാണ് ഇന്ത്യയിലെ അവസാനം രൂപം കൊണ്ട സംസ്ഥാനം ആയ തെലുങ്കാന ആന്ധ്രപ്രദേശ് വിഭജിച്ച് രൂപം കൊണ്ടത്.
തെലുങ്കാന രൂപപ്പെടുന്നതിനു മുൻപുവരെ ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു.
നിലവിൽ ആന്ധ്രപ്രദേശിന്റെ തലസ്ഥാനം അമരാവതി ആണ്.
07.ആന്ധ്രപ്രദേശിലെ ഔദ്യോഗിക ഭാഷ?
തെലുങ്ക്
08. തെലുങ്കിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം?
2008
09. ആന്ധ്രപ്രദേശിന്റെ സംസ്ഥാന മൃഗം ഏതാണ്?
Black Buck
10. ആന്ധ്രപ്രദേശിന്റെ സംസ്ഥാന പക്ഷി ഏതാണ്?
Indian Roller
11. ആന്ധ്രപ്രദേശിന്റെ സംസ്ഥാന വൃക്ഷം?
Neem
12. ആന്ധ്രപ്രദേശിന്റെ സംസ്ഥാന പുഷ്പം?
Jasmine
13. ആന്ധ്രപ്രദേശിലെ നിലവിലെ മുഖ്യമന്ത്രി ആരാണ്?
Y. S ജഗൻ മോഹൻ റെഡ്ഡി
14. ആന്ധ്രപ്രദേശിലെ നിലവിലെ ഗവർണർ ആരാണ്?
ബിസ്വാഭൂഷൻ ഹരിചന്ദൻ ( Biswabhushan Harichandan )
ഇദ്ദേഹത്തിന് മുൻപ് ESL നരസിംഹം ആയിരുന്നു ആന്ധ്രപ്രദേശിലെ ഗവർണർ.
15. ആന്ധ്ര പ്രദേശിലെ പ്രധാന നൃത്ത രൂപങ്ങളാണ് കുച്ചിപ്പുടി, കൊട്ടം, ദപ്പു, ഗല്ലു.
16. ആന്ധ്ര പ്രദേശിലെ പ്രധാന ഉത്സവങ്ങളാണ് ദസ്ര,ദീപാവലി, ഉഗാദി
17. ആന്ധ്ര പ്രദേശിലെ പ്രധാന ആദിവാസി വിഭാഗം ആണ് ചെഞ്ച്.
18. ആന്ധ്രപ്രദേശിലെ പ്രധാന നദികളാണ് ഗോദാവരി, കൃഷ്ണ, തുങ്കഭദ്ര, മൂസി.
ഗോദാവരി :-
- ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ നദിയാണ് ഗോദാവരി
- ഗോദാവരി നദിയെ വൃദ്ധഗംഗ എന്ന പേരിലും അറിയപ്പെടുന്നു.
കൃഷ്ണ :-
- നാഗാർജുന സാഗർ ഡാം, ചെന്നൈയിലേക്കുള്ള ഇറിഗേഷൻ പ്രോജക്ടായ തെലുഗു ഗംഗ പ്രോജക്ട് സ്ഥിതിചെയ്യുന്നത് കൃഷ്ണ നദിയിലാണ്.
- കൃഷ്ണ നദിയുടെ തീരത്തുള്ള പ്രധാന നഗരമാണ് വിജയവാഡ.
- ഇന്ത്യയിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് വിജയവാഡയിൽ ആണ്.
തുംഗ ഭദ്ര :-
- കൃഷ്ണ നദിയുടെ കൈവഴിയാണ് തുംഗഭദ്ര
മൂസി :-
- തെലുങ്കാനയിൽ കൂടി പ്രധാനമായും ഒഴുകുന്ന നദിയാണ് മൂസി.
19. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രമായ നാഗാർജ്ജുന-ശ്രീശൈലത്തിന്റെ പ്രധാനഭാഗം ആന്ധ്രപ്രദേശിൽ ആണ് സ്ഥിതി ചെയ്യുന്നത്.
20. തമിഴ്നാടിനെയും ആന്ധ്രപ്രദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ആണ് ബക്കിങ്ഹാം കനാൽ.
21. ഇന്ത്യയുടെ നെല്ലറ, ഇന്ത്യയുടെ മുട്ട പാത്രം (Egg bowl of India), ദക്ഷിണേന്ത്യയുടെ നെൽപ്പാത്രം, ഇന്ത്യയുടെ അന്നപൂർണ എന്നിങ്ങനെ ആന്ധ്രപ്രദേശിനെ അറിയപ്പെടുന്നു.
22. പുകയില,മുട്ട ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
23. ദേശീയ പുകയില ഗവേഷണ കേന്ദ്രം ആന്ധ്രപ്രദേശിലെ രാജമുദ്രിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
24. ആന്ധ്രപ്രദേശിലെ സാംസ്കാരിക തലസ്ഥാനമാണ് രാജമുദ്രി.
25. ഇന്ത്യയിൽ ശതവാഹനസാമ്രാജ്യം നിലനിന്നിരുന്ന ഒരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ശതവാഹനസാമ്രാജ്യത്തിന്റെ ആസ്ഥാനം ശ്രീകാക്കുളം ആയിരുന്നു.
26. 100 ശതമാനം വൈദ്യുതികരിച്ച ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനവും ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനവുമാണ് ആന്ധ്രാപ്രദേശ്.
100% വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ഗുജറാത്ത്.
27. ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള (Coastal Line) ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനവും ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനവുമാണ് ആന്ധ്രാപ്രദേശ്. ( ഒന്നാം സ്ഥാനം ഗുജറാത്താണ് )
28. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ കൊല്ലേരു ലേക്ക് ആന്ധ്രാപ്രദേശിൽ ആണ് സ്ഥിതി ചെയ്യുന്നത്.
29. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ശ്രീഹരികോട്ട ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ പുലി കോട്ട നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ഒരേയൊരു ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ആണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ.
ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമാണ് രോഹിണി.
30. ഏറ്റവും കൂടുതൽ ജല വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ആണ് ആന്ധ്രപ്രദേശ്.
31. പ്രസിദ്ധമായ തിരുപ്പതി, കാളഹസ്തി ക്ഷേത്രം എന്നിവ ആന്ധ്രപ്രദേശിൽ ആണ് സ്ഥിതി ചെയ്യുന്നത്.
സെൻട്രൽ സംസ്കൃത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് തിരുപ്പതിയിൽ ആണ്.
ഏറ്റവും കൂടുതൽ മുടി കയറ്റുമതി ചെയ്യുന്നതും ഏറ്റവും കൂടുതൽ വരുമാനവുമുള്ള ക്ഷേത്രമാണ് തിരുപ്പതി.
സീസണൽ വരുമാനം ഏറ്റവും കൂടുതൽ ലഭിക്കുന്ന ക്ഷേത്രം കേരളത്തിലെ ശബരിമല ആണ്.
32. ഇന്ത്യയിൽ ആദ്യമായി DNA Index System നിലവിൽ വന്നത് ആന്ധ്രപ്രദേശിൽ ആണ്.
33. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം ( Deepest Sea port ) വിശാഖപട്ടണം ആണ്.
ഇന്ത്യൻ തുറമുഖങ്ങളിലെ തിളക്കമാർന്ന രത്നം എന്നാണ് വിശാഖപട്ടണത്തെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല വിശാഖപട്ടണത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിന്റെ ആസ്ഥാനം വിശാഖപട്ടണം ആണ്.
ഇന്ത്യയിലെ ആദ്യത്തെ സബ്മറൈൻ മ്യൂസിയം വിശാഖപട്ടണത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
34. ആന്ധ്രപ്രദേശിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുവാൻ വേണ്ടി ആരംഭിച്ച സേനയാണ് e-corp
ഇന്ത്യയിൽ ആദ്യമായി ഇ-ക്യാബിനറ്റ് (E-Cabinet) വഴി മന്ത്രിസഭ കൂടിയ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
I-pad വഴി മന്ത്രിസഭ കൂടിയ മന്ത്രിയാണ് ചന്ദ്രബാബു നായിഡു.
35. എല്ലാ ഗ്രാമങ്ങളിലും LED സ്ട്രീറ്റ് ലൈറ്റ് പദ്ധതി ആവിഷ്കരിച്ച സംസ്ഥാനമാണ് ആന്ധ്ര പ്രദേശ്.
36. ഇന്ത്യയിലെ ആദ്യ സൈബർ ഗ്രാമീണ സെന്റർ സ്ഥിതിചെയ്യുന്നത് ആന്ധ്രപ്രദേശിലെ വെങ്കിടാചലത്തിലാണ്.
37. ഇന്ത്യയിൽ പഞ്ചായത്ത് രാജ് ആരംഭിച്ച രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഒന്നാമത്തെ സംസ്ഥാനം രാജസ്ഥാൻ ആണ്.
38. ഉയരം കുറഞ്ഞ ആൾക്കാരെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.
39. ആന്ധ്രപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്ന Y. S രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ അദ്ദേഹത്തെ കണ്ടെത്താൻ വേണ്ടി ഇന്ത്യൻ എയർഫോഴ്സ് നടത്തിയ ഓപ്പറേഷൻ ആണ് ഓപ്പറേഷൻ നല്ലമല. അദ്ദേഹത്തോടുള്ള ആദരസൂചകമായി ആന്ധ്രപ്രദേശിലെ കടപ്പ ജില്ലക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്.
40. ആന്ധ്രപ്രദേശിലെ ഫിലിം ഇൻഡസ്ട്രിയാണ് ടോളിവുഡ്.
41. പ്രസിദ്ധമായ ഹോഴ്സിലി കുന്നുകൾ ആന്ധ്രപ്രദേശിൽ ആണ് സ്ഥിതി ചെയ്യുന്നത്.

0 Comments