google.com, pub-8217960641958662, DIRECT, f08c47fec0942fa0 കേരളം ആവർത്തിക്കുന്ന 100 ചോദ്യങ്ങൾ, Kerala fact

കേരളം ആവർത്തിക്കുന്ന 100 ചോദ്യങ്ങൾ, Kerala fact

1. കേരളത്തിന്റെ ഔദ്യോഗിക സാംസ്കാരിക ഗാനം ഏതാണ്?

ജയ ജയ കോമള കേരള ധരണി

2. ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചത്?

ബോധേശ്വരൻ

3. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലർ ആയി പ്രവർത്തിക്കുന്നത് ആരാണ്?

സംസ്ഥാന ഗവർണർ

4. പദവിയിലിരിക്കെ അന്തരിച്ച,കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം?

ഡോ.എ.ആർ.മേനോൻ

5. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?

M.V റാണി പത്മിനി (1981)

6. പുനലൂർ തൂക്കുപാലം രൂപകല്പന ചെയ്തത് ആരാണ്?

ആൽബർട്ട് ഹെൻറി

7. ഏത് നദിയുമായി ബന്ധപ്പെട്ട ദ്വീപാണ് ധർമ്മടം ദ്വീപ്?

അഞ്ചരക്കണ്ടി പുഴ

8. ഡച്ചുകാരുടെ കപ്പൽ സമൂഹം ആദ്യമായി കേരളത്തിൽ വന്ന വർഷം?

1604

9. KSEB യുടെ ആപ്തവാക്യം

കേരളത്തിന്റെ ഊർജ്ജം

10. ഇന്ത്യൻ കോഫി ഹൗസിന്റെ രൂപവത്കരണത്തിൽ പ്രധാന പങ്കു വഹിച്ച രാഷ്ട്രീയ നേതാവ്?

എ.കെ ഗോപാലൻ

11. കേരള നിയമസഭയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ

കെ.അയിഷ ബായി 

12. അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

ചാലക്കുടിപ്പുഴയിൽ

13. റെഡ്ഢിഫ്.com സ്ഥാപിച്ച മലയാളി ആരാണ്? 

അജിത് ബാലകൃഷ്ണൻ

14.  നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്റെ ഉപജ്ഞാതാവ്? 

ഐ.സി ചാക്കോ

15. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയ ആദ്യ മലയാളി?

വി.കെ കൃഷ്ണമേനോൻ

16. കേരളത്തിലെ ആദ്യത്തെ ടെമ്പിൾ പോലീസ് സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ്?

ഗുരുവായൂർ

17. കേരളത്തിലെ ആദ്യ മന്ത്രിസഭയെ പുറത്താക്കിയത് എന്നാണ്? 

1959 ജൂലൈ 31

18. കല്ലടയാറിന്റെ പതന സ്ഥാനം?

അഷ്ടമുടിക്കായൽ

19. കോഴിക്കോട് സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിത സദസ്സ് ഏതായിരുന്നു?

രേവതി പട്ടത്താനം

20. ആഗമനന്ദ സ്വാമികളുടെ ജന്മസ്ഥലം?

കൊല്ലം ജില്ലയിലെ ചവറ

21.രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത? 

ലക്ഷ്മി.എൻ.മേനോൻ

22. "അറിവ് ശക്തിയും അജ്ഞത മരണത്തിന് തുല്യവുമാണ്" ആരുടെ വാക്കുകളാണിത്? 

സ്വാമി വിവേകാനന്ദൻ

23.കേരളത്തിലെ ആദ്യ തൊഴിൽ, ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി? 

ടി.വി തോമസ്

24. നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം?

1952

25. ജ്ഞാന പാഠ ശാല സ്ഥാപിച്ചത്?

വാഗ്‌ഭടാനന്ദൻ

26. കേരള നിയമസഭയിലെ രണ്ടാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ ആര്? 

നഫീസത്ത് ബീവി

27.ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം? 

നെല്ലിയാമ്പതി

28. 1903 ൽ തിരുവനന്തപുരത്ത് ബി.വി  ബുക്ക് ഡിപ്പോ ( ഭാഷാഭിവർദ്ധിനി) ആരംഭിച്ചത് ആരാണ്?

കുളക്കുന്നത് രാമമേനോൻ

29. ഏത് വള്ളം കളിയോടനുബന്ധിച്ചാണ് കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത്?

ചമ്പക്കുളം മൂലം വള്ളംകളി (കുട്ടനാട്,ആലപ്പുഴ)

30.കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി? 

പട്ടം താണുപിള്ള

31. വിനോദ സഞ്ചാര കേന്ദ്രമായ ചരൽ കുന്ന് പത്തനംതിട്ട ജില്ലയിലെ ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്?

തിരുവല്ല

32. കേരളത്തിലെ ഏറ്റവും ആഴമുള്ള സ്വാഭാവിക തുറമുഖം ഏതാണ്?

തിരുവനന്തപുരത്തെ വിഴിഞ്ഞം

33. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത്? 

വെങ്ങാനൂർ

34. കേരള യുക്തിവാദി സംഘം സ്ഥാപിതമായ വർഷം?

1969 (കോഴിക്കോട്)

35. മീനച്ചിലാറിന്റെ  തീരത്തുള്ള പട്ടണം ?

കോട്ടയം

36. വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ആസ്ഥാനം ഏത് ജില്ലയിലാണ്? 

തിരുവനന്തപുരം

37. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത് ആരെയാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

38. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി? 

കെ.പി ഗോപാലൻ

39. ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം?

കൊച്ചി

40. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആരായിരുന്നു? 

സർ.സി.പി.രാമസ്വാമി അയ്യർ

41. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ യാത്രക്കാർക്കായി തുറന്നുകൊടുത്തത് എന്നായിരുന്നു?

2017 ജൂൺ 17

42. കേരളത്തിലെ ആദ്യ നിയമ, വൈദ്യുതി വകുപ്പ് മന്ത്രി? 

വി. ആർ കൃഷ്ണയ്യർ

43. 1902 ൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്?

വൈദ്യരത്നം പി.എസ് വാരിയർ

44. രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി? 

സി.എച്ച് മുഹമ്മദ് കോയ

45. ചൂളന്നൂർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? 

പാലക്കാട്

46. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര് എന്തായിരുന്നു?

വേലായുധൻ തമ്പി ചെമ്പകരാമൻ പിള്ള

47. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത് ആരെയാണ്? 

ഡിലനോയി

48. പാലക്കാട് കോട്ട നിർമിച്ചത് ആരായിരുന്നു?

ഹൈദർ അലി

49. ഉറുമി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? 

കോഴിക്കോട്

50. പഴശ്ശിരാജാവിനെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആരാണ്? 

സർദാർ കെ.എം. പണിക്കർ

51. സ്വാമി ചിന്മയാനന്ദന്റെ യഥാർത്ഥ പേര് എന്തായിരുന്നു?

ബാലകൃഷ്ണമേനോൻ

52. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്? 

മങ്ങാട്ടച്ചൻ

53. കേരളത്തിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ അറിയപ്പെടുന്ന പേര്?

ഇടവപ്പാതി

54. ഏതു നദിയിലാണ് കബനി നദി പതിക്കുന്നത്? 

കാവേരി നദി

55. കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം? 

കുമ്പളങ്ങി

56. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഉള്ള ആദരസൂചകമായി തന്റെ വസതിക്ക് "കേരള വർമ്മ സൗധം" എന്ന് പേരിട്ട കവി?

മുലൂർ എസ്. പത്മനാഭപ്പണിക്കർ

57. കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ആയി പ്രഖ്യാപിച്ച വർഷം ഏതാണ്? 

2010

58. ടോംസ് സൃഷ്ടിച്ച പ്രസിദ്ധമായ കാർട്ടൂൺ പരമ്പര?

ബോബനും മോളിയും

59. കേരള ജുഡീഷ്യൽ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി? 

ഹൈക്കോടതി ചീഫ് ജസ്റ്റിസ്

60. അമരാവതി ഏത് നദിയുടെ പോഷക നദിയാണ്? 

കാവേരി

61. എറണാകുളം ജില്ലയിലെ വാഴക്കുളം ഏത് കാർഷികവിളക്ക് പ്രസിദ്ധമാണ്?

കൈതച്ചക്ക 

62. ആദിശങ്കരൻറെ  ജന്മ സ്ഥലം?

കാലടി

63. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ട രാജവംശം?

കൊച്ചി

64. കേരളത്തിൽ ഏറ്റവും വിസ്തീർണം കുറഞ്ഞ ജില്ല ?

ആലപ്പുഴ

65. തലശ്ശേരി കോട്ട സ്ഥാപിച്ച യൂറോപ്പ്യൻ ശക്തി ഏതായിരുന്നു?

ബ്രിട്ടീഷുകാർ

66. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം? 

കോഴിക്കോട് 

67. ലോക്സഭ, രാജ്യസഭ എന്നിവയിൽ അംഗമായ ആദ്യത്തെ മലയാളി വനിത?

അമ്മു സ്വാമിനാഥൻ

68. തൃശ്ശൂർ പട്ടണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്? 

ശക്തൻ തമ്പുരാൻ

69. കേരളത്തിലെ ആദ്യ വനിതാ മന്ത്രി? 

കെ.ആർ ഗൗരിയമ്മ

70. കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രിയായത് ആരായിരുന്നു?

 ഇക്കണ്ടവാര്യർ

71. കബനി നദിയുടെ തീരത്തുള്ള ദേശീയഉദ്യാനം? 

നാഗർഹോള

72. തമിഴ്നാട്ടിലെ കോയമ്പത്തൂർ നഗരത്തിൽ കുടിവെള്ളം എത്തിക്കുന്നതിനായി കേരളത്തിൽ നിർമ്മിച്ച അണക്കെട്ട്?

ശിരുവാണി (പാലക്കാട്)

73. കോടനാട് ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? 

എറണാകുളം

74. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം? 

ആനി മസ്ക്രീൻ

75. കാസർഗോഡ് പട്ടണത്തെ u ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി? 

ചന്ദ്രഗിരിപ്പുഴ

76. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച കേരളത്തിലെ ജില്ല? 

മലപ്പുറം

77. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?

പി ടി ചാക്കോ

78. കേരളത്തിലെ ആദ്യത്തെ തേക്ക്തോട്ടം?

നിലമ്പൂർ

79. ഉപനിഷത്തുകളുടെ എണ്ണം?

108

80. നെഹറു ട്രോഫി വള്ളംകളി നടക്കുന്നത്‌ എവിടെ ആണ്?

പുന്നമട കായലിൽ

81. കേരളത്തിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയം?

ചീമേനി,കാസർകോട്

82. തൃതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി ആര്? 

എ. കെ ആന്റണി

83. കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം?

കായംകുളം

84. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ?

കോട്ടയം

85. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ?

ശ്രീ ചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാല ആസ്ഥാനം)

86. എല് ഇ ഡി വിളക്കുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി?

ഫിലമെന്റ് രഹിത കേരളം

87. ഇന്ത്യയിലെ ആദ്യ IT പാർക്ക് ?

ടെക്‌നോപാർക്ക്, കഴക്കൂട്ടം (1990)

88.  ജിമ്മി ജോർജ് സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ സ്ഥിതി ചെയ്യുന്നത് ?

തിരുവനന്തപുരം

89. മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പത്മനാഭസ്വാമി ക്ഷേത്രം

90. കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം ?

ലോട്ടസ് ടെമ്പിൾ (ശാന്തിഗിരി ആശ്രമം, പോത്തൻകോട്)

91.കേരളത്തിലെ ഏറ്റവും വലിയ ജയിൽ?

പൂജപ്പുര സെൻട്രൽ ജയിൽ

92. കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ ?

പൂജപ്പുര

93. കേരളത്തിലെ ആദ്യ സായാഹ്ന കോടതി ?

തിരുവനന്തപുരം

94. ടരോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?

പാലോട്, തിരുവനന്തപുരം

95. ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് ?

ജഗതി

96. കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത്?

കാഞ്ചിയാർ

97.കേരളത്തിലെ ആദ്യ ഹരിതഗ്രാമം ഏതാണ്? 

തുരുത്തിക്കര

98. കേരളത്തിലെ ആദ്യ തുറന്ന ജയിൽ ?

നെട്ടുകാൽത്തേരി, തിരുവനന്തപുരം

99. കേന്ദ്ര കിഴങ്ങ് വിള  ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?

തിരുവനന്തപുരം

100. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികരോഗ ആശുപത്രി എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്? 

ആയില്യം തിരുനാൾ

Post a Comment

0 Comments