01. ഖരം,ദ്രാവകം,വാതകം എന്നീ അവസ്ഥകൾ ഉള്ള വസ്തുക്കളെ ചൂടാക്കുമ്പോൾ ഏറ്റവും എളുപ്പത്തിലും ഏറ്റവും കൂടുതലും വികസിക്കുന്നത് ഏത് അവസ്ഥയാണ്?
വാതകം
02. യൂണിറ്റ് മാസുള്ള ഒരു പദാർത്ഥത്തിലെ താപനില ഒരു യൂണിറ്റ് വർധിപ്പിക്കാൻ ആവശ്യമായ താപത്തിൽ വിളിക്കുന്ന പേര്?
താപധാരിത ( സ്പെസിഫിക് ഹീറ്റ് )
03. ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രതയും ഏറ്റവും കുറഞ്ഞ വ്യാപ്തവും ഉള്ള താപനില?
4 ഡിഗ്രി സെൽഷ്യസ്
04. താപം കൂടുമ്പോൾ തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം കൂടുമോ കുറയുമോ?
കുറയുന്നു
05. ഒരു കഷണം ഐസ് ചൂടാക്കുമ്പോൾ അതിലെ കണികകളുടെ ഊർജ്ജത്തിന് എന്ത് സംഭവിക്കും?
കണികകളുടെ ഊർജ്ജം കൂടുന്നു.
06. വളരെ കുറഞ്ഞ താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണമായും ഇല്ലാതാക്കുന്ന പ്രതിഭാസത്തെ അറിയപ്പെടുന്ന പേര്?
അതിചാലകത (Super Conductivity)
07. വാക്വം അവസ്ഥയിൽ ഒരു സ്റ്റീൽ പാത്രത്തിൽ വച്ച ചൂടുവെള്ളം അൽപം കഴിയുമ്പോൾ തണുക്കുന്നു. ഏത് പ്രേഷണത്തിലൂടെയാണ് ഇവിടെ ചൂട് നഷ്ടപ്പെടുന്നത്?
വികിരണം
08. എന്താണ് വിശിഷ്ട താപധാരിത (Specific Heat Capacity)?
ഒരു പദാർത്ഥത്തിലെ താപധാരിത അതിന്റെ പിണ്ഡം കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതാണ് വിശിഷ്ട താപധാരിത
09. ഖരം,ദ്രാവകം,വാതകം എന്നീ മൂന്ന് അവസ്ഥകളിൽ ഏതിലാണ് കണികകൾ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്?
ഖരം
10. വിശിഷ്ട താപധാരിത ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏതാണ്?
ഹൈഡ്രജൻ
11. താപം സ്വീകരിച്ചുകൊണ്ട് അവസ്ഥാപരിവർത്തനം നടത്തുമ്പോൾ ഒരു വസ്തുവിന്റെ തന്മാത്രകളുടെ ഗതികോർജ്ജം കൂടുമോ കുറയുമോ?
കൂടുന്നു
12. വിശിഷ്ട താപധാരിത ഊഷ്മാവ് അനുസരിച്ച് വ്യത്യാസപ്പെടുന്നു. പ്രസ്താവന ശരിയാണോ തെറ്റാണോ?
ശരി
13. ഫാരൻഹീറ്റിലും സെൽഷ്യസ് സ്കെലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് എത്രയാണ്?
-40 ഡിഗ്രി
14. അതിചാലകത (Super Conductivity) കണ്ടെത്തിയ ഡച്ചുകാരനായ ഭൗതികശാസ്ത്രജ്ഞൻ?
കാമർലിംഗ് ഓൺസ്
15. പൂജ്യം ഡിഗ്രി സെൽഷ്യസിന് തുല്യമായ കെൽവിൻ സ്കെയിൽ മൂല്യം എത്രയാണ്?
273 കെൽവിൻ
16. അതിചാലകത കണ്ടെത്തിയ വർഷം?
1911
17. പൂജ്യം ഡിഗ്രി സെൽഷ്യസ് എന്നത് എത്ര ഫാരൻഹീറ്റിന് തുല്യമാണ്?
32 ഡിഗ്രി ഫാരൻഹീറ്റ്
18. അതിചാലകത കണ്ടെത്തിയ കാമർലിംഗ് ഓൺസിന് വസ്തുക്കളുടെ താഴ്ന്ന ഊഷ്മാവിൽ ഉള്ള പ്രത്യേകതകളെ കുറിച്ചുള്ള ഗവേഷണത്തിന് ഭൗതിക ശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ച വർഷം?
1913
19. ഒരു ഖര പദാർത്ഥം ചൂടാക്കിയാൽ അതിലെ കണികകളുടെ ചലനം, കണികകളുടെ ആകർഷണബലം, കണികകൾ തമ്മിലുള്ള അകലം എന്നിവയ്ക്ക് എന്തു സംഭവിക്കുന്നു?
കണികകളുടെ ചലനം കൂടുന്നു, കണികകൾ തമ്മിലുള്ള ആകർഷണ ബലം കുറയുന്നു, കണികകൾ തമ്മിലുള്ള അകലം കൂടുന്നു.
20. പദാർഥങ്ങൾ അതിചാലകത കാണിച്ചു തുടങ്ങുന്ന താപനിലയെ ഏത് പേരിൽ അറിയപ്പെടുന്നു?
ട്രാൻസിഷൻ ടെമ്പറേച്ചർ
21. താപം ഏറ്റവും കൂടുതൽ ആഗിരണം ചെയ്യുന്ന നിറം ഏതാണ്?
കറുപ്പ്
22. ട്രാൻസിഷൻ ടെമ്പറേച്ചർ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്?
നിയോബിയം
23. താപത്തെ ഏറ്റവും കുറച്ച് ആഗിരണം ചെയ്യുന്ന നിറം?
വെളുപ്പ്
24. എന്താണ് മീസ്നർ ഇഫക്റ്റ്?
ഒരു പദാർത്ഥം അതിന്റെ ട്രാൻസിഷൻ ടെമ്പറേച്ചറിൽ എത്തുമ്പോൾ അത് അതിചാലകത കാണിക്കാൻ തുടങ്ങുകയും ആ സമയത്ത് അത് കാന്തികമണ്ഡലം രൂപപ്പെടുത്തുകയും ചെയ്യും. ഇതാണ് മീസ്നർ ഇഫക്റ്റ്
25. സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് താപം എത്തുന്ന രീതി ഏതാണ്?
വികിരണം
26. ഏത് പദാർത്ഥത്തിലാണ് ആദ്യമായി അതിചാലകത കണ്ടെത്തിയത്?
മെർക്കുറി
27. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതിയെ അറിയപ്പെടുന്ന പേര്?
വികിരണം
28. ഭൗതികശാസ്ത്രത്തിലെ പ്രസിദ്ധമായ BCS ഏത് പ്രതിഭാസം ആയി ബന്ധപ്പെട്ടിരിക്കുന്നു?
അതിചാലകത
29. വാതകങ്ങളിൽ താപപ്രേഷണം നടക്കുന്ന പ്രധാന രീതി ഏതാണ്?
സംവഹനം
30. വളരെ കുറഞ്ഞ താപനില സൃഷ്ടിക്കുകയും ആ താപനിലയിലുള്ള വസ്തുക്കളുടെ പ്രത്യേകതകളെ കുറിച്ച് പഠിക്കുകയും ചെയ്യുന്ന ശാസ്ത്രശാഖയെ അറിയപ്പെടുന്ന പേര്?
ക്രയോജനിക്സ്
31. തന്മാത്രകളുടെ സ്ഥാനമാറ്റം വഴി താപപ്രേഷണം ചെയ്യുന്ന രീതിയെ അറിയപ്പെടുന്ന പേര്?
സംവഹനം
32. ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് പദാർഥങ്ങളെ മാറ്റുമ്പോൾ ഊഷ്മാവിൽ വർദ്ധനവ് ഇല്ലാതെ സ്വീകരിക്കുന്ന താപത്തെ ഏത് പേരിൽ അറിയപ്പെടുന്നു?
ലീനതാപം
33. തന്മാത്രകൾക്ക് സ്ഥാനമാറ്റം ഉണ്ടാകാതെ അവരുടെ കമ്പനം വഴി താപപ്രേഷണം നടക്കുന്നതിനെ വിളിക്കുന്ന പേര്?
ചാലനം
34. ഒരു ഖര പദാർത്ഥം അതിന്റെ ദ്രവണാങ്കത്തിൽ വച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണ്ണമായും ദ്രാവകമായി മാറാൻ എടുക്കുന്ന താപത്തിന്റെ അളവ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
ദ്രവീകരണ ലീനതാപം
35. തന്മാത്രകൾ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഖര ദ്രാവകാവസ്ഥകളിൽ താപപ്രേഷണം നടക്കുന്ന പ്രധാന മാർഗ്ഗമാണ് ചാലനം. പ്രസ്താവന ശരിയാണോ തെറ്റാണോ?
ശരി
36. ഒരു ദ്രാവകം അതിന്റെ തിളനിലയിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ വാതകമായി മാറുമ്പോൾ സ്വീകരിക്കുന്ന താപത്തിന്റെ അളവ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
ബാഷ്പീകരണ ലീനതാപം
37. ഡിഗ്രി സെൽഷ്യസിൽ മനുഷ്യന്റെ സാധാരണ ശരീര ഊഷ്മാവ് എത്രയാണ്?
37 ഡിഗ്രി സെൽഷ്യസ്
38. പൂജ്യം ഡിഗ്രി സെൽഷ്യസിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാം ഐസിന്റെ ദ്രവീകരണ ലീനതാപം എത്രയാണ്?
334 ജൂൾ
39. ജലത്തിന്റെ തിളനില എത്രയാണ്?
100 ഡിഗ്രി സെൽഷ്യസ്
40. ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും ഭൂമിയിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന പദാർത്ഥം ഏതാണ്?
ജലം
41. ജലത്തിന്റെ ദ്രവണാങ്കം എത്രയാണ്?
0 ഡിഗ്രി സെൽഷ്യസ്
42. തിളച്ചവെള്ളം മൂലമുണ്ടാകുന്ന പൊള്ളലിനേക്കാൾ കൂടുതൽ നീരാവി തട്ടി ഉണ്ടാക്കുന്ന പൊള്ളൽ മൂലം ഉണ്ടാക്കാറുണ്ട്. ഇതിനു പിന്നിലുള്ള കാരണം എന്താണ്?
നീരാവികൾക്ക് ലീനതാപം ഉള്ളതുകൊണ്ട് ചൂട് കൂടുതലായിരിക്കും
43. സാധാരണ മർദ്ദത്തിൽ ഒരു ദ്രാവകം വാതകം ആയി മാറുന്ന ഊഷ്മാവിനെ വിളിക്കുന്ന പേര്?
തിളനില
44. ജലത്തിന്റെ ഏത് പ്രത്യേകതയെ അടിസ്ഥാനപ്പെടുത്തിയാണ് ആവി എൻജിനുകളിൽ നീരാവി ഉപയോഗിക്കുന്നത്?
ലീനതാപം
45. സാധാരണ മർദ്ദത്തിൽ ഒരു ഖരം ദ്രാവകമായി മാറുന്ന ഊഷ്മാവിനെ വിളിക്കുന്ന പേര്?
ദ്രവണാങ്കം
46. ദ്രാവകാവസ്ഥയിലുള്ള പദാർത്ഥങ്ങൾ താപത്തെ സ്വീകരിച്ച് വാതക അവസ്ഥയിലേക്ക് മാറുന്ന പ്രതിഭാസം?
ബാഷ്പീകരണം
47. താപധാരിതയുടെ യൂണിറ്റ്?
ജൂൾ/കെൽവിൻ
48. ഒരു സ്റ്റീൽ കമ്പിയിൽ സ്പർശിച്ചാൽ തണുപ്പ് അനുഭവപ്പെടുന്നതിനുള്ള കാരണമെന്താണ്?
കൈയിലുള്ള ചൂട് കമ്പിയിലേക്ക് പ്രവർത്തിക്കുന്നതിനാൽ.
49. 10 ഡിഗ്രി സെൽഷ്യസ് 100 ഡിഗ്രി സെൽഷ്യസ് എന്നീ താപനിലകളിൽ ഉള്ള വെള്ളം രണ്ട് പാത്രങ്ങളിൽ എടുത്താൽ ഏത് പാത്രത്തിലെ തന്മാത്രകളുടെ ഗതികോർജ്ജം ആയിരിക്കും കൂടുതൽ?
100 ഡിഗ്രി സെൽഷ്യസ്
50. ബാഷ്പീകരണം നടക്കുന്ന സമയത്ത് അതിനാവശ്യമായ ചൂട് നൽകിയ വസ്തുവിന്റെ ഊഷ്മാവിന് എന്താണ് സംഭവിക്കുന്നത്?
ഊഷ്മാവു കുറയുന്നു

0 Comments